Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനുമോൾ ആ ചെയ്തത് മോശം, വെറുതെ ചൊറിയും എന്നിട്ട് കിട്ടും എന്നിട്ട് കരയും, ചില നേരത്ത് കുലസ്ത്രീ'

ലിപ്സ്റ്റിക്കും ഫൗണ്ടേഷനും കൺസീലറുമൊക്കെയാണ് ഇപ്പോൾ മലയാളം ബിഗ് ബോസ് വീട്ടിലെ ചൂടുളള തർക്ക വിഷയം. ഒരു വശത്ത് ജിസേലും മറുവശത്ത് അനുമോളുമാണ് ഉളളത്. ബാഡ്ജ് ഇല്ലാത്ത ജിസേൽ മേക്കപ്പ് സാധനങ്ങൾ ഒളിച്ച് വെച്ച് ഉപയോഗിക്കുന്നു എന്നാണ് അനുമോൾ ആരോപിക്കുന്നത്.

ബീറ്റ്റൂട്ട് കഷണം ലിപ്സ്റ്റിക്കായി ഉപയോഗിക്കുന്നുവെന്നും ആര്യന്റെ ബാഗിൽ നിന്ന് അനുവാദം ഇല്ലാതെ മേക്കപ്പ് സാധനങ്ങളെടുത്ത് ഉപയോഗിക്കുന്നു എന്നു വേണ്ട, ജിസേലിനെ പിറകെ നടന്ന് ആക്രമിക്കുകയാണ് അനുമോൾ. വീട്ടിലെ മറ്റുളളവരെല്ലാം നിയമങ്ങൾ പാലിക്കുമ്പോൾ ജിസേലിന് മാത്രം എന്താണ് പ്രത്യേകത എന്നാണ് അനുമോളുടെ ചോദ്യം. അതിനിടെ ജിസേലിന്റെ ബാഗ് പരിശോധനയും നടന്നു.

ചുരുക്കിപ്പറഞ്ഞാൽ അനുമോളും ജിസേലും തമ്മിലുളള അടിയാണ് ഇപ്പോൾ ബിഗ് ബോസിലെ പ്രധാന വിഷയം. ജിസേൽ നിയമം തെറ്റിച്ചാലും ഇല്ലെങ്കിലും അനുമോൾ ചെയ്യുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നാണ് ബിഗ് ബോസ് ആരാധകർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കുന്നത്.

bb

'' അനുമോൾ- ജിസേൽ ഇപ്പൊ ഇതാണല്ലോ കണ്ടന്റ്.. ജിസേൽ അവൾ റൂൾ തെറ്റിക്കുന്നത് ശെരി തന്നെയാണ്. പല സാധനങ്ങളും മാറ്റി വെക്കാറുണ്ട്. അതെല്ലാം ബിഗ്‌ബോസ് കാണുന്നുണ്ട്... ഈ കാര്യത്തിൽ അവളെ ഒരിക്കലും സപ്പോർട്ട് ചെയ്യൂല. പക്ഷെ ഒരാളെ പേർസണൽ ബാഗ് അവരില്ലാത്ത സമയത്തു തപ്പുന്നത് മോശം തന്നെയാണ്.. അവർ ഉള്ളപ്പം നോക്കുന്നത് കൊഴുപ്പമില്ല അല്ലാതപക്ഷം മോശം തന്നെയാണ്...

പിന്നെ ഇന്നലെ ഒരു സറ്റേറ്റ്മെന്റ് പറയുന്നേ കേട്ടു, എല്ലാ ആണുങ്ങളും എന്താ ഒരു പെണ്ണിനെ കാണുമ്പോ എല്ലാം പിറകിൽ പോകുന്നെ വെറും മൊണ്ണകളാണേന്നൊക്കെ.. ആ സ്റ്റേറ്റ്മെന്റ് നല്ലതയി തോന്നിയില്ല.. ഇവൾ പെണ്ണ് തന്നെ അല്ലെ.. ഇവരെ പിറകിൽ വന്നാൽ ഇവരും ഇത് തന്നെ പറയോ.... അവൾ മാറ്റി ഐറ്റംസ് മാറ്റി വെക്കുന്നതിനെയും മാറ്റു കാര്യങ്ങൾ പറയുന്നത് ഒക്കെയാണ്. ബട്ട്‌ ഇത്തരം സ്റ്റേറ്റ്മെന്റ് ശെരിയായി തോന്നുന്നില്ല..

