Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കറിനെ ഒതുക്കിയത് മോഹൻലാലാണോ? ജയറാമിന്റെ ചാൻസുകൾ ദിലീപ് കൊണ്ട് പോയി, വെളിപ്പെടുത്തൽ

മലയാളത്തിൽ ഒരു കാലത്ത് നായകനായി തിളങ്ങിയ താരമാണ് ശങ്കർ. പിന്നീട് നായകവേഷങ്ങളിൽ നിന്നും അഭിനയത്തിൽ നിന്നും തന്നെ ശങ്കർ അപ്രത്യക്ഷനായി. ശങ്കറിന്റെ പ്രതിനായകനായിരുന്ന മോഹൻലാൽ ആകട്ടെ താരമായി വളർന്നു വന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർ സ്റ്റാറുകളിലൊരാളായി മാറി. ചില ഗ്രൂപ്പുകളാണോ ശങ്കറിനെ ഒതുക്കിയത്?

അതുപോലെ തന്നെ സൂപ്പർതാരമായിരുന്ന ജയറാമും മലയാളത്തിൽ ഇന്ന് അത്ര സജീവമല്ല. ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനും സുരേഷ് ഗോപിക്കും ഒപ്പം മത്സരിച്ച താരമായിരുന്നു ജയറാം. ദിലീപിന്റെ വരവാണോ ജയറാമിന് ക്ഷീണമായത്? മമ്മൂട്ടിയുടേത് അടക്കം നിരവധി മലയാള സിനിമകളിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്ന മണക്കാട് രമേഷ് മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറയുന്നു.

mohanlal-mammootty

മണക്കാട് രമേഷിന്റെ വാക്കുകൾ: സൂപ്പര്‍താരമായിരുന്ന ശങ്കര്‍ നല്ല വ്യക്തിയാണ്, പാവമാണ്. പക്ഷേ ജീവിക്കാന്‍ പഠിച്ചില്ല. തമിഴില്‍ ശങ്കര്‍ നായകനായ ഒരു തലൈ രാഗം എന്ന സിനിമ 400 ദിവസം തമിഴ്‌നാട്ടില്‍ ഓടിയ പടമാണ്. സ്വന്തമായി വീടുണ്ടായിരുന്നു. ആ വീടാണ് അരോമ മണി സര്‍ വാങ്ങിച്ചത്. ശങ്കറിന് വേറെ ചീത്ത സ്വഭാവങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അവസാനം കുറച്ച് ഡൗണ്‍ ആയിപ്പോയി.

പൂച്ചയ്‌ക്കൊരു മൂക്കുത്തിയൊക്കെ നല്ല പടമാണ്. ഇപ്പോഴും ടിവിയില്‍ വന്നാല്‍ കാണും. സുരേഷ് കുമാറിന് ആ പടം നല്ല പൈസയുണ്ടാക്കിക്കൊടുത്തു. ശങ്കറിന് എന്ത് സംഭവിച്ചു എന്ന് ആര്‍ക്കും അറിയില്ല. ഓട്ടോമാറ്റിക്ക് ആയി അദ്ദേഹം താഴ്ന്നു പോയി. ഒരു കുറ്റവും ചീത്ത സ്വഭാവവും അദ്ദേഹത്തെ കുറിച്ച് പറയാനില്ല. മോഹന്‍ലാല്‍ അദ്ദേഹത്തെ ഒതുക്കിയെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം ആരെയും ഒതുക്കുന്ന ആളൊന്നും ഇല്ല. ശങ്കര്‍ താനേ ഒതുങ്ങിപ്പോയതാണെന്നും മണക്കാട് രമേഷ് പറയുന്നു.

ശങ്കര്‍ വല്ലാതെ പാവത്താനായിപ്പോയി. ലാലേട്ടന്‍ അങ്ങനെ ഒതുക്കുന്ന ആളല്ല. ലാലേട്ടന് ഒരു ഗ്രൂപ്പുണ്ട്, മമ്മൂട്ടി സാറിന് അദ്ദേഹത്തിന്റെ ഗ്രൂപ്പുണ്ട്. ഓരോ കണ്‍ട്രോളര്‍മാരും അങ്ങനെയാണ്. ഓരോ ആള്‍ക്കും ഓരോ കണ്‍ട്രോളര്‍മാരുണ്ട്. അത് അനുസരിച്ച് അവര്‍ ജോലി ചെയ്ത് പോകുന്നു. ശങ്കര്‍ ഒരു ഗ്രൂപ്പിലും പെടാതെ പോയെന്നും രമേഷ് പറഞ്ഞു.

Take a Poll

ഡേറ്റ് ചോദിച്ച് ആരുടെയും പിറകെയൊന്നും പോയിട്ടില്ല. ഫോണിലൂടെ വിളിച്ച് ചോദിച്ചു. ജയറാമിന്റെ ഡേറ്റ് ഇപ്പോള്‍ കിട്ടാന്‍ പ്രയാസമാണ്. അന്നൊക്കെ തരും. ജയറാം നല്ല മനുഷ്യനാണ്. ജയറാമിന്റെ ഒരുപാട് അവസരങ്ങള്‍ ദിലീപ് കൊണ്ട് പോയി. ദീലിപ് അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് കയറിപ്പോന്നു. ലോഹിതദാസിന്റെ പടത്തിലൂടെ, മഞ്ജു വാര്യരുടെ കൂടെയൊക്കെ അഭിനയിച്ച് ദിലീപ് കയറി വന്നു. അവരുടെ പ്രേമമൊക്കെ ഓര്‍മ്മയുണ്ട്. പിന്നെ ബിസിനസ്സില്‍പ്പെട്ടതാണ് പ്രശ്‌നമായത്. അവര്‍ തമ്മിലുളള ബിസിനസ്സ് പ്രശ്‌നമായിരുന്നു അത്.

പ്രണയം പിരിഞ്ഞ് പോയതും ഓര്‍മ്മയുണ്ട്. ശാന്തികൃഷ്ണയും ശ്രീനാഥും. അദ്ദേഹത്തിന് നല്ല മദ്യപാനം ഉണ്ടായിരുന്നു. പിന്നെ അടി തുടങ്ങി. അങ്ങനെ അവര്‍ക്ക് ശ്രീനാഥിനെ ഉപേക്ഷിക്കേണ്ടി വന്നു, രമേഷ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+