സുധിയുടെ ആദ്യ ഭാര്യയ്ക്ക് എന്ത് സംഭവിച്ചു? മകനും മരിച്ചു, അവർ നിയമപരമായി വിവാഹിതരല്ല, വെളിപ്പെടുത്തി രേണു
കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി. ഇരുവരും വേർപിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് താൻ സുധിയുടെ ജീവിതത്തിലേക്ക് എത്തിയതെന്ന് രേണു പറയുന്നു. മറ്റൊരു വിവാഹം കഴിച്ച് ഭർത്താവും മകനുമായി ജീവിക്കുകയായിരുന്ന അവർ ഏതാനും വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടുവെന്ന് രേണു വെളിപ്പെടുത്തി. അമ്മയുടെ മരണവാർത്ത കേട്ടപ്പോൾ മകൻ കിച്ചു പ്രതികരിച്ച് എങ്ങനെ ആണെന്നും മെയിൻസ്ട്രീം വൺ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രേണു തുറന്ന് പറയുന്നു.
രേണുവിന്റെ വാക്കുകൾ: '' സുധിച്ചേട്ടന്റെ ആദ്യത്തെ ഭാര്യ അദ്ദേഹം മരിക്കുന്നതിന് 2-3 വര്‍ഷം മുന്‍പ് മരിച്ചു. ആത്മഹത്യ ആയിരുന്നു എന്നാണ് അറിഞ്ഞത്. അവര്‍ക്ക് ഭര്‍ത്താവും മകനും ഉണ്ട്. വേറൊരു കുടുംബമായി ജീവിക്കുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം എന്നാണറിഞ്ഞത്. സുധിച്ചേട്ടനോട് ആദ്യമായി കിച്ചുവിന്റെ അമ്മ എവിടെ എന്ന് ചോദിച്ചപ്പോള്‍ വേറെ കല്യാണം കഴിച്ച് പോയി എന്ന് മാത്രമാണ് പറഞ്ഞത്. അവരെക്കുറിച്ച് കുറ്റമൊന്നും പറഞ്ഞില്ല.

എന്തുകൊണ്ടാണ് മകനേയും ഭര്‍ത്താവിനേയും വിട്ട് അവര്‍ പോയത് എന്ന് ആലോചിച്ചെങ്കിലും അതേക്കുറിച്ച് സുധിച്ചേട്ടനോട് ചോദിച്ചില്ല. അത് ചോദിക്കാന്‍ തനിക്ക് നാവ് പൊങ്ങിയില്ല. അന്നേരം തന്റെ മനസ്സില്‍ ഇവന്‍ എന്റേതാണ് എന്നൊരു ബോധമുണ്ടായി. സുധിച്ചേട്ടനും മോനും എന്റേതായല്ലോ. അത് ചിലപ്പോള്‍ മുന്‍പേയുളള എന്തെങ്കിലും കണക്ഷന്‍ ആയിരിക്കാം. അറിയില്ല.
സുധിച്ചേട്ടന്‍ തന്നോട് ഇങ്ങോട്ട് പറഞ്ഞു അതേക്കുറിച്ച് പിന്നീട് സംസാരിക്കാം എന്ന്. താന്‍ പറഞ്ഞു, വേണ്ട. ഏട്ടന് വിഷമം ഉണ്ടാക്കുന്ന കാര്യങ്ങള്‍ തന്നോട് സംസാരിക്കേണ്ടതില്ല. നമുക്ക് സന്തോഷമായിട്ട് പോകാം എന്നാണ് താന്‍ പറഞ്ഞത്. ഭാര്യ ഉപേക്ഷിച്ച് പോയ ആളല്ലേ എന്നൊരു ടെന്‍ഷന്‍ വിവാഹത്തിന് മുന്‍പ് തനിക്ക് ഉണ്ടായിട്ടില്ല. കാരണം തനിക്ക് സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു.
ആളെ കണ്ടിട്ടില്ലല്ലോ, കാണിക്കാവോ എന്ന് ചോദിച്ചപ്പോള്‍ മുന്‍ ഭാര്യയും ഇപ്പോഴത്തെ ഭര്‍ത്താവും ഒരുമിച്ചുളള ഫോട്ടോയാണ് കാണിച്ച് തന്നത്. ഇതാണ് ഭര്‍ത്താവ് എന്ന് പറഞ്ഞു. വിഷമിപ്പിക്കേണ്ട എന്നോര്‍ത്ത് താന്‍ കൂടുതലൊന്നും ചോദിക്കാന്‍ പോയില്ല. തനിക്ക് അവരോട് ദേഷ്യമൊന്നും തോന്നിയിട്ടില്ല. പക്ഷേ ഇടയ്ക്ക് തോന്നും, തനിക്ക് ആദ്യം കിട്ടിയില്ലല്ലോ സുധിച്ചേട്ടനെ എന്ന്..
