വിവേക് ഒബ്‌റോയ്ക്ക് ഇത്രയും സ്വത്തുക്കളുണ്ടായിരുന്നോ? ചുമ്മതല്ല ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടുന്നത്!
മികച്ച തുടക്കം ലഭിച്ചിട്ടും ബോളിവുഡില്‍ അത്ര വലിയ കരിയര്‍ കെട്ടിപ്പടുക്കാന്‍ സാധിക്കാതെ പോയ താരമാണ് വിവേക് ഒബ്‌റോയ്. ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളാണ് താരത്തിന്റെ കരിയര്‍ തകര്‍ത്തത് എന്നാണ് പൊതുവെ പറയപ്പെടുന്നത്. 22 വര്‍ഷം നീണ്ട കരിയറില്‍ വളരെ കുറച്ച് സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എങ്കിലും ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളെ ചെയ്യാന്‍ താരത്തിനായിരുന്നു.
മലയാളത്തില്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി പുറത്തിറങ്ങിയ ലൂസിഫറിലെ പ്രതിനായക വേഷം താരത്തിന് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. അതേസമയം ബോളിവുഡില്‍ ശരാശരി കരിയറെ അവകാശപ്പെടാനുള്ളൂവെങ്കിലും താരത്തിന്റെ ആസ്തി എല്ലാവരേയും ഞെട്ടിപ്പിക്കുന്നതാണ്. ഏകദേശം 1200 കോടി രൂപയാണ് വിവേക് ഒബ്‌റോയിയുടെ ആസ്തി എന്നാണ് കണക്കാക്കിയിരിക്കുന്നത്.

അടുത്തിടെ 12.25 കോടി രൂപ വിലമതിക്കുന്ന ഒരു റോള്‍സ് റോയ്സ് കള്ളിനന്‍ ബ്ലാക്ക് ബാഡ്ജ് കാര്‍ താരം സ്വന്തമാക്കിയിരുന്നു. തന്റെ മാതാപിതാക്കളെയും ഭാര്യയെയും സില്‍വര്‍ ഗ്രേ ആഡംബര കാറില്‍ സവാരിക്ക് കൊണ്ടുപോകുന്ന വീഡിയോയും അദ്ദേഹം പങ്ക് വെച്ചിരുന്നു. വിവേക് ഒബ്റോയ് ഒരു ചിത്രത്തിന് ഏകദേശം 3 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.
എന്നാല്‍ അഭിനയത്തില്‍ അത്ര സജീവമല്ലാതിരുന്നിട്ടും സിനിമയില്‍ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഭൂരിഭാഗം സമ്പാദ്യങ്ങളും വന്നിട്ടുള്ളത്. പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നും മറ്റ് ബിസിനസുകളില്‍ നിന്നും വലിയൊരു തുക വിവേക് ഒബ്‌റോയിയ്ക്ക് ലഭിക്കുന്നുണ്ട്. ഒബ്റോയ് മെഗാ എന്റര്‍ടൈന്‍മെന്റ് എന്നതാണ് അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ആന്‍ഡ് ഇവന്റ് മാനേജ്മെന്റ് കമ്പനി.
കര്‍മ്മ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും താരം ന്തമാക്കിയിട്ടുണ്ട്. വണ്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു എന്‍ജിഒയും അദ്ദേഹം നടത്തുന്നു. വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നിവ നല്‍കിക്കൊണ്ട് ഉത്തരേന്ത്യയിലെ സ്‌കൂളുകളെ പിന്തുണയ്ക്കുന്നതിലാണ് ഈ എന്‍ജിഒ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആഭരണങ്ങളും സാങ്കേതികവിദ്യയും ഉള്‍പ്പെടെ വിവിധ വ്യവസായങ്ങളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ വിവേക് ഒബ്‌റോയിയ്ക്ക് സ്വന്തമായുണ്ട്. 3.11 കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഗല്ലാര്‍ഡോ, 4.5 കോടി രൂപ വിലമതിക്കുന്ന ക്രിസ്ലര്‍ 300ഇ ലിമോസിന്‍, രണ്ട് മെഴ്സിഡസ് കാറുകള്‍ (മെഴ്സിഡസ് ജിഎല്‍എസ് 350ഡി, ഒരു മെഴ്സിഡസ് ജിഎല്‍ഇ 250ഡി) എന്നിവ താരത്തിന് സ്വന്തമാണ്.
16 വയസുള്ളപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിച്ചയാളാണ് വിവേക് ഒബ്റോയ്. ഒരു ബിസിനസുകാരനെന്ന നിലയില്‍ ദുബായിലെ ബ്രാന്‍ഡുകളുമായി സഹകരിക്കുകയും നിരവധി ഫിന്‍-ടെക് കമ്പനികളുടെ ഉടമയുമാണ്. 2019 ല്‍ ഒബ്റോയ് ഭാര്യ പ്രിയങ്ക ആല്‍വയ്ക്കൊപ്പം ജുഹുവില്‍ ഒരു ആഡംബര ബംഗ്ലാവ് വാങ്ങിയിരുന്നു. 2,100 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ വസ്തുവിന് അവര്‍ക്ക് 14.25 കോടി രൂപയാണ് ചിലവായത്.












Click it and Unblock the Notifications