പിന്നെ ബിഗ്‌ബോസ് ഇവരെ ഏല്പിച്ചിട്ടൊന്നുമില്ലാലോ അവരെ ബാഗ് തപ്പാൻ... അവിടെ 79 ക്യാമറ ഉണ്ട് അവര് കാണുന്നുണ്ട്. എല്ലാം...വെറുതെ ചൊറിയും എന്നിട്ട് കിട്ടും എന്നിട്ട് കരയും...ചില നേരെത്തു കുലസ്ത്രി ആവുന്നതും കാണാം. അന്ന് തന്നെ അക്ബറിന്റെ നോട്ടം ശെരിയല്ല പറഞ്ഞത്, അങ്ങനെ തന്നെ അല്ലെ പുറത്തു ഔട്ട്‌ പോകുന്നത് വേറെ രീതിയിൽ ആയിരിക്കും... അതൊക്ക മാറ്റി നിർത്തിയാൽ നല്ല ഗെയിമർ ആവാം...

പിന്നെ എല്ലാർക്കും അറിയാലോ ബിഗ് ബോസ്സ് ആണ് കുറേ ദിവസം നിക്കേണ്ടി വരും. വീട്ടുകാരെ വിട്ട്.. എന്നിട്ട് ഇരുന്ന് അവരെ മിസ്സ്‌ ചെയ്യുന്നു പറഞ്ഞിട്ട് എന്തിനാ കരയുന്നെ. അത്രേ ഇതുണ്ടങ്കിൽ വീട്ടിൽ പോവാലോ പറഞ്ഞാൽ..ബിഗ് ബോസ്സ് ആണ് അവിടെ ഇപ്പോൾ ആരും കരഞ്ഞാലും എന്ത് ചെയ്താലും അത് അവിടത്തെ ഗെയിം ആയിട്ടേ തോന്നുന്നു... ആ ഷോ അങ്ങനെ ആണ്.... വരും ദിവസങ്ങളിൽ ലാലേട്ടൻ ജിസേലിന് പണിഷ്മെന്റ് കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.. അനുമോൾ ഈ സ്റ്റേറ്റ്മെന്റ് കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു... എന്നാണ് കുറിപ്പ്.

മറ്റൊരു കുറിപ്പ് ഇങ്ങനെ: '' മറ്റൊരാളുടെ സ്വകാര്യതയിൽ തലയിടുക, അനുമോൾ ചെയ്യുന്നത് ശരിക്കും തെറ്റ് അല്ലെ? കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി അനുമോൾ ജിസേലിനെ കുറിച്ചാണ് എപ്പോഴും ബിഗ് ബോസ്സ് ഹൗസിൽ പരാതി പറയുന്നത്. കൂടാതെ വീട്ടിൽ ബാക്കി ഉള്ളവർ ആരും മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നില്ല എങ്കിലും ജിസേൽ മാത്രം നിയമം തെറ്റിച്ചു മേക്കപ്പ് പ്രോഡക്ടുകൾ ഉപയോഗിക്കുന്നത് പലരും റിപ്പോർട്ട് ചെയ്തതും ആണ്.

എന്നാൽ ജിസേൽ അറിയാതെ അനുമോൾ ജിസേലിന്റെ ബാഗ് പരിശോധിക്കുകയും മേക്കപ്പ് സാധനങ്ങൾ ഒക്കെ ക്യാമറയിൽ കാണിച്ചു കൊടുക്കുകയും ഒക്കെ ചെയ്തു. എന്തിന്റെ പേരിൽ ആയാലും മറ്റൊരാളുടെ ബാഗ് അവരുടെ അനുവാദം ഇല്ലാതെ അവരുടെ അസാനിധ്യത്തിൽ പരിശോധിക്കുന്നത് ശരിയാണോ? മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം അല്ലെ അത്?''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+