Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരിക്കലും ഒരു അമ്മ പറയാന്‍ പാടില്ലാത്തത്; സമൂഹത്തോട് ക്ഷമ ചോദിച്ച് രേണു സുധി: അങ്ങനെ പറയാന്‍ പാടില്ലായിരുന്നു

സമൂഹ മാധ്യമങ്ങളില്‍ എന്നും വിവാദം സൃഷ്ടിച്ചു കൊണ്ടാണ് വൈറല്‍ താരം രേണു സുധി മുന്നോട്ടുപോകുന്നത്. വൈറല്‍ കണ്ടന്റുകള്‍ക്കായി ഓണ്‍ലൈന്‍ മാധ്യമങ്ങളും രേണു സുധിയുടെ പിന്നാലെ കൂടിയിരിക്കുകയാണ്. പലപ്പോഴും തന്നെ സഹായിച്ചവരെക്കുറിച്ച് രേണു സുധി നടത്തുന്ന പ്രസ്താവനകള്‍ വലിയ വിവാദമായി മാറുന്ന അവസ്ഥയാണ്.

കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ച ശേഷമാണ് രേണു അഭിനയത്തില്‍ സജീവമാകുന്നത്. ആദ്യം രേണുവിന്റെ വസ്ത്രധാരണത്തിനെതിരെയും അഭിനയത്തിന് എതിരെയും ഒക്കെയാണ് വിമര്‍ശനം ഉയര്‍ന്നതെങ്കില്‍ ഇപ്പോള്‍ രേണു തന്നെ സഹായിച്ചവര്‍ക്ക് എതിരേ നടത്തുന്ന പ്രസ്താവനകള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ കൂടുതലും ഉയരുന്നത്.

renu

അടുത്തിടെ ഒരു അഭിമുഖത്തില്‍ രേണു, തന്നെ വിമര്‍ശിക്കുന്നവര്‍ തന്റെ അഞ്ചു വയസുള്ള മകനെ ഏറ്റെടുക്കാന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. കൊച്ചിനെ നാട്ടുകാര്‍ നോക്കട്ടെ എന്ന തരത്തില്‍ രേണു പ്രതികരിച്ചത് വലിയ വിവാദമായി മാറി. ഇപ്പോഴതാ മറ്റൊരു സോഷ്യല്‍ മീഡിയ താരമായ നിമിഷ ബിജോ രേണുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നു.

രേണു സുധി നേരിടുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ തുടക്കം മുതല്‍ വലിയ പിന്തുണ കൊടുത്തിരുന്ന വ്യക്തിയാണ് നിമിഷ. ഒരിക്കലും ഒരമ്മ പറയാന്‍ പാടില്ലാത്ത കാര്യമാണ് രേണു വീഡിയോയില്‍ പറഞ്ഞതെന്ന് നിമിഷ കുറ്റപ്പെടുത്തുന്നു. ഒരു അഭിമുഖത്തിലാണ് നിമിഷ ബിജോ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിമിഷയുടെ വാക്കുകള്‍. - അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അല്ല പറയേണ്ടത്. ആ കുട്ടി ഈ വീഡിയോ കാണുമ്പോള്‍ എത്ര സങ്കടം ഉണ്ടാവും. എനിക്ക് തന്നാല്‍ ഞാന്‍ നോക്കിക്കൊള്ളാം. അവന്റെ പേരിലുള്ള ഒന്നും എനിക്ക് വേണ്ട. സുധി ചേട്ടനെ അത്രയ്ക്ക് സ്‌നേഹിക്കുന്ന ഒരാളാണ് താന്‍ എന്നാണല്ലോ രേണു പറയാറുള്ളത്. ആ സുധി ചേട്ടന്റെ മോനെയല്ലേ രേണു നോക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത്. എന്ത് വൃത്തികെട്ട വാക്കുകള്‍ ആണ് രേണു കഴിഞ്ഞ ഇന്റര്‍വ്യൂവില്‍ ഉപയോഗിച്ചത്. ഞാന്‍ ലൈവ് ചെയ്യുന്ന ആളാണ്, എന്നോട് ആളുകള്‍ മോശമായി പറയുമ്പോഴാണ് ഞാന്‍ അവരെ തെറി പറയുന്നത്. ഇന്റര്‍വ്യൂ എടുക്കുന്ന ആള്‍ മര്യാദയ്ക്കാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് പക്ഷെ രേണു പറഞ്ഞ മറുപടി ശരിയല്ല.

മക്കളെ സോഷ്യല്‍ മീഡിയയ്ക്ക് ഇട്ടു കൊടുക്കാതിരിക്കുക. കുഞ്ഞ് അനുഭവിക്കുന്ന മാനസികാവസ്ഥ നമുക്ക് വിവരിക്കാന്‍ പറ്റില്ലെന്നും നിമിഷ പറയുന്നു.

ഇപ്പോഴിതാ മകനെ കുറിച്ചുള്ള അതിരുവിട്ട വാക്കുകള്‍ വിവാദമായതോടെ രേണു തന്നെ ക്ഷമ ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തന്റെ മാനസികാവസ്ഥ പരിഗണിക്കണം എന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളോട് രേണു പറയുന്നത്.

രേണുവിന്റെ വാക്കുകള്‍: ഞാന്‍ അങ്ങനെ പറഞ്ഞത് തെറ്റാണെന്നാണ് നിമിഷ പറഞ്ഞത്. ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ സമൂഹത്തിനു മുന്നില്‍ പബ്ലിക്കായിട്ട് ക്ഷമ ചോദിക്കുന്നു. നിമിഷയോടല്ല ക്ഷമ പറഞ്ഞത്. നിമിഷ ഉള്‍പ്പെടുന്ന സമൂഹത്തോടാണ് ക്ഷമ ചോദിക്കുന്നത്. ഇന്റര്‍വ്യൂവില്‍ അങ്ങനെ സംസാരിക്കാന്‍ പാടില്ലായിരുന്നു. എന്റെ മാനസികാവസ്ഥ കൂടി നിങ്ങള്‍ മനസിലാക്കുകയും അതിന് അനുസരിച്ച് പെരുമാറുകയും വേണമെന്നും രേണു കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+