'ലയനക്കൊപ്പം ഹാഷ്മി ചേർന്നത് ഫെയ്മസ് ആവാൻ?, പ്രണയം,വിവാഹം, ലിവിംഗ് ടുഗേദർ'; എല്ലാത്തിനും മറുപടി
കൊച്ചി: ഇൻസ്റ്റഗ്രാം റീൽസിലൂടെ സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ലയന എസ് കുറുപ്പ്. നിരവധി ഫോട്ടോഷൂട്ടുകളും ലയനയുടേതായി വന്നിട്ടുണ്ട്. അടുത്തിടെ ലയനയും ഒരു യുവാവും തമ്മിലുള്ള ഫോട്ടോ ഷൂട്ട് ഏറെ വൈറലായിരുന്നു. ഇതോടെ ലയനയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങി. ഇപ്പോഴിതാ തനിക്കൊപ്പം ഫോട്ടോഷൂട്ടിലുണ്ടായ യുവാവിനെ കുറിച്ചും ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചുമെല്ലാം തുറന്ന് പറയുകയാണ് ലയന. ബിഹൈൻ വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ഹാഷ്മി എന്നാണ് യുവാവിന്റെ പേര്. 'ഞങ്ങൾ ഭാര്യയും ഭർത്താവും അല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു. എന്നിട്ടും മെസേജുകൾ വന്ന് കൊണ്ടിരിക്കുകയാണ്. എന്താണ് റിലേഷൻ, കല്ല്യാണം കഴിച്ചതാണോ ഒരുമിച്ചാണോ താമസം എന്നൊക്കെയാണ്. പിന്നെ ഹാഷ്മിയെ ഞാൻ എവിടുന്നോ കൊണ്ടുവന്നതാണ്, കേരള ടച്ച് അല്ല കാണാൻ , അതുകൊണ്ട് കാശ് കൊടുത്ത് കൊണ്ടുവന്നതാണെന്നാണെന്നൊക്കെയാണ് കേൾക്കുന്നത്', ലയനയും ഹാഷ്മിയും പറയുന്നു.

'ഞാൻ കൊച്ചിക്കാരൻ തന്നെയാണ്. പക്ഷേ പലരും പറയും കാശ് കൊടുത്തിട്ടാണ് കൊണ്ടുവന്നത്, ഫോട്ടോയിലെ മുഖം കണ്ടാൽ അറിയാം ഫോട്ടോഷൂട്ടിന് താത്പര്യമില്ലെന്ന് , ചിരിക്കില്ല എന്നൊക്കെ. എന്നാൽ ഞാൻ അധികം സംസാരിക്കാത്ത ,ചിരിക്കാത്ത ആളാണ്', ഹാഷ്മി പറഞ്ഞു. ഞങ്ങൾ ഒരുമിക്കണമെന്നും ഞങ്ങൾ വേർപിരിയണമെന്നും ആഗ്രഹിക്കുന്നവർ ഉണ്ടെന്നും ഇരുവരും അഭിമുഖത്തിൽ പറഞ്ഞു.
തന്റെ രൂപത്തിൻറെ പേരിൽ പല കളിയാക്കലുകളും ലയന നേരിട്ടിട്ടുണ്ട്. അതിനെ കുറിച്ചും താരം പ്രതികരിച്ചു. 'ആദ്യമൊക്കെ പല്ല് മറച്ചാണ് വീഡിയോകൾ ഒക്കെ ഞാൻ ചെയ്തിരുന്നത്. സോഷ്യൽ മീഡിയയിൽ വന്നപ്പോഴാണ് എന്നെക്കാൾ ബുദ്ധിമുട്ടുന്നവരുണ്ടെന്ന് മനസിലായത്. ഇപ്പോൾ ഞാൻ പക്ഷേ ട്രീറ്റ്മെന്റിലാണ്. ഒന്നര വർഷമായി. ഞാൻ ഈ രൂപത്തിൽ ഒക്കെയാണ്. പക്ഷേ എന്റെ വീട്ടുകാർക്ക് വളരെ വിഷമമാണ് ഇതൊക്കെ. അവരാണ് ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത്. പ്രത്യേകിച്ച് പെൺകുട്ടിയായതിനാൽ. എനിക്ക് പക്ഷേ ആരുടേയും സഹതാപത്തിന്റെ ആവശ്യമില്ല'.
ഒരു ഫാഷൻ കമ്പനി ഞങ്ങൾ ആരംഭിക്കാൻ പോകുകയാണെന്നും അഭിമുഖത്തിൽ ഇരുവരും വെളിപ്പെടുത്തി. 'സിഇഒ ഹാഷ്മിയും മാനേജർ ഞാനുമാണ്. പലർക്കും അറിയില്ല ഈ ഫീൽഡിലേക്ക് എങ്ങനെ വരണമെന്ന്. അവർക്ക് ഒരു വഴികാട്ടിയാവുകയെന്നതാണ് കമ്പനിയിലൂടെ ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്', ലയന പറയുന്നു. ലയനയെ കണ്ടുമുട്ടിയതിനെ കുറിച്ചും ഹാഷ്മി സംസാരിച്ചു.
'തൃശൂരിൽ ഒരു ഫാഷൻ ഷോയിൽ വെച്ചായിരുന്നു ലയനെ ഞാൻ ആദ്യമായി കാണുന്നത്. എന്റെ ഷോ സ്റ്റോപ്പറായിരുന്നു ലയ. ആദ്യം മിണ്ടിയൊന്നുമില്ല.പിന്നീട് സൗഹൃദമായി. ഞങ്ങള് ബെസ്റ്റ് ഫ്രണ്ട്സ് ആണ്. കാണുന്നവർ വിചാരിക്കുന്നത് ഞങ്ങൾ കപ്പിൾസ് ആണെന്നാണ്. എന്നാൽ അങ്ങനെയൊരു ചിന്ത ഞങ്ങളുടെ ഉള്ളിൽ വന്നിട്ടില്ല. ലയയുടെ അച്ഛന്റെ ബന്ധുക്കൾ പറഞ്ഞത് ഞങ്ങൾ തമ്മിൽ റിലേഷനിൽ ആണെന്നാണ്. ചിലർ വിചാരിച്ചിരിക്കുന്നത് ഞങ്ങളുടെ വിവാഹം കഴിഞ്ഞെന്നാണ്.ഞങ്ങൾ സുഹൃത്തുക്കൾ മാത്രമാണ്. പെരുമാറ്റ രീതിയും സംസാരവുമൊക്കെയാണ് ഒരാളുടെ സൗന്ദര്യം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വൈറലായൊരാളെ കൂടെ കൂട്ടി വൈറാലാവാൻ ഞാൻ ശ്രമിച്ചിട്ടില്ല. ഫോട്ടോ ഷൂട്ടിനൊക്കെ എന്നെ വലിച്ച് കൊണ്ടുപോകുന്നത് ലയനയാണ്. ലയന എന്റെ മരണം വരെ എന്റെ കൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം. ഭാര്യ-ഭർതൃ ബന്ധത്തെക്കാളും അപ്പുറത്തൊരു ലോകമുണ്ടല്ലോ അതാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം', ഹാഷ്മി പറഞ്ഞു.












Click it and Unblock the Notifications