'ദിലീപിനുളളത് വലിയ ബന്ധങ്ങൾ, അത്ര പെട്ടെന്ന് ആരെയും മറക്കില്ല, കേൾക്കുന്നത് പോലയല്ല ഒന്നും': വെങ്കിട് സുനിൽ
ദിലീപ് എന്ന സിനിമാ താരത്തിന് മലയാളികൾ കൊടുത്ത പേര് ജനപ്രിയനായകൻ എന്നതാണ്. സിനിമാ നടൻ എന്നതിനപ്പുറം സ്വന്തം വീട്ടിലെ ഒരാൾ എന്നൊരു ഇമേജ് ദിലീപിനുണ്ടായിരുന്നു. എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ടത് ദിലീപിന്റെ ഇമേജിന് മുകളിൽ കറുത്ത പാടായി തുടരുന്നു.
ദിലീപ് എന്ന വ്യക്തി മറ്റുളളവർ കരുതുന്നത് പോലെയുളള ഒരാളല്ല എന്നാണ് പത്ത് വർഷമായി താരത്തിനൊപ്പമുളള പേഴ്സണൽ സ്റ്റൈലിസ്റ്റും ഡിസൈനറുമായ വെങ്കിട് സുനിൽ പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് എന്ന വ്യക്തി എത്തരത്തിലാണെന്ന് സുനിൽ തുറന്ന് പറയുന്നത്.
'' ദിലീപേട്ടന്റെ വീട് തനിക്ക് തന്റെ വീടാണ്. എല്ലാവരും തന്നെ അങ്ങനെയാണ് അവിടെ കാണുന്നത്. എന്തും പറയാനുളള സ്‌പേസ് ഉണ്ട്. ധൈര്യമായി മുന്നോട്ട് പോ എന്ത് വന്നാലും എന്നതാണ് ദിലീപേട്ടന്‍ തനിക്ക് തന്നിട്ടുളള ഊര്‍ജ്ജം. എന്തെങ്കിലും ഉണ്ടെങ്കില്‍ ദിലീപേട്ടനോട് തുറന്ന് പറയാറുണ്ട്. പ്രശ്‌നങ്ങള്‍ പറയുമ്പോള്‍ അതിനുളള പരിഹാരങ്ങള്‍ തനിക്ക് പറഞ്ഞ് തരാറുണ്ട്. അദ്ദേഹം തനിക്കൊരു മെന്റര്‍ കൂടിയാണ്.

ദിലീപേട്ടനുളള ബന്ധങ്ങള്‍ വളരെ വലുതാണ്. ബന്ധങ്ങള്‍ ചെറുത് ആണെങ്കിലും വലുത് ആണെങ്കിലും സൂക്ഷിക്കുന്ന ആളാണ്. ദിലീപേട്ടന്‍ എല്ലാവരേയും വിളിച്ച് സംസാരിക്കും. ഒരാളെയും അത്ര പെട്ടെന്ന് മറക്കില്ല. ദിലീപേട്ടനെതിരെ കേസ് വന്നത് തന്റെ കരിയറിനേയും ബാധിച്ചിട്ടുണ്ട്. ആളുകള്‍ പറയും, ജോലി പോയല്ലോ എന്നും നിന്നെ ഇപ്പോള്‍ വിളിപ്പിക്കുമല്ലോ എന്നൊക്കെ.
കൊറോണ സമയത്ത് അഭിനയിച്ചിട്ടുണ്ട്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടില്‍ ചെറിയൊരു വേഷം ചെയ്തു. നമ്മള്‍ നില്‍ക്കുന്ന സ്‌പേസില്‍ നിന്ന് അഭിനയത്തിലേക്ക് പോയാല്‍ കരിയറില്‍ നിന്ന് മാറ്റി നിര്‍ത്തും എന്നൊക്കെ കേട്ടിട്ടുണ്ട്. അഭിനയിക്കാന്‍ പോയിട്ട് ഇനി ജോലി പോകുമോ എന്ന ടെന്‍ഷനായി. തനിക്ക് പറയാനായി ഒരാളേ ഉളളൂ. അങ്ങനെ ദിലീപേട്ടനെ വിളിച്ച് പറഞ്ഞു, ആറാട്ട് ഷൂട്ട് നടക്കുന്നുണ്ട്, അതില്‍ അഭിനയിക്കാന്‍ വിളിച്ചിട്ടുണ്ട് എന്ന് പറഞ്ഞു.
