Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്ക് ഒരു കുഞ്ഞുണ്ട്, ഞങ്ങൾ ലിവിംഗ് റിലേഷനിലായിരുന്നു,ലയനക്ക് എല്ലാം അറിയാം'; വെളിപ്പെടുത്തി ഹാഷ്മി

കൊച്ചി: സോഷ്യൽ മീഡിയയിലെ വൈറൽ താരാങ്ങളായ ലയന എസ് കുറുപ്പും സുഹൃത്തായ ഹാഷ്മിയും. ഇരുവരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മുൻപ് തരംഗം തീർത്തിരുന്നു. ഇരുവരും തമ്മിൽ പ്രണയമാണെന്നും വിവാഹം കഴിച്ചെന്നുമുള്ള അഭ്യൂഹങ്ങളും ഇതോടെ ഉണ്ടായിരുന്നുവെങ്കിൽ ഇരുവരും ഇത് തള്ളി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഹാഷ്മി വിവാഹിതനാണെന്നും ഒരു കുഞ്ഞിന്റെ അച്ഛനാണെന്നുമൊക്കെ ഇരുവരുടേയും ഫോട്ടോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് മറുപടി നൽകുകയാണ് താരങ്ങൾ. വണ്‍ ഇന്ത്യ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

layanahashmi2

'ഞാൻ പഠിക്കാൻ പോയപ്പോൾ ഒരു കുട്ടിയുമായി സ്നേഹത്തിലായി. ലിവിംഗ് ടുഗേദർ ആയിരുന്നു. ആ ബന്ധത്തിൽ കുട്ടിയുമുണ്ട്.പക്ഷേ ആ കുട്ടിയെ എന്നെ ഇതുവരെ അവർ കാണിച്ചിട്ടില്ല. കുട്ടിക്ക് 2 വയസ് ആകാറായി. ആദ്യമൊക്കെ ഞങ്ങൾ നല്ല സ്നേഹത്തിലായിരുന്നു. എനിക്ക് അപ്പോൾ ജോലിയൊന്നും ഉണ്ടായിരുന്നില്ല. പിന്നെ പിന്നെ അവർ അവരുടെ വീട്ടിലെ പുരുഷൻമാരുമായിട്ട് എന്ന് താരതമ്യം ചെയ്യാൻ തുടങ്ങി, പ്രശ്നങ്ങൾ ഉണ്ടായി.

ഞാൻ എപ്പോഴും അവളെ കാണാൻ പോകുമായിരുന്നു. ഗർഭിണിയായി 7 മാസം വരെ അവരെ കാണാൻ പോയിട്ടുണ്ട്. ഇപ്പോൾ പറയുന്നത് ഞാൻ അവളെ ഗർഭിണിയാക്കി കടന്ന് കളഞ്ഞുവെന്നാണ്. എന്റെ ഭാഗത്താണ് തെറ്റുള്ളതെങ്കിൽ അവർ എന്തുകൊണ്ടാണ് നിയമപരമായി പോകാത്തത്? ഇപ്പോൾ എന്റെ അഭിമുഖങ്ങളുടെ താഴെ വന്ന് ഓരോ കമന്റ് ചെയ്യുകയാണ്. ഞാനാണ് പ്രശ്നക്കാരനെങ്കിൽ അവർ നിയമപരമായി നീങ്ങട്ടെ, പക്ഷേ അവർ പോകില്ല, കാരണം അങ്ങനെ പോകാൻ അവർക്ക് കാരണങ്ങളില്ല.

ഇന്റർകാസ്റ്റ് ബന്ധമായിരുന്നു. വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല. കുട്ടിയെ കാണാൻ എനിക്ക് ഒരുപാട് താത്പര്യം ഉണ്ടായിരുന്നു. അവർ എന്നെ കാണിച്ചില്ല. എന്റെ പേര് ഷിബിൻ എന്നായിരുന്നു. മോഡലിംഗിലേക്ക് മാറിയ സമയത്ത് ഞാൻ ഹാഷ്മി എന്ന പേര് മാറ്റി. ഇപ്പോൾ അവർ പറയുന്നത് ഞാൻ പേര് മാറ്റിയൊക്കെ തട്ടിപ്പ് കാണിക്കുകയാണെന്നൊക്കെയാണ്.
എന്റെ കമന്റ് ബോക്സിൽ വന്ന മോശം കമന്റുകൾക്കെതിരെ ഞാൻ നിയപരമായി നീങ്ങിയിട്ടുണ്ട്.

ഇക്കാര്യങ്ങളൊക്കെ ലയനയ്ക്ക് അറിയാം. ഞാൻ ഫോട്ടോഷൂട്ട് എടുക്കാൻ പോകുന്നതിന് മുൻപ് തന്നെ ഇതൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. നാളെ ലയനയുടെ ജീവിതത്തിൽ പ്രശ്നങ്ങളെ ഉണ്ടായേക്കാമെന്നൊക്കെ ഞാൻ പറഞ്ഞിരുന്നു. ലയനയ്ക്കെതിരെ മോശം കമന്റുകൾ വന്നപ്പോൾ ഞാൻ ചിപ്പിയെ ബന്ധപ്പെട്ടിരുന്നു. ലയന കല്ല്യാണം കഴിക്കാത്ത കുട്ടിയാണ് അവരെ കുറിച്ച് ഇങ്ങനെ മോശം പറയരുതെന്ന് ഞാൻ പറഞ്ഞു. എനിക്കെതിരെ പരാതിയുണ്ടെങ്കിൽ കേസ് കൊടുത്തോളൂവെന്നും. അവർക്ക് കോടതിയിൽ പോകാൻ പറ്റില്ല. ഇത്രയും ബുദ്ധിമുട്ടി ഈ നിലയിൽ എത്തിയ ലയനയുടെ ജീവിതം നശിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇത് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് നീയും അവളും ഫെയ്മസ് ആയാൽ പോയല്ലോ, ഞാനും ഫെയ്മസ് ആകണ്ടേ, എനിക്കും കാഷ് ഉണ്ടാക്കണ്ടേയെന്നാണ്', ഹാഷ്മി പറഞ്ഞു.

ഇതിന്റെ പേരിൽ വളരെ മോശമായ കമന്റുകളാണ് എന്റെ ഫോട്ടോയ്ക്ക് താഴെ വരുന്നതെന്ന് ലയനയും അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നും ലയന ആവർത്തിച്ചു. മനുഷ്യൻമാരാണ്. നാളെ ചിലപ്പോൾ റിലേഷൻ മാറുകയോ മാറാതിരിക്കുകയോ ചെയ്യാം. ഹാഷ്മി അവന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്', ലയന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+