Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ യോഗത്തില്‍ പ്രണവ് മോഹന്‍ലാല്‍?; സെല്‍ഫിക്കായി ആരാധകരുടെ തിരക്ക്, ഒടുവില്‍ വലിയ ട്വിസ്റ്റും

പ്രണവ് മോഹന്‍ലാല്‍ അമ്മ സംഘടനയില്‍ അംഗത്വം എടുത്തോ, ഇത് എപ്പോള്‍? ഇന്ന് കൊച്ചിയില്‍ നടന്ന അമ്മ ജനറല്‍ ബോഡി യോഗത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ഒന്നു ഞെട്ടി. മൂന്നോളം സിനിമകളില്‍ അഭിനയിച്ചെങ്കിലും പ്രണവ് മോഹന്‍ലാലിനെ പൊതുവേദിയില്‍ അങ്ങനെ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത് എന്തുപറ്റി എന്ന് ചിന്തിച്ചപ്പോഴാണ്, ആള് പ്രണവല്ലെന്നും, പ്രണവിന്റെ അപരനാണെന്നും മനസിലായത്.

ബംഗളൂരു സ്വദേശിയായ പ്രതാപ് ഗോപാലാണ് താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടക്കുന്ന ഹോട്ടലിന് പുറത്ത് ശ്രദ്ധ പിടിച്ചത്. നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവിന്റെ രൂപസാദൃശ്യമാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത്. തന്നെ കാണാന്‍ പ്രണവ് മോഹന്‍ലാലിനെ പോലെയുണ്ടെന്ന് ഒരു വര്‍ഷം മുമ്പ് സുഹൃത്ത് പറഞ്ഞപ്പോള്‍ കാര്യമാക്കിയെടുത്തില്ലെന്നും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയെന്ന് പ്രതാപ് പറഞ്ഞു.

prathap

മോഹന്‍ലാലിനെയും പ്രണവിനെയും നേരില്‍ കാണാന്‍ ആഗ്രഹമുണ്ട്. സിനിമയെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. ജീവിതം കൊണ്ട് പോകുന്നത് പോലെ ജീവിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതാപ് പറഞ്ഞു. ഐ ടി കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രതാപ് ഫാഷന്‍ ഡിസൈനിംഗ് മേഖലയിലേക്ക് കാലെടുത്ത് വച്ചത്.

തമിഴ്, കന്നഡ, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ അറിയാമെങ്കിലും ഇപ്പോള്‍ മലയാളം പഠിക്കാനുള്ള ശ്രമത്തിലാണെന്നും പ്രതാപ് പറഞ്ഞു. പ്രണവിന്റെ രൂപ സാദൃശ്യമുള്ളത് കൊണ്ട് തന്നെ പ്രതാപിന്റെ അഭിമുഖങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 'കേരളത്തില്‍ എന്റെ മുഖം വൈറലാകുന്നുണ്ട്. പ്രണവിന്റെ സാദൃശ്യമുള്ളതുകൊണ്ട് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്റെ ലുക്ക് ഇങ്ങനെ തന്നെയാണ് '- പ്രതാപ് പറഞ്ഞു.

'മലയാളികള്‍ മാത്രമല്ല മറ്റ് നാട്ടുകാരും പ്രണവ് ആണെന്ന് തെറ്റിദ്ധരിച്ച് ഫോട്ടോ എടുക്കാറുണ്ട്. ദര്‍ശന എന്ന ഗാനം ഹിറ്റായതു മുതലാണ് ഇത്. പ്രണവിനെ നേരിട്ട് കാണണമെന്നുണ്ട്. ആന്റണി പെരുമ്പാവൂര്‍ സര്‍ എന്റെ കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ട്. മോഹന്‍ലാലിനെ കാണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അത് വല്യ കാര്യമാണ്. അദ്ദേഹം വലിയ ഒരു നടനാണ്. അദ്ദേഹം എന്റെ ചിത്രം കണ്ടാല്‍ അത് എനിക്ക് വലിയ സന്തോഷമാണ്'- പ്രതാപ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

അതേസമയം, പ്രതാപ് പ്രണവിനെ അനുകരിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവയ്ക്കാറുണ്ട്. ഇതൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. നിരവധ്ി ആരാധകരും ഇപ്പോള്‍ പ്രതാപിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+