Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ കുഞ്ഞിനെ നോക്കാം, ഇനി അവളുടെ കൂടെ ജീവിക്കില്ല'; തുറന്നടിച്ച് ഹാഷ്മിയും ലയനയും

കൊച്ചി: കഴിഞ്ഞ ദിവസം 'വൺ ഇന്ത്യ മലയാളത്തിന്' നൽകിയ അഭിമുഖത്തിലായിരുന്നു തനിക്ക് ലിവിംഗ് റിലേഷനിൽ ഒരു കുഞ്ഞുണ്ടെന്ന കാര്യം വൈറൽ താരമായ ലയനയുടെ സുഹൃത്ത് ഹാഷ്മി വെളിപ്പെടുത്തിയത്. പെൺകുട്ടിയെ കുറിച്ചും കുഞ്ഞിനെ കുറിച്ചുമെല്ലാം ലയനയ്ക്ക് അറിയാമെന്നും ഹാഷ്മി പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പെൺകുട്ടി ലയനയ്ക്ക് മെസേജ് അയച്ചെന്നും കുഞ്ഞിന് പൈസ വേണമെന്നുമൊക്കെ ആവശ്യപ്പെട്ടുവെന്നും പറയുകയാണ് ഹാഷ്മി.

'തന്റെ ആദ്യ കാമുകി ലയനയ്ക്ക് മെസേജ് അയച്ചിരുന്നു. അവൾക്ക് എന്നെ വേണ്ട, ആ കുട്ടിയെ എന്നെ കാണിക്കുകയും ഇല്ല, എനിക്ക് കുട്ടിയെ തരികയും ഇല്ല. ഇതൊക്കെ അറിഞ്ഞിട്ട് തന്നെയാണ് ലയന എന്നെ സപ്പോർട്ട് ചെയ്യുന്നത്.ആ കുട്ടി വേറെ ആരെയോ വിവാഹം കഴിക്കാൻ പോകുകയാണ്. തുടക്കത്തിൽ എനിക്ക് ഒരു കുട്ടിയുണ്ടെന്നും അവർ എന്നെ അതിനെ കാണിക്കുന്നില്ലെന്നും പറഞ്ഞ് എനിക്ക് സഹതാപം പിടിച്ച് പറ്റാമായിരുന്നു. എന്നാൽ അന്ന് ഞാനത് പറഞ്ഞെങ്കിൽ ഒരുപക്ഷേ ഇപ്പോൾ ആളുകൾ പറഞ്ഞേനെ അന്ന് അങ്ങനെ പറഞ്ഞിട്ട് സഹതാപം പിടിച്ച് പറ്റാനുള്ള ശ്രമമല്ലേ എന്ന്.

 layanahashminew

എന്നോട് പറഞ്ഞത് മരിച്ചാലും നീ വരരുത്, എന്റെ കുട്ടിയെ കാണാൻ വരരുതെന്നാണ്. ആ കുട്ടിയിൽ മറ്റാരെക്കാളും അവകാശം എനിക്കാണെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ പറഞ്ഞത് കുഞ്ഞിന്റെ അച്ഛൻ നീയാണെന്ന് ഞാൻ പറഞ്ഞാൽ അല്ലേ ആവുള്ളൂ എന്നാണ്. കല്ല്യാണം കഴിച്ചിട്ട് ഞാൻ തിരിഞ്ഞ് നോക്കിയില്ലെന്നാണ് അവളുടെ കുടുംബം പറയുന്നത്. ഇത്രയൊക്കെ പറഞ്ഞ വീട്ടിലേക്ക് ഞാൻ വീണ്ടും പോകണോ, ആരെങ്കിലും എന്നെ ഒന്ന് വവിളിച്ചെങ്കിൽ ആ കുട്ടി എന്റെ കൂടെ ഉണ്ടായേനെ. വിളിച്ചിട്ട് പോകാതിരുന്ന ആളല്ല. കുട്ടിയെ ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, പക്ഷേ അവളുടെ കൂടെ എനിക്ക് ജീവിക്കാൻ ആകില്ല.

അമ്മയേയും കുഞ്ഞിനേയും ഞാൻ ദ്രോഹിച്ചെന്നൊക്കെയാണ് പലരും കമന്റ് ബോക്സിൽ വന്ന് പറയുന്നത്. എന്നാൽ ഞാൻ മർദ്ദിച്ചിരുന്നെങ്കിൽ എന്തുകൊണ്ട് അന്നവർ കേസ് കൊടുത്തില്ല?.ലയനയോടുള്ള സ്നേഹമാണ് എന്നോട് ആളുകൾ കാണിക്കുന്നത്. ഞാൻ മോശപ്പെട്ടവനാണെന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്.എന്റെ ഭാഗത്ത് ശരിയുള്ളത് കൊണ്ടായിരിക്കാം ലയന എന്നെ പിന്തുണയ്ക്കുന്നത്.ഒരു കുട്ടിയും ഭാര്യയുമുള്ള ആളെ പിടിച്ചുവെച്ചിരിക്കുന്നു എന്നൊക്കെയാണ് ലയനയെ കുറിച്ച് അധിക്ഷേപം',ഹാഷ്മി പറഞ്ഞു.

ഹാഷ്മി ഒരു ഫ്രോഡായിരുന്നുവെങ്കിൽ ഭൂതകാലത്തെ കുറിച്ച് അവൻ തന്നോട് പറയുമായിരുന്നില്ലെന്ന് ലയനയും പറഞ്ഞു. ' ആ പെൺകുട്ടി പറയുന്നത് ഹാഷ്മിയെ വേണ്ട, പക്ഷേ കുഞ്ഞിന് ഇവന്റെ പൈസ വേണമെന്നാണ്. ഹാഷ്മി ഫ്രോഡാണെന്ന് ആ പെൺകുട്ടിയുടെ കസിൻ എനിക്ക് മെസേജ് അയച്ചു. ഞാൻ പറഞ്ഞത് അവന്റെ വ്യക്തിപരമായ ജീവിതത്തെ കുറിച്ച് എനിക്ക് അറിയേണ്ടതില്ലെന്നാണ്. എനിക്ക് അറിയുന്നോളം അവൻ ഒകെയാണ്,
ഞങ്ങളുടെ ഫോട്ടോയ്ക്ക് താഴെ മുസ്ലീമാണെന്നൊക്കെയുള്ള കമന്റുകൾ വന്നിരുന്നു. മുസ്ലീം എന്നതിന് ഉപരി അവൻ ഒരു മനുഷ്യനാണ്. ', ലയന പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+