Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉണ്ണിമുകുന്ദന്റെയും എന്റേയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും നാടാണിത്'; വിവാദ പരാമര്‍ശത്തില്‍ ഷെയ്ന്‍

കൊച്ചി: ഉണ്ണി മുകുന്ദനെതിരായ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഷെയ്ന്‍ നിഗം. താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ച് ചിലര്‍ വിവാദം സൃഷ്ടിക്കുകയാണെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ നടത്തിയ ഷെയ്ന്‍ നിഗത്തിന്റെ പരാമര്‍ശമാണ് വിവാദമായത്.

ഷെയ്ന്‍ നിഗത്തിനൊപ്പം മഹിമ നമ്പ്യാരും ബാബുരാജും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. മഹിമ നമ്പ്യാര്‍- ഷെയ്ന്‍ നിഗം ജോഡിക്കും മഹിമ നമ്പ്യാര്‍- ഉണ്ണി മുകുന്ദന്‍ ജോഡിക്കും ആരാധകര്‍ ഉണ്ടെന്നും താന്‍ രണ്ടാമത്തെ ജോഡിയുടെ ആരാധികയാണെന്നുമുള്ള അവതാരകയുടെ പരാമര്‍ശത്തിന് മറുപടിയായി ഷെയ്ന്‍ പറഞ്ഞ അസഭ്യ പരാമര്‍ശമാണ് വിവാദത്തിനാധാരം. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയായ UMF-നെ അശ്ലീല ഭാഷയില്‍ പ്രയോഗിച്ചതാണ് വിഷയമായത്.

Shane Nigam

ഇതിന് പിന്നാലെ ഷെയ്ന്‍ നിഗത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഷെയ്ന്‍ നിഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ സംഘപരിവാര്‍ അനുകൂലികളാണ് സൈബര്‍ ആക്രമണം നടത്തിയത്. ഷെയ്ന്‍ നിഗത്തെ സുഡാപ്പി, തീവ്രവാദി എന്നൊക്കെ വിളിച്ചായിരുന്നു ആക്ഷേപം. വിഷയത്തിന് വര്‍ഗീയനിറം ചാര്‍ത്താന്‍ ചിലര്‍ ശ്രമിച്ചതോടെയാണ് വിശദീകരണവുമായി ഷെയ്ന്‍ രംഗത്തെത്തിയത്.

അവസരം മുതലെടുത്ത് ചിലര്‍ക്ക് മതവിദ്വേഷം പരത്താന്‍ തന്റെ വാക്കുകള്‍ കാരണമായി എന്നതിനാലാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും ഷെയ്ന്‍ നിഗം പറയുന്നു. ഇത്തരം വിദ്വേഷ പ്രചരണങ്ങള്‍ മലയാളികള്‍ അവജ്ഞയോടെ തള്ളിക്കളയണം എന്നും താരം പറയുന്നു. ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവന്‍ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയില്‍ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കള്‍ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലര്‍ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവര്‍ക്ക് പാത്രമാകാന്‍ എന്റെ വാക്കുകള്‍ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികള്‍ അവജ്ഞയോടെ തള്ളും...തള്ളണം... ഇത് ഷെയിന്‍ നിഗത്തിന്റെയും, ഉണ്ണി മുകുന്ദന്റെയും, മമ്മൂട്ടിയുടെയും, മോഹന്‍ലാലിന്റെയും, സുരേഷ്‌ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...'

ആര്‍ ഡി എക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയായ ഷെയ്ന്‍ നിഗമും മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'ലിറ്റില്‍ ഹാര്‍ട്സ്'. ജൂണ്‍ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, രഞ്ജി പണിക്കര്‍ ,ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, ഐമ സെബാസ്റ്റ്യന്‍, രമ്യ സുവി, മാലപാര്‍വതി എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+