Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതിയൊരു തുടക്കത്തിന്റെ സന്തോഷത്തിലാണ്..എല്ലാവരുടേയും വായടപ്പിക്കാൻ കഴിയില്ല'; മനസ് തുറന്ന് ലയനയും ഹാഷ്മിയും

ഇൻസ്റ്റഗ്രാമിലെ വൈറൽ താരങ്ങളാണ് ലയന എസ് കുറുപ്പും ഹാഷ്മിയും. ഇരുവരും തമ്മിലുള്ള ഫോട്ടോഷൂട്ടുകൽ വളരെ പെട്ടെന്നായിരുന്നു ചർച്ചയായത്. പിന്നാലെ ഇരുവരും പ്രണയമാണെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്നൊക്കെയുമുള്ള കമന്റുകൾ വന്നിരുന്നു. ലിവിംഗ് ടുഗേദർ ആണെന്ന തരത്തിലും പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് താരങ്ങൾ.

വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ലയനയ്ക്കൊപ്പം ഫോട്ടോ എടുക്കുമ്പോൾ പല മോശം കമന്റുകളും താനും നേരിട്ടിട്ടുണ്ടെന്നും ഹാഷ്മി അഭിമുഖത്തിൽ പറഞ്ഞു. സൈബർ ആക്രമണങ്ങളെ കുറിച്ചും ഇരുവരും അഭിമുഖത്തിൽ വെളിപ്പെടുത്തി.

 layanahashmi

'ആദ്യമൊക്കെ ഞങ്ങളുടെ ഫോട്ടോഷൂട്ടുകൾക്ക് പലതരം കമന്റുകളും വരാറുണ്ടായിരുന്നു. നാളെ വേറെ കല്യാണം കഴിക്കണ്ടേയെന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. നാട്ടുകാരും ഇതേ ചോദ്യം ചോദിക്കും. വീട്ടുകാർക്കൊക്കെ പറഞ്ഞാൽ മനസിലാകും പക്ഷേ എല്ലാവരുടേയും വായടപ്പിക്കാൻ കഴിയില്ലല്ലോ.

ആദ്യമൊക്കെ ആളുകൾ മോശം കമന്റ് ഇടുമ്പോൾ പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോൾ നല്ല ചുട്ടമറുപടി കൊടുക്കാം. ഒരിക്കൽ ഒരാൾ വളരെ വൃത്തികേടായി മെസേജ് അയച്ചിട്ടുണ്ട്. അതിന് കൃത്യമായി മറുപടിയും കൊടുത്തിട്ടുണ്ട്',ലയന പറഞ്ഞു. ഒരുതവണ വളരെ പ്രായമുള്ളയാളാണ് മോശമായി സംസാരിച്ചത്. എന്നെ ഫോളോ ചെയ്യുന്ന ആളായിരുന്നു. പ്രതികരിച്ചപ്പോൾ നിന്റെ ദേഷ്യം കാണാൻ പറഞ്ഞതാണെന്നൊക്കെ ക്രിഞ്ച് ഡയലോഗ് അടിച്ചു. അപ്പോൾ തന്നെ അയാളെ റിമൂവ് ചെയ്തു', ലയന പറഞ്ഞു.

തനിക്ക് മുൻപ് റിലേഷൻ ഉണ്ടായിട്ടില്ലെന്നും അഭിമുഖത്തിൽ ലയന പറഞ്ഞു. എനിക്ക് ഒരാളോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ഇങ്ങോട്ട് ഉണ്ടായിരുന്നില്ല', ലയന പറഞ്ഞു. അതേസമയം തനിക്ക് റിലേഷനുകൾ ഉണ്ടായിട്ടുണ്ടെന്ന് ഹാഷ്മി പറഞ്ഞു. ബ്രേക്കപ്പുകൾ ഉണ്ടായിട്ടുണ്ട്.എന്നെ തേക്കുമെന്ന് തോന്നുന്നതിന് മുൻപേ തന്നെ ഞാൻ അവരെ ഒഴിവാക്കും', ഹാഷ്മി പറഞ്ഞു.

അതിനിടെ തനിക്ക് ഓവർ കോൺഫിഡൻസ് ആണെന്ന വിമർശനങ്ങളോടും ലയന പ്രതികരിച്ചു.'നമ്മൾ നമ്മളെ തന്നെ സപ്പോൾട്ട് ചെയ്യണം. മറ്റുള്ളവരെ കേട്ടിരുന്നാൽ നമ്മൾ ഒരു മുക്കിൽ ഇരിക്കേണ്ടി വരും. കുന്നോളം ആഗ്രഹിച്ചാലും കുന്നിക്കുരുവോളം കിട്ടുകയുള്ള. ഇപ്പോഴത്തെ വലിയ സന്തോഷം പുതിയൊരു ബിഗിനിങ്ങിലേക്ക് കടക്കുന്നു, കമ്പനി സ്റ്റാർട്ട് ചെയ്യുന്നുവെന്നതാണ്. അടുത്ത മാസത്തോടെ ഒരു ഫ്രീ ഷൂട്ട് പ്ലാൻ ചെയ്യുന്നുണ്ട്. ഹിബിസ്കസ് എന്നാണ് ഞങ്ങളുടെ കമ്പനിയുടെ പേര്',ലയനയും ഹാഷ്മിയും പറഞ്ഞു.

ഒരു ഫാഷൻ കമ്പനിയാണ് ഇരുവരും ആരംഭിക്കുന്നത്. 'സിഇഒ ഹാഷ്മിയും മാനേജർ ഞാനുമാണ്.പലർക്കും അറിയില്ല ഈ ഫീൽഡിലേക്ക് എങ്ങനെ വരണമെന്ന്. അവർക്ക് ഒരു വഴികാട്ടിയാവുകയെന്നതാണ് കമ്പനിയിലൂടെ ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നത്' ഇരുവരും പറഞ്ഞു. തങ്ങൾ പ്രണയിക്കുന്നില്ലെന്നും അടുത്ത സുഹൃത്തുക്കൾ മാത്രമാണെന്നും ഇരുവരും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+