'ഒരു പാട്ടിന് എനിക്ക് 30 ലക്ഷവും ചിത്രച്ചേച്ചിക്ക് 15 ലക്ഷവും': ചിരിയാണ് വരുന്നതെന്ന് വിജയ് യേശുദാസ്
2022 ലായിരുന്നു ഗായകനും നടനുമായ വിജയ് യേശുദാസും ദർശനയുമായുള്ള വിവാഹ മോചനം. വിവാഹ മോചനം നേടിയെങ്കിലും മക്കളുടെ ആവശ്യങ്ങള്‍ക്കെല്ലാം ഇരുവരും ഇപ്പോഴും ഒരുമിച്ച് കൂടാറുണ്ട്. വിവാഹ മോചനം അധികം ആരേയും വിഷമിപ്പിക്കാതെയാണ് പൂർത്തിയാക്കിയതെന്നും പിള്ളേർക്ക് വേണ്ടി വിവാഹ മോചന സമയത്ത് കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറിയെന്നുമാണ് ഇതേക്കുറിച്ച് വിജയ് യേശുദാസ് ഇപ്പോള്‍ വ്യക്തമാക്കുന്നത്.
എന്നേക്കാള്‍ കൂടതല്‍ വിവാഹ മോചനത്തിന്റെ വിഷമം അനുഭവിച്ചത് കുടുംബക്കാരായിരിക്കും. എന്തൊക്കെ നടന്നാലും ഇല്ലെങ്കിലും ഒരു കുടുംബം എന്ന നിലയില്‍ ഞങ്ങള്‍ക്ക് സന്തോഷം സൃഷ്ടിക്കാന്‍ സാധിക്കുന്നുണ്ട്. എന്റെ മകള്‍ അമയ തന്നെ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. മകളെ കുറിച്ച് ഓർക്കുമ്പോള്‍ സന്തോഷമാണ്. അവളുടെ അമ്മയും വളരെ സഹായകമാണ്. മോശം കാര്യങ്ങള്‍ നോക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് ജീവിതത്തിന്റെ സൗന്ദര്യം മനോരമ ന്യൂസിന്റെ നേരെ ചൊവ്വെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറയുന്നു.

ഇനി മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞത് ആരേയും കുറച്ച് കാണിക്കാനൊന്നും ആയിരുന്നില്ല. എന്റെ ഉള്ളിലുള്ള ഒരു ഫീലിങ് ഞാന്‍ ഷെയർ ചെയ്തു. ചില ആളുകള്‍ അത് വേറെ ഒരു രീതിയില്‍ എടുത്തു. എന്നെക്കുറിച്ച് മാത്രമല്ല. എത്രയോ സംഗീത സംവിധായകർക്കും ഗായകർക്കും, നമ്മള്‍ ലെജന്‍ഡ്സ് എന്ന് കരുതുന്നവർക്കും അർഹമായ പ്രതിഫലം ലഭിക്കുന്നില്ല. നേരേ മറുവശത്ത് സംവിധായകരുടേയും നടന്മാരുടേയും കാര്യം അങ്ങനേയല്ല.
ഗായകർക്ക് ഒരു കോടിയോ അമ്പത് ലക്ഷമോ കൊടുക്കണമെന്നല്ല ഞാന്‍ പറയുന്നത്. ഞാനും ശ്രേയഘോഷാലും 25 ലക്ഷവും 30 ലക്ഷവുമൊക്കെ വാങ്ങിക്കുമ്പോള്‍ ചിത്ര ചേച്ചി 15 ലക്ഷം വാങ്ങിക്കുന്നതായിട്ടുള്ള ഒരു മീം അടുത്തിടെ വന്നിരുന്നു. മൊത്തത്തിലുള്ള ഒരു പ്രോഗ്രാമിന് തന്നെ അത്ര മേടിക്കാന്‍ തുടങ്ങിയത് ഈ അടുത്താണ്. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ ചിരി വരുമെന്നും വിജയ് യേശുദാസ് പറയുന്നു.
ഞാന്‍ ഒരു വണ്ടി മേടിക്കുമ്പോള്‍ ഏത് വണ്ടിയാണ്, എത്രയായി എന്നൊക്കെ ചോദിക്കുന്ന ഒരാളാണ് എന്റെ അപ്പന്‍. ബിഎംഡബ്ല്യൂ വാങ്ങിച്ചിട്ട് അതില്‍ ഇരിക്കാന്‍ ടെന്‍ഷന്‍ അടിച്ചിട്ട് ഇന്നോവ തന്നെ മതിയെന്ന് പറഞ്ഞയാള്‍ കൂടിയാണ് എന്റെ അപ്പന്‍. കാർ ഒരു ക്രെയിസ് ആയതുകൊണ്ട് ഫസ്റ്റ് ടൈം തന്നെ ചാടിക്കേറി ഒരു വണ്ടി മേടിച്ചിരുന്നു
ഞാന്‍ ആയാലും വിധു പ്രതാപ് ആയാലും റിമി ടോമി ആയാലും അഫ്സലിക്ക ആയാലും ആരായും നമുക്ക് ഈ ജോലി ആവശ്യമുണ്ട്. ചില ആളുകളൊക്കെ വിളിച്ചിട്ട് അത്രയൊക്കെ മേടിക്കാനായോ എന്ന് ചോദിച്ചാല്‍ നമുക്ക് പാടാനേ തോന്നില്ല. നമ്മള്‍ കുറച്ച് കൊടുക്കുന്നത് ഒന്നുമല്ല വിഷയം, അവർ ഒരു കലാകാരനെ എങ്ങനെ പരിഗണിക്കുന്നു, ബഹുമാനിക്കുന്നു എന്നുള്ളത്.നമ്മള്‍ തന്നെ നമ്മളെ സ്വയം വിലയിരുത്തിയില്ലെങ്കില്‍ ശരിയാകില്ല എന്നതാണ് എന്റെ നയമെന്നും വിജയ് യേശുദാസ് പറയുന്നു.












Click it and Unblock the Notifications