Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുളങ്കൂട് പോലുള്ള താടിയും വച്ചാണ് താരങ്ങള്‍ നടക്കുന്നത്'; ശ്രീരാമന്റെ സംശയം, മറുപടിയുമായി മോഹന്‍ലാല്‍

കഴിഞ്ഞ ദിവസമാണ് അമ്മയുടെ വാര്‍ഷിക പൊതുയോഗം നടന്നത്. സൂപ്പര്‍ താരങ്ങള്‍ അടക്കം കൊച്ചിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ എത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇപ്പോഴിതാ യോഗത്തിനിടെ സംഭവിച്ച രസകരമായ നിമിഷത്തെ കുറിച്ച് നടന്‍ വി കെ ശ്രീരാമന്‍ പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

യോഗത്തിന് വന്ന നടന്മാരെ കണ്ട് ശ്രീരാമന് തോന്നിയ ഒരു സംശയവും അതിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയുമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. യോഗത്തിന് മുതിര്‍ന്ന താരങ്ങളും യുവ താരങ്ങളും താടിയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ രഹസ്യമാണ് ശ്രീരാമന് അറിയേണ്ടിയിരുന്നത്. ഈ സംശയത്തിന് അദ്ദേഹം മോഹന്‍ലാലിന് ഒരു കത്തെഴുതി.

lal

ശ്രീരാമന്റെ സംശയത്തിന് മോഹന്‍ലാലും തിരിച്ച് ഒരു കത്തയച്ചു. ഈ രണ്ട് കത്തുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ശ്രീരാമന്‍ കുറിപ്പ് പങ്കുവച്ചത്. അദ്ദേഹം പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം...

'ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്ചയുമാണ്.
ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .
നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.
ആണ്‍താരങ്ങളും പെണ്‍താരങ്ങളും ധാരാളം.
കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാര്‍ശനീക മണ്ഡലങ്ങള്‍ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാല്‍
ഒരു കത്ത് അസ്സോസിയേഷന്‍ തലൈവര്‍ക്കു കൊടുത്തു വിട്ടു.
'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തില്‍ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.
അതവസാനിക്കുന്നതിങ്ങനെ
'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം.
ആകയാലും പ്രിയരേ'- ശ്രീരാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വി കെ ശ്രീരാമന്‍ മോഹന്‍ലാലിന് എഴുതിയ കത്ത് ഇങ്ങനെ.

'താരങ്ങളെ രോമം മറയ്ക്കുന്ന കാലമാണ്. എന്നുവച്ചാല്‍ രോമം കൊണ്ടും താരപ്രഭ മൂടിവയ്ക്കാം എന്ന്. എന്നാല്‍ താരങ്ങള്‍ നിറഞ്ഞ ആകാശത്തെ രോമാവൃതമാക്കുന്നത് ന്യായമോ എന്നാണ് സംശയം. എന്താ സംശയത്തില്‍ ന്യായമില്ലേ. ഒരു സംശയം കൂടി. അടുത്ത ജന്മത്തില്‍ രോമത്തിന് താരത്തിലുള്ള സ്വാധീനം എന്ന വിഷയത്തില്‍ ഒരു പ്രബന്ധം അവതരിപ്പിച്ച് ചര്‍ച്ച ചെയ്യാമോ?'

അതേസമയം, മോഹന്‍ലാല്‍ പങ്കുവച്ച മറുപടി കത്ത് വ്യക്തമല്ല. 'ഗൂഢാര്‍ഥ ശൃംഗാര വിന്യാസത്തില്‍ നിന്നാണ് ഇത്തരം സംശയം ഉത്ഭവിക്കുന്നത്. ക്ഷീരപഥത്തെ രോമം കൊണ്ട് മൂടുന്ന പോലെ രോമം കൊണ്ടും പല ക്ഷീരപദത്തെ മൂടുന്നു എന്ന സത്യം മനസ്സിലാക്കണം. എന്തായാലും 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം'- മോഹന്‍ലാല്‍ മറുപടി കത്തില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+