അന്ന് ഈ ആരാധിക വന്നത് ഒന്ന് നേരിൽകാണാൻ; ഇന്ന് ലാലേട്ടൻ ചേർത്തുപിടിച്ചു നടന്നു, വൈറലായി വീഡിയോ
മോഹൻലാൽ മലയാളികൾക്ക് ലാലേട്ടനാണ്. പ്രായത്തിൽ ഇളയവരും മൂത്തവരുമൊക്കെ സ്നേഹത്തോടെ ലാലേട്ടാ എന്നാണ് അദ്ദേഹത്തെ വിളിക്കാറുള്ളത്. അടുത്തിടെ വയോധികയായ ഒരമ്മൂമ്മ മോഹൻലാലിനെ കാണാൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെത്തിയതും മോഹൻലാലിനോട് സംസാരിക്കുന്നതുമൊക്കെ വൈറലായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് മോഹൻലാൽ പോകാൻ നിൽക്കുന്ന സമയത്താണ് അമ്മൂമ്മ മോഹൻലാലിനെ കാണാൻ എത്തിയത്. മോഹൻലാൽ കാറിൽ കയറുന്ന സമയത്ത് പോരുന്നോ എന്റെ കൂടെ എന്ന് അമ്മൂമ്മയോട് ചോദിച്ചിരുന്നു. ആ വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയാണ് അമ്മൂമ്മ.

ഇപ്പോൾ ലാലേട്ടനെ വീണ്ടും കാണാനെത്തിയിരിക്കുകയാണ് അമ്മൂമ്മ. അമ്മൂമ്മയെ ചേർത്ത് പിടിച്ച് താരം സ്നേഹം അറിയിക്കുകയും ചെയ്തു. മോഹൻലാലിനെ കണ്ട് മതിവരാതെ അമ്മൂമ്മ മോഹൻലാൽ വീണ്ടും ഷൂട്ടിന് എത്തിയപ്പോൾ ഓടിയെത്തുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിന് അരികിലേക്ക് പോകുമ്പോൾ മോഹൻലാൽ അമ്മൂമ്മയെ ചേർത്ത് പിടിച്ച് നടന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന് ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് മോഹൻലാൽ തമാശയായി മറുപടി പറഞ്ഞത്. ഇത്ര നല്ല സ്ഥലത്ത് വന്നിട്ട് പെട്ടെന്ന് തിരിച്ച് പോകുന്നത് എങ്ങനെയാണെന്നും മോഹലാൽ പറയുന്നു. എവിടെയാണ് വീടെന്നും മോഹൻലാൽ അമ്മൂമ്മയോട് ചോദിക്കുന്നുണ്ട്.
തന്നെ വീട്ടിലേക്ക് വിളിച്ച അമ്മ താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വീഡിയോയിൽ മോഹൻലാൽ പറയുന്നു. അമ്മയെ വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൽ യാത്രയാക്കിയത്. ഷൂട്ടിംഗ് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ വീഡിയോ. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
മോഹൻലാൽ നായകനായി തരുൺ മൂർത്തി നിർമ്മിക്കുന്ന ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര് എൽ 360 എന്നാണ്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്താണ് നിർമ്മിക്കുന്നത്. അതേ സമയം എമ്പുരാൻ എന്ന ചിത്രത്തിലും മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. പൃഥ്വിരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. മോഹൻലാലിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഇത്.












Click it and Unblock the Notifications