യൂട്യൂബിൽ നിന്ന് ആദ്യം ലഭിച്ച വരുമാനം എത്ര? വെളിപ്പെടുത്തി വ്ലോഗ് 4U സജീഷും നിഗിയും
ഏറെ ആരാധകർ ഉള്ള യൂട്യൂബേഴ്‌സ് ആണ് സജീഷും നിഗിയും. വ്ലോഗ് 4U എന്ന യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസാണ് താരങ്ങൾ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ തങ്ങൾ എങ്ങനെയാണ് വ്ലോഗിംഗിലേക്ക് എത്തുന്നതെന്നും ആദ്യത്തെ വരുമാനം എത്രയാണെന്നും പറയുകയാണ് സജീഷും നിഗിയും. ഒറിജിനൽസിന് നൽകിയ അഭിമുഖത്തലാണ് ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത്.
സൈക്കിൾ ഓടിക്കാൻ അറിയാത്ത ഒരാളെ സ്‌കൂട്ടി പഠിപ്പിക്കുന്ന വീഡിയോ ആണ് ആദ്യം ചെയ്തതെന്നും ഈ വീഡിയോ രണ്ട് ദിവസം കൊണ്ട് വൺമില്യൺ വ്യൂസ് നേടിയെന്നും അത് കഴിഞ്ഞ് കുമ്മായപ്പൊടി വാങ്ങി എട്ട് നിഗിയെ കൊണ്ട് എട്ട് വരപ്പിച്ചെന്നും സജീഷ് പറയുന്നു. ആ സമയത്ത് ആ വീഡിയോ രണ്ട് മില്യൺ വ്യൂസ് നേടി.

എന്നാൽ പിന്നെ തനിക്കത് ബോറിംഗ് ആയി തോന്നിയെന്നും കാരണം ഡ്രൈവിംഗ് സ്‌കൂളിന്റെ ചാനൽ പോലെ ആയെന്നും തനിക്ക് അങ്ങനെ പോകാനായിരുന്നില്ല താല്പര്യമെന്നും ആ വീഡിയോ കണ്ട് പലരും പൈസ തരാം സ്‌കൂട്ടി ഓടിക്കാൻ പഠിപ്പിക്കുമോ എന്ന് ചോദിച്ചെന്നും സജീഷ് പറയുന്നു.
തങ്ങളുടെ ചാനലിൽ കണ്ടന്റ് ബേസ്ഡ് മാത്രമല്ല ചെയ്യുന്നതെന്നും എല്ലാം മിക്‌സാണെന്നും ഓരോ ദിവസസവും ഓരോന്നാണ് ചെയ്യാറുള്ളതെന്നും സജീഷും നിഗിയും പറയുന്നു. സജീഷ് നിർബന്ധിച്ച് ചെയ്യിച്ചതല്ലെന്നും സജീഷിന് താനും പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും നിഗി പറയുന്നു. തുടക്ക സമയത്ത് കേട്ട നെഗറ്റീവ് കമന്റുകൾ കണ്ട് സങ്കടം വന്നിട്ടുണ്ടെന്ന് നിഗി പറയുന്നു. താൻ സംസാരിക്കുന്നത് കേൾക്കാൻ ആണ് ആളുകൾക്ക് ഇഷ്ടം എന്ന് കമന്റുകളിൽ പറയാറുണ്ട്.
ഇത് തന്നെയായിരുന്നു തനിക്ക് ആദ്യം കിട്ടിയ നെഗറ്റീവ് എന്നും നിഗി പറയുന്നു. സജീഷേട്ടൻ സംസാരിച്ചാൽ മതി താൻ സംസാരിക്കുന്നത് ബോറാണെന്നും അറിയുന്നവർ പറഞ്ഞിരുന്നു. അപ്പോൾ താൻ ഇനി സംസാരിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ സജീഷാണ് തന്നെ മു്‌ന്നോട്ട് കൊണ്ടുവന്നതെന്നും നിഗി പറയുന്നു. സോഷ്യൽ മീഡിയ റവന്യൂ കൊണ്ട് കുടുംബം പുലർത്താൻ പറ്റും എന്നാൽ അത് സ്ഥിരമാണോ എന്ന് ചോദിക്കരുതെന്നും സജീഷ് പറയുന്നു.
കണ്ടന്റിന് ക്ഷാമം ഉണ്ടായിട്ടില്ലെന്നും കണ്ടന്റ് കിട്ടുമ്പോൾ തങ്ങൾ അത് പരസ്പരം പറയാറുണ്ടെന്നും നിഗിയും സജീഷും പറയുന്നു. യൂട്യൂബിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമുള്ള റവന്യൂ നിന്ന് കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന പേടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് സജീഷ് പറഞ്ഞത്. തങ്ങൾക്ക് ഒരു ഷോപ്പുണ്ട്, കൂടാതെ തങ്ങൾ മത്സ്യത്തൊഴിലാളികളാണെന്നും പുഴയുണ്ടെങ്കിൽ മീനുണ്ടെങ്കിൽ തങ്ങൾ ജീവിക്കുമെന്നും സജീഷ് പറയുന്നു.
ചാനൽ തുടങ്ങി ഒരു വർഷത്തോളം കഴിഞ്ഞാണ് റവന്യൂ ലഭിച്ചതെന്ന് സജീഷ് പറയുന്നു. ആദ്യത്തെ റവന്യൂ 8700 രൂപയായിരുന്നുവെന്നും സജീഷ് പറയുന്നു. തങ്ങൾ എല്ലാ പ്രൊമോഷൻസും ചെയ്യാറില്ലെന്നും തങ്ങളുടെ വീഡിയോ കാണുന്നവർ ഫാമിലി വീഡിയോ കാണാനാണ് ഇഷ്ടപ്പെടുന്നതെന്നും ഇപ്പോൾ പ്രൊമോഷൻസ് എടുക്കേണ്ടി വരാറുണ്ടെന്നും കാരണം ഇപ്പോൾ വരുമാനം മൊത്തത്തിൽ കുറച്ചിട്ടുണ്ടെന്നും നേരത്തെ കിട്ടിയതിന്റെ മൂന്നിലൊന്ന് കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴെന്നും സജീ് പറയുന്നു. ആരെയും വെറുപ്പിക്കാതെ വീഡിയോ ചെയ്യാനാണ് ഇഷ്ടമെന്നും സജീഷും നിഗിയും പറയുന്നു.












Click it and Unblock the Notifications