Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയ് 31ന് 99 രൂപയ്ക്ക് മൾട്ടിപ്ലെക്സിൽ സിനിമ കാണാം; എവിടെ, എങ്ങനെ? അറിയാം..

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത. സിനിമ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാ​ഗമായി 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്. മൾട്ടിപ്ലെക്സ് അസോസിിയേഷൻ ഓഫ് ഇന്ത്യയാണ് മേയ് 31 ന് ഈ പ്രത്യേക ഓഫർ നൽകുന്നത്. രാജ്യത്ത് ഒട്ടാകെയുള്ള നാലായിരത്തിലേറെ സ്ക്രീനുകളിൽ ഈ ഓഫർ ലഭ്യമാകും. മൾട്ടിപ്ലെക്സ് അസോസിയേഷന് കീഴിലുള്ള പി വി ആർ, ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എം 32 കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ 2. മൂവി ടൈം തുടങ്ങിയ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് ഓഫർ ലഭ്യമാകുക.

മൊത്തം 4,000 സ്‌ക്രീനുകളുള്ള ഇതൊരു വ്യാപകമായ സംരംഭം ആണ്. അവിടെ സിനിമാ ടിക്കറ്റുകൾ 99 രൂപയ്ക്ക് ലഭിക്കും. എന്നിരുന്നാലും, റിക്‌ലൈനറുകൾ പോലുള്ള പ്രീമിയം ഫോർമാറ്റുകൾ ഒഴിവാക്കിയിരിക്കുന്നു, എന്നാൽ 90 -95 ശതമാനം സീറ്റുകൾ 99 രൂപയ്ക്ക് ലഭിക്കും എന്നാണ് മൾട്ടിപ്ലെക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എം എ ഐ) തലവനും പി വി ആർ ഐനോക്‌സ് പിക്‌ചേഴ്‌സിൻ്റെ സി ഇ ഒയുമായ കമൽ ജിയാൻചന്ദാനി പറഞ്ഞത്.

theatre

ഇത് ഒരു ദിവസത്തേക്കുള്ളതാണ്, അതിനാൽ, മൊത്തത്തിലുള്ള ചിത്രത്തിൽ ഇത് (ബോക്സ് ഓഫീസിൽ) വലിയ മാറ്റമുണ്ടാക്കില്ലെന്നും പക്ഷേ അവധിക്കാലം ആരംഭിക്കുമ്പോൾ ഇത് ബോക്സ് ഓഫീസിന് ഒരു ഉത്തേജനം നൽകുമെന്നും അദ്ദേഹം പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ (തിരഞ്ഞെടുപ്പ് കാരണം) പല നിർമ്മാതാക്കളും സിനിമകൾ റിലീസ് ചെയ്തിരുന്നില്ല. എന്നാൽ ജൂൺ മാസത്തിൽ വൻ റിലീസുകൾ പ്രഖ്യാപിച്ചതിനാൽ വലിയ പ്രതീക്ഷയിലാണ് സിനിമ വ്യവസായം.

സിനിമാ ലവേഴ്സ് ഡേയിൽ തിയറ്ററുകളിലുടനീളം ഉയർന്ന തിരക്കാണ് ജിയാൻചന്ദനി പ്രതീക്ഷിക്കുന്നത്. "ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം തീയേറ്ററുകളിലേക്ക് പോകുന്നത് അസാധ്യമാണെന്ന് കരുതുന്ന കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. ഇത്തരം സംരംഭങ്ങൾ കാരണം വലിയ കുടുംബങ്ങൾക്ക് സിനിമകൾ കാണാനായി എത്താനാകുമെന്നാണ് അദ്ദേഹം കരുതുന്നത്. വിദ്യാർത്ഥികൾ ഈ ഓഫർ ഉപയോ​ഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർത്ഥികൾ ധാരാളം എത്തുമെന്നാണ് പ്രതീക്ഷ.

യുവാക്കൾ 50 ശതമാനവും കുടുംബങ്ങൾ 25 -30 ശതമാനവും ആധിപത്യം പുലർത്തുന്നതോടെ ഒക്യുപെൻസി 70 - 80 ശതമാനം വരെ ഉയരുമെന്നാണ് അസോസിയേഷന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ദേശീയ സിനിമ ദിന പരിപാടിയിൽ കുടുംബങ്ങൾ അടക്കം വലിയൊരു വിഭാ​ഗം കാണാൻ എത്തിയിരുന്നു. അന്ന് പങ്കെടുക്കുന്ന സ്ക്രീനുകളുടെ 50 - 70 ശതമാനം ഓക്യുപെൻ‌സി ലഭിച്ചിരുന്നു. മേയ് 31 ന് സമാനമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+