എന്തെങ്കിലും പറയുന്ന കൂട്ടത്തില്‍ അവരുടെ പേര് വന്നാല്‍ സുധിച്ചേട്ടന്‍ നിര്‍ത്താന്‍ പറയും. അവരെക്കുറിച്ച് സംസാരിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അവരുടെ പേര് ഇവിടെ പറയുന്നില്ല, കാരണം ആള്‍ മരിച്ച് പോയി. അവരുടെ കുട്ടിയും മരിച്ചു പോയി. കിച്ചുവിന് 16 വയസ്സുള്ളപ്പോഴാണ് ആ കുട്ടി മരിച്ചത്. അത് കഴിഞ്ഞ് 2 വര്‍ഷം കഴിഞ്ഞപ്പോള്‍ സുധിച്ചേട്ടനും പോയി. അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് മാത്രമേ ചെയ്യാനുളളൂ. സുധിച്ചേട്ടനും മരിച്ച് പോയ ആദ്യത്തെ ഭാര്യയ്ക്കും നിത്യശാന്തി കിട്ടണേ എന്ന് എന്നും പ്രാര്‍ത്ഥിക്കും.
കിച്ചുവിന് ഒന്നര വയസ്സ് ഉളളപ്പോഴേ അവര്‍ തമ്മില്‍ വേര്‍പിരിയുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. മൂന്ന് വയസ്സുളളപ്പോള്‍ പൂര്‍ണമായും വേര്‍പിരിഞ്ഞു. കിച്ചുവിന് 12 വയസ്സ് ഉളളപ്പോഴാണ് സുധിച്ചേട്ടന് തന്നെ കിട്ടിയത്. അവര്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. നിയമപരമായി വിവാഹം കഴിച്ചിരിക്കുന്നത് തന്നെ മാത്രമാണ്. അവരുടേത് പ്രണയവിവാഹം ആയിരുന്നു. കുഞ്ഞുണ്ടായ ശേഷമാണ് സുധിച്ചേട്ടന്റെ വീട്ടിലേക്ക് പോയത്. അത് കഴിഞ്ഞ് മലയന്‍കീഴിലേക്ക് താമസം മാറി.
സുധിച്ചേട്ടന്റെ വീട്ടില്‍ അവരുടെ ഒരു അലമാര ഉണ്ടായിരുന്നു. അത് അവിടെ നിന്ന് മാറ്റാന്‍ കിച്ചു പറഞ്ഞു. എന്റെ അമ്മ ഇവിടെ വന്നിട്ടുണ്ട് എന്ന് പറഞ്ഞ് സുധിച്ചേട്ടനെ കൊണ്ട് അവന്‍ പുതിയ അലമാര വാങ്ങിപ്പിച്ചു. അവര്‍ കൊടുത്ത കളിപ്പാട്ടങ്ങളൊക്കെ അവന്‍ കളഞ്ഞു. അവര്‍ വേറെ ഒരാളെ സ്‌നേഹിച്ച് പോവുകയായിരുന്നു.
കിച്ചു ഒരിക്കലും അമ്മയെ കുറിച്ച് സംസാരിച്ചിട്ടില്ല. അവര്‍ മരിച്ച ദിവസം കിച്ചു ഗെയിം കളിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവനോട് താനും സുധിച്ചേട്ടനും പറഞ്ഞു നിനക്ക് കാണാന്‍ പോകണമെങ്കില്‍ കൊണ്ട് പോകാം എന്ന്. അവന്‍ പറഞ്ഞത് എന്റെ അമ്മ ഇതാണ്, അമ്മ മരിച്ചിട്ടില്ലല്ലോ. അച്ഛനും അമ്മയും പുറത്തേക്ക് പോയേ ഞാനീ ഗെയിം കളിച്ച് തീര്‍ക്കട്ടെ എന്നാണ്'', രേണു പറഞ്ഞു.












Click it and Unblock the Notifications