'ലിയോ' ഫസ്റ്റ് ഷോ മുഹൂർത്തമാക്കി; 'തലൈവർ' വിളികളോടെ വിവാഹ നിശ്ചയം; വീഡിയോ വൈറൽ
വിജയ് നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ലിയോ മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയാണ്. ഇന്ന് തീയറ്ററുകളിലെത്തിയ ചിത്രം വൻഹിറ്റായി മാറുന്നമെന്ന സൂചനകൾ നൽകുന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു. വിജയ് ചിത്രം ആഘോഷമാക്കുന്ന ആരാധകരുടെ വീഡിയോകളും പുറത്തു വന്നു കഴിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയമാവുന്നത് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ തിയേറ്ററിനുള്ളിൽ നിന്നുള്ള വീഡിയോയാണ്.
സിനിമയുടെ വൻ വരവേൽപ്പിനിടയിൽ രണ്ട് വിജയ് ആരാധകർ പരസ്പരം തങ്ങളുടെ വിവാഹനിശ്ചയ മോതിരം കൈമാറുന്ന ദൃശ്യങ്ങളാണ് ഇവ. ലിയോയുടെ ആദ്യ ഷോയിൽ വിവാഹ നിശ്ചയ മോതിരവും മാലയും കൈമാറുന്ന ആരാധകർ എന്ന തലക്കെട്ടോടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. അതിരാവിലെ 4 മണിക്കും 7 മണിക്കുമുള്ള ഷോകൾ മദ്രാസ് ഹൈക്കോടതിയും തമിഴ്‌നാട് സർക്കാരും അനുവദിക്കാത്ത സാഹചര്യത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച മോണിംഗ് ഷോയിൽ നിന്നുള്ളതാണ് ദൃശ്യങ്ങളാണിവ.

ലോകേഷ് കനകരാജിന്റെ എൽ സി യു സീരിസിലെത്തുന്ന ചിത്രത്തിന് വമ്പൻ ഓപ്പണിങ്ങാണ് ലഭിച്ചിരിക്കുന്നത്. ചില റിപ്പോർട്ടുകൾ പ്രകാരം തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ്ങാണ് ദളപതി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രീ റിലീസ് ബുക്കിങ്ങ് കൊണ്ട് തന്നെ 400 കോടി രൂപ ചിത്രം നേടിയതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ലിയോയിൽ സഞ്ജയ് ദത്ത്, തൃഷ, ഗൗതം വാസുദേവ് മേനോൻ, മിഷ്‌കിൻ, അർജുൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നി ഹിറ്റുകൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ലിയോ. 2021 ലെ ബ്ലോക്ക്ബസ്റ്ററായ മാസ്റ്ററിലാണ് വിജയും ലോകേഷും ആദ്യം ഒന്നിക്കുന്നത്. ലോകേഷിന്റെ കഴിഞ്ഞ ചിത്രങ്ങളായ കൈതി, വിക്രം എന്നിവയുടെ കഥാ സന്ദർഭങ്ങൾ തമ്മിൽ സംയോജിപ്പിച്ചാണ് സംവിധായകൻ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (LCU) സൃഷ്ടിച്ചിരിക്കുന്നത്. എൽ സി യുവിലെ മൂന്നാമത്തെ ചിത്രമാണ് ലിയോ എന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില് പെട്ട് വന് പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications