Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്വന്ത് കോക്കിന് എന്തുപറ്റി? പുതിയ ചിത്രം കണ്ട് ഞെട്ടൽ, 'ഇടി കിട്ടിയോ?'

സോഷ്യൽ മീഡിയയിൽ വൈറലാണ് അശ്വന്ത് കോക്ക്. അശ്വന്ത് കോക്ക് ചെയ്യുന്ന സിനിമ റിവ്യൂസും വൈറൽ ആവാറുണ്ട്. ഇപ്പോൾ അശ്വന്ത് കോക്കിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അശ്വന്ത് കോക്ക് തന്നെയാണ് കഴിഞ്ഞ ​ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മുഖം നീരുവെച്ച്.. കണ്ണ് കലങ്ങി, തടിപ്പ് വന്ന രീതിയലാണ് ഉള്ളത്.

ഒരു കണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ്. അശ്വന്ത് കോക്കിന്റെ പോസ്റ്റിന് താഴെ ധാരാളം കമന്റുകൾ വരുന്നുണ്ട്. എമ്പുരാൻ സിനിമയെ വിമർശിച്ച് അശ്വന്ത് കോക്ക് റിവ്യൂ ചെയ്തിരിന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് കമന്റുകൾ.

kok

നല്ല ഇടി കിട്ടിയെന്ന തോന്നുന്നു, കണ്ണ് പഴുത്തു ചീഞ്ഞിരിക്കുകയാണ് സർ, മോഹൻലാൽ ഫാൻസിനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും,മിക്‌സഡ് റിപ്പോർട്ട് കിട്ടിയ എമ്പുരാൻ്റെ കുതിപ്പിനെക്കാൾ ഏറ്റവും സാറ്റിസ്ഫാക്ഷൻ തരുന്നത് ഈ കാര്യമാണ്. ഇയാൾ നെഗറ്റീവ് റിപ്പോർട്ട്‌ വിട്ടാൽ ആ സിനിമക്ക് പിന്നെ ഉയർത്ത് എഴുന്നേൽപ്പ് ഇല്ലെന്നും ഇയാളാണ് ഇവിടെ അൾട്ടിമേറ്റ് ആണ് എന്നും വിശ്വസിച്ച് പോരുന്ന കൊറേ കോമാളികൾ ഉണ്ടായിരുന്നു.

എല്ലാത്തിന്റെയും അഹങ്കാരം മാറി കിട്ടിയതിൽ ഒടുക്കത്തെ സന്തോഷം! മാത്രമല്ല ഇയാളുടെ റിവ്യു നോക്കി സിനിമക്ക് പോകുന്ന പരിപാടി ഇതോടെ ഒരു പാട് പേർ നിർത്തിയിട്ടുമുണ്ട് എന്നിങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ അശ്വന്ത് കോക്ക് കമന്റുകൾക്കൊന്നും മറുപടി നൽകിയിട്ടില്ല. എന്താണ് സംഭവിച്ചത് എന്നും പറഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസമാണ് അശ്വന്ത് കോക്ക് എമ്പുരാൻ‍ സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടത്. ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്നും മികച്ച പ്രതീക്ഷയോടെ പോയിട്ട് നിരാശയായിരുന്നു ഫലം എന്നുമാണ് അശ്വന്ത് കോക്ക് പറഞ്ഞത്. എന്നാൽ എമ്പുരാൻ തിയറ്ററുകളിൽ കുതിക്കുകയാണ് 200 കോടി ക്ലബിൽ സിനിമ ഇടം നേടിയിരുന്നു. സിനിമയ്ക്കെതരെ സംഘപരിവാർ അനുകൂലികൾ വിമർശനം ഉന്നയിച്ചതിനെ തുടർന്ന് സിനിമ റി
എഡിറ്റ് ചെയ്തിരുന്നു. റീ എഡിറ്റ് ചെയ്ത പുതിയ പതിപ്പ് ഉടനെ പ്രദർശനത്തിന് എത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+