തങ്കച്ചനെ പേടിച്ചിട്ടാണോ എന്ന് ചോദ്യം; ഇത്തവണ അനുമോൾ തമാശയായി എടുത്തില്ല, താരം പ്രതികരിച്ചത് ഇങ്ങനെ
സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ് തങ്കച്ചനും അനു മോളും. ഇവരുടെ കോമ്പോയ്ക്കും ധാരാളം ആരാധകരുണ്ട്. അത്രയ്ക്കും രസകരമാണ് ഇവർ തമ്മിലുള്ള കോമ്പോ. ഈ കോമ്പോ കണ്ടിട്ടാണോ എന്നറിയില്ല
ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിൽ പല റിപ്പോർട്ടുകളും വന്നിരുന്നു.
അനുവും തങ്കച്ചനും ഇതൊക്കെ വളരെ തമാശയായിട്ടാണ് എടുത്തിരുന്നതും. സ്ക്രീനിൽ മാത്രമാണ് അത്തരത്തിലുള്ള കോമ്പിനേഷനുകൾ വരുന്നതെന്നും ജീവിതത്തിൽ അങ്ങനെയല്ലെന്ന് ഇവർ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും താരങ്ങൾ നിരന്തരം ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾ കേട്ടുകൊണ്ടേയിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോൾ തങ്കച്ചനെക്കുറിച്ചുള്ള ചോദ്യത്തിന് അനു മോൾ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

സാധാരണ തമാശ രീതിയിലാണ് അനു ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാറുള്ളതെങ്കിലും ഇത്തവണ കുറച്ച് ഗൗരവത്തോടെയാണ് സംസാരിച്ചത്. കൊട്ടാരക്കരയിൽ നടന്ന ഉദ്ഘാടന വേദിയിൽ വെച്ചാണ് സംഭവം ഉണ്ടായത്. സ്റ്റാർ മാജിക് ഷോ എങ്ങനെ പോകുന്നുണ്ട് എന്ന് ചോദിക്കുമ്പോൾ അത് നന്നായി പോകുന്നുണ്ട്. തങ്കച്ചൻ നാട്ടിലില്ല. ഷോയ്ക്ക് വേണ്ടി പുറത്താണ് എന്നും അനു പറയുമ്പോഴാണ് തങ്കച്ചനെ പേടിയായിട്ടാണോ എന്ന് ആരോ ചോദിക്കുന്നത്. എന്നാൽ ഈ ചോദ്യം കേട്ടപ്പോൾ അനു മോൾക്ക് ദേഷ്യം വരികയായിരുന്നു.
പേടിച്ചിട്ടോ, അതെന്താ അങ്ങനെ പറഞ്ഞത്. തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ, ചേട്ടൻ ഒന്ന് വരണം പ്ലീസ്. എനിക്ക് അത് അറിയണം. എന്ത് സംശയമാണ്. കോമ്പിനേഷൻ ഒക്കെ ഫ്ലോറിൽ അല്ലേ. ആ കെമിസ്ട്രി ഉള്ളിൽ ആണ് പുറത്തല്ല. ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ ഇഷ്ടമാണല്ലേ. അത് ശരിയല്ല, ഒരിക്കലും അങ്ങനെ ചെയ്യരുത്. അത് മോശമായ കാര്യം ആണ്, എന്നാണ് അനു മോൾ പറഞ്ഞത്.
നേരത്തെ തന്നെ തങ്കച്ചനുമായിട്ട് ഉള്ള ബന്ധത്തെക്കുറിച്ച് അനു പറഞ്ഞിട്ടുള്ളതാണ്. തങ്കച്ചന് താൻ എപ്പോഴും ഒരു അനിയത്തിയാണെന്നും തനിക്ക് തങ്കച്ചൻ മൂത്ത ചേട്ടനാണെന്നുമാണ് അനു പറഞ്ഞത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് തങ്ങൾ ഒരു പെയർ എന്ന രീതിയിൽ കൊണ്ടുപോവുന്നു എന്നാണ് അനു പറഞ്ഞത്.
ടമാർ പഠാർ, സ്റ്റാർ മാജിക് എന്നീ പരിപാടികളുലൂടെ ആണ് അനു ശ്രദ്ധേയയാകുന്നത്. അനുവിന്റെ സംസാര രീതിയാണ് പ്രേക്ഷകർക്ക് ഇഷ്ടം. തമാശ നന്നായി വഴങ്ങുന്ന ആളാണ് അനു. അനിയത്തി എന്ന സീരിയലിലൂടെയാണ് അനു കുടുംബ പ്രേക്ഷകർക്ക് അനു മോൾ പരിചിതയാവുന്നത്. ഒരിടത്തൊരു രാജകുമാരി, സീത, പാടാത്ത പൈങ്കിളി എന്നീ പരമ്പരകളിലും അനു അഭിനയിച്ചിരുന്നു.
ഫ്ലവേഴ്സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന് സീരിയലും അനു അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക്ക് ആണ അനുവിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമാണ് അനു.












Click it and Unblock the Notifications