അതില്‍ ഏത് സീനാണ് എന്ന് ചോദിച്ചു. ഒരു പാട്ടിലാണെന്ന് പറഞ്ഞു. ദിലീപേട്ടന് ആ സിനിമയുടെ കഥ അറിയാം. അദ്ദേഹം പറഞ്ഞു ഒരു കല്യാണച്ചെക്കനായി നടന്ന് പോകുന്ന സീനാണ് അത് എന്ന്. അതിനിപ്പോ എന്താ. ഫ്രീയല്ലേ പോയി ചെയ്തിട്ട് വാ എന്ന് പറഞ്ഞു. അപ്പോള്‍ താന്‍ ആലോചിച്ചു, എന്തിനാണ് താന്‍ ഈ ടെന്‍ഷനൊക്കെ അടിച്ചത്. നമ്മള്‍ കേള്‍ക്കുന്നത് പോലെ അല്ല ഒന്നും.
ദിലീപേട്ടന്‍ സമ്മതിക്കുമോ, അതോ വേറെ എന്തെങ്കിലും വിചാരിക്കുമോ എന്നൊക്കെ ഉളള ടെന്‍ഷന്‍ ആയിരുന്നു തനിക്ക്. അതൊക്കെ നമ്മളെ അലട്ടുമല്ലോ. പക്ഷേ അങ്ങനെയൊന്നുമല്ല, ഈസി കേക്ക് വോക്ക് ആയിരുന്നു. അതിനെന്താ നീ പോയിട്ട് വാ എന്നാണ് ദിലീപേട്ടന്‍ പറഞ്ഞത്.
കിംഗ് ലയറില്‍ താന്‍ ചെയ്ത കോസ്റ്റിയൂമുകള്‍ ദിലീപേട്ടന് വളരെ ഇഷ്ടപ്പെട്ടിരുന്നു. അതൊരു ഫാഷന്‍ ബേസ്ഡ് സിനിമ കൂടിയായിരുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലെ വേഷങ്ങളുടെ ഫിറ്റിംഗിനെ കുറിച്ച് ദിലീപേട്ടന്‍ മാത്രമല്ല കുറേപേര് നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് എടുത്ത് വസ്ത്രങ്ങള്‍ക്ക് ഒരു ലക്ഷം രൂപയാണ് എന്നതൊക്കെ ആളുകള്‍ വെറുതെ പറയുന്നതാണ്.
ദിലീപേട്ടന്റെ പുതിയ ചിത്രമായ ഭഭഭ ഒരു ഭയങ്കര പരിപാടിയാണ്. ജനങ്ങളെ പോലെ തന്നെ താനും ഭയങ്കര ആവേശത്തിലാണ്. ആളുകള്‍ ചോദിക്കുന്നുണ്ട് സിനിമയെ കുറിച്ച്. സിനിമയെ കുറിച്ച് പറയാനുളള റൈറ്റ്‌സ് ഇല്ല. വളരെ വ്യത്യസ്തമായ പരിപാടിയാണ്. ദിലീപേട്ടന്‍ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമാണ് ഭഭഭയില്‍ ചെയ്യുന്നത്. താനാണ് ഭഭഭയുടെ കോസ്റ്റിയൂം ചെയ്തത്, വെങ്കിട് സുനില്‍ പറയുന്നു.












Click it and Unblock the Notifications