ഖാന്‍ ത്രയം വാഴുന്ന ബോളിവുഡ്: ഷാരൂഖോ സല്‍മാനോ സമ്പത്തില്‍ നമ്പര്‍ 1, ആമിര്‍ ഖാന്റെ ആസ്തി ഇത്ര
ബോളിവുഡ് എന്നാല്‍ മൂന്ന് ഖാന്‍മാര്‍ ചേരുന്നതാണ്. എല്ലാ വര്‍ഷവും ഏറ്റവും വലിയ ഹിറ്റുകള്‍ സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുടെ പേരിലാണ് വരാറുള്ളത്. ഈ വര്‍ഷം തന്നെ ആയിരം കോടി നേടിയ രണ്ട് ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റേതായി വന്നത്. ഇനി സല്‍മാന്‍ ഖാന്റേതായി ടൈഗര്‍ ത്രീയാണ് വരാനുള്ളത്. ഇതും ഈ വര്‍ഷത്തെ വലിയ പ്രതീക്ഷയുള്ള ചിത്രമാണ്.
ഷാരൂഖ് ഖാന്റെ ഡങ്കി അതുപോലെ വരാനുണ്ട്. ആമിര്‍ ഖാന്റെ ചിത്രം അടുത്ത വര്‍ഷം മാത്രമേ ഉണ്ടാവൂ. എന്നാല്‍ ദങ്കല്‍, പികെ, പോലുള്ള വമ്പന്‍ ഹിറ്റുകള്‍ ആമിറിന്റെ പേരിലുമുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് ഏറ്റവും ആസ്തിയുള്ള താരം. സിനിമകള്‍ മാത്രമല്ല, മറ്റ് വരുമാനങ്ങള്‍ കൂടിയാണ് ഇക്കാര്യത്തെ തീരുമാനിക്കുന്നത്. മൂന്ന് താരങ്ങളുടെ സമ്പത്ത് ഒന്ന് പരിശോധിച്ച് നോക്കാം.

ഷാരൂഖ് തന്നെ നമ്പര്‍ വണ്‍
ഖാന്‍മാരില്‍ ഏറ്റവും സമ്പന്നന്‍ ഷാരൂഖ് ഖാന്‍ തന്നെയാണ്. ഈ വര്‍ഷം പഠാനും, ജവാനും ആയിരം കോടി നേടിയതോടെ തന്നെ വെല്ലുന്ന ഒരു സൂപ്പര്‍ സ്റ്റാര്‍ ഇന്ത്യയിലും, വേള്‍ഡ് വൈഡും ഇല്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്. സിനിമകളിലെ അഭിനയത്തിലൂടെ മാത്രമല്ല ഷാരൂഖിന് വരുമാനം ലഭിക്കുന്നത്. മറ്റ് മാര്‍ഗങ്ങളുണ്ട്. അതുകൊണ്ട് ലോകത്തെ തന്നെ ഏറ്റവും ധനികരായ നടന്മാരിലൊരാളായി അദ്ദേഹം മാറിയിട്ടുണ്ട്.
6300 കോടിയാണ് ഷാരൂഖിന്റെ ആസ്തി. നാല് മുതല്‍ പത്ത് കോടി വരെയാണ് പരസ്യത്തിനായി കിംഗ് ഖാന്‍ വാങ്ങുന്നത്. നാല്‍പ്പത് മുതല്‍ 100 കോടി വരെയാണ് ഷാരൂഖിന്റെ പ്രതിഫലം. ചിത്രത്തിന്റെ ലാഭത്തില്‍ നിന്നും ഷാരൂഖിന് വരുമാനം ലഭിക്കാറുണ്ട്. വര്‍ഷം 183 കോടിയാണ് ഷാരൂഖിന്റെ വരുമാനം. 31 കോടി വില വരുന്ന കാറുകളും ഷാരൂഖിന് സ്വന്തമായിട്ടുണ്ട്.
സല്ലുഭായിയും മുന്നില്‍ തന്നെ
സല്‍മാന്‍ ഖാനും ആസ്തിയില്‍ പിറകില്‍ അല്ല. ഭജ്രംഗി ഭായ്ജാന്‍, സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ പോലുള്ള വമ്പന്‍ വിജയ ചിത്രങ്ങള്‍ സല്‍മാനുണ്ട്. വിവാഹ ചടങ്ങുകളിലെ പരിപാടികളിലെ കലാപരിപാടികള്‍, പരസ്യങ്ങള്‍, ബിഗ് ബോസിലെ അവതാരകന്‍, എന്നി നിലകളില്‍ സല്‍മാന്‍ വരുമാനം ലഭിക്കുന്നുണ്ട്.
2850 കോടിയാണ് സല്‍മാന്റെ ആസ്തി. ഇത് ഷാരൂഖുമായി താരതമ്യം ചെയ്യുമ്പോള്‍ പിന്നിലാണ്. നൂറ് മുതല്‍ 150 കോടി വരെയാണ് സല്‍മാന്‍ ഖാന്റെ പ്രതിഫലം. ഏഴര കോടിയാണ് പരസ്യങ്ങള്‍ക്കായി താരം വാങ്ങുന്നത്. ടൈഗര്‍ 3 വന്‍ വിജയമായാല്‍ താരം പ്രതിഫലം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
ആമിര്‍ മൂന്നാമന്‍
ആമിര്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ വമ്പന്‍ വിജയ ചിത്രങ്ങള്‍ ആമിറിന്റെ പേരിലുണ്ട്. ത്രീ ഇഡിയറ്റ്‌സ്, ഗജിനി, ദംഗല്‍ എന്നിങ്ങനെ നിരവധി ഹിറ്റുകളാണ് ആമിറിന്റെ പേരിലുള്ളത്. നൂറ് മുതല്‍ 350 കോടി ക്ലബ് വരെ ആദ്യം തുടങ്ങിയതും ആമിര്‍ ഖാനാണ്. പിന്നീടാണ് മറ്റ് രണ്ട് സൂപ്പര്‍ താരങ്ങളും അതിലേക്ക് വന്നത്. 1862 കോടിയാണ് ആമിര്‍ ഖാന്റെ ആസ്തി. ഇത് ഷാരൂഖ്, സല്‍മാന്‍ ഖാന്‍മാരെ സംബന്ധിച്ച് വളരെ പിന്നിലാണ്.
നൂറ് മുതല്‍ 150 കോടി വരെയാണ് ഒരു ചിത്രത്തിനായി താരം പ്രതിഫലമായി വാങ്ങുന്നത്. അഞ്ച് മുതല്‍ 7 കോടി വരെയാണ് ആമിര്‍ പരസ്യങ്ങള്‍ക്കായി വാങ്ങുന്നത്. അതേസമയം വര്‍ഷത്തില്‍ ഒരു ചിത്രം മാത്രം ചെയ്യുന്നതും, ദീര്‍ഘമായ ഇടവേള എടുക്കുന്നതുമാണ് ആമിറിന്റെ വരുമാനം കുറയാന്‍ കാരണമായത്.












Click it and Unblock the Notifications