Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന്‍ പറഞ്ഞ ആ രഹസ്യം ഒരു ഉദാഹരണം: സ്ക്വിഡ് ഗെയിമും ബിഗ് ബോസും തമ്മിലെന്ത് ബന്ധം

വളരെ കുറഞ്ഞ സീസണുകള്‍ കൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ കഴിഞ്ഞ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യ സീസണിനെ വലിയ സംശയത്തോടെയാണ് നോക്കി കണ്ടതെങ്കിലും ക്രമേണ ബിഗ് ബോസ് തങ്ങളുടെ പ്രേക്ഷക നിരയെ കൂടുതല്‍ കൂടുതല്‍ വികസിപ്പിച്ച് കൊണ്ടുവരികയായിരുന്നു.

താരങ്ങളുടെ പ്രകടന മികവില്‍ സീസണ്‍ 4 ന്റെ അത്ര പോരെന്ന ആരോപണം നിലനില്‍ക്കുന്ന സീസണ്‍ 5 വും വിജയകരമായി തന്നെയാണ് അവസാനിച്ചിരിക്കുന്നത്. അതേസമയം ലോക പ്രശസ്ത വെബ് സീരീസ് ആയ സ്ക്വിഡ് ഗെയിമും ബിഗ് ബോസും തമ്മില്‍ വലിയ സാമ്യമുണ്ടെന്നാണ് സിനിഫൈല്‍ എന്ന ഗ്രൂപ്പില്‍ എഴുതിയ കുറിപ്പിലൂടെ ഹരി കൃഷ്ണ രവീന്ദ്രനാഥ കൈമള്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നു. അതിനുള്ള കാരണവും അദ്ദേഹം നിരത്തുന്നു. ഗ്രൂപ്പില്‍ വലിയ ചർച്ചാ വിഷയമായി മാറി കഴിഞ്ഞ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

bigg-boss

നെറ്റ്ഫ്ലിക്സ് ലോകത്തിലെ മുൻനിരയിലുള്ള ഒരു ഒടിടി പ്ലാറ്റ്ഫോം ആണല്ലോ. അതിൽ കഴിഞ്ഞ വർഷം ഒരു സീരീസ് പ്രത്യക്ഷപ്പെട്ടു. അതിന്റെ പേര് സ്ക്യുഡ് ഗെയിംസ് എന്നാണ്. ഒരു കൊറിയൻ വെബ് സീരീസ്. അതിൽ കൊറിയൻ താരങ്ങൾ ആയ ലീ ജൂങ് ജയ് ആണ് നായകൻ.അതായിത് നിങ്ങൾക്ക് കാശ് കിട്ടും. പക്ഷെ ഓരോ മത്സരം കഴിയുമ്പോൾ ഓരോരുത്തർ പുറത്താകും. പക്ഷെ പുറത്താകുന്നവർ സ്വന്തം വീട്ടിൽ പോകില്ല. ജീവനോടെ ഉണ്ടെങ്കിൽ അല്ലെ വീട്ടിൽ പോകേണ്ടതുള്ളു.

ചിലപ്പോൾ മൃതദേഹം പോലും ചെല്ലില്ല എന്ന് സാരം ആ മത്സരത്തിൽ തോറ്റാൽ വെടി വച്ച് കൊല്ലും അത്രതന്നെ.ഒരു പ്രായമായ ഒരു അമ്മയുടെ മകനാണ് കഥാനായകൻ. നായകൻ കൂടുതൽ പണം ആവശ്യമുള്ള ആളാണ്. പണത്തിനു മീതെ പരുന്തും പറക്കില്ല സ്റ്റൈൽ ആണ് പുള്ളിക്കാരൻ. അദ്ദേഹത്തിനു ഒരു കുറിപ്പ് കിട്ടുന്നതും അതിനെ തുടർന്നുള്ള സംഭവവികസങ്ങളും ഉദ്വേഗജനഗമായ മുഹൂർത്തത്തിലൂടെ കടന്നു പോകുന്നതുമായ വെബ് സീരീസ്.

പറഞ്ഞത് എന്താണ് എന്ന് വച്ചാൽ എന്റെമോൾ ഷൈൻ ഇന്ത്യ നിർമ്മിക്കുന്ന ഇ ബിഗ് ബോസ്സ് ചില കാര്യങ്ങളിൽ ഒക്കെ സാമ്യം ഉണ്ട്. കാരണം ഇവിടെ ബിഗ്ഗ് ബോസ്സ് എലിമിനേറ്റ് ചെയ്യുന്ന രീതിയാണ് എസ്എംഎസ് ചെയ്യുന്ന രീതി. ഈ വെബ് സീരീസ്സിൽ ഓരോ മത്സരവും തോൽക്കുന്നവരെ വെടിവച്ച് കൊല്ലുകയാണ് ചെയ്യുന്നത്.

പുറത്തു പോയി കുറ്റം പറഞ്ഞു നടക്കില്ല എന്നതാണ് കാരണം.
അത് കൂടാതെ ഇവരെ നിയന്ത്രിക്കുന്ന കുറെ ആൾക്കാർ ഉണ്ട്. അവർ മുഖം മൂടി ധരിച്ചാണ് നിൽക്കുന്നത്. ബിഗ്ഗ് ബോസ്സിൽ കൂടെ നിൽക്കുന്ന ആൾക്കാരും അതുപോലെ തന്നെ. വെബ് സീരീസ്സിൽ ഒരാളും താരങ്ങൾ അല്ല സാധാരണക്കാരാണ്. ആവരെ കൊണ്ടുപോകുന്നത് എങ്ങനെയെന്നാൽ മുകളിൽ പറഞ്ഞ പോലെ കുറിപ്പിൽ നമ്പർ കൊടുത്തുകൊണ്ടാണ്.

 robin

അതിൽ വിളിക്കുക, അതിൽ വിളിക്കുമ്പോൾ നിങ്ങൾ എത്തേണ്ട സ്ഥലം പറയും. അവിടെ നിൽക്കുക. അപ്പോൾ വണ്ടിയിൽ വരുന്ന ആൾക്കാർ നിങ്ങളെ മരുന്ന് കുത്തി വച്ച് മയക്കിയ ശേഷം മാത്രമേ കൊണ്ടുപോവുകയുള്ളൂ. അവിടെ ചെന്നതിനു ശേഷം മാത്രമേ നിങ്ങൾ മനസ്സിലാവുകയുള്ളു നിങ്ങൾ വേറൊരു സ്ഥലത്താണ് എത്തിയിരിക്കുന്നത് എന്ന്.

ഏകദേശം ഇതുപോലെ തന്നെയാണ് ബിഗ്ഗ് ബോസ്സും. റോബിൻ രാധാകൃഷ്ണന്റെ ഒരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി. അദ്ദേഹത്തെ മുഖം മൂടി ധരിപ്പിച്ചാണത്രെ കൊണ്ട്പോയത്. അവിടെ ഒരു ക്യാരവാൻ ഉണ്ടായിരുന്നു. അതിൽ കയറ്റി കുറെ സമയം ഇരുത്തും. എന്നിട്ട് ആരോ വന്നു ബിഗ്ഗ് ബോസ് വീട്ടിൽ കയറ്റും. ഈ കൂടെ വരുന്ന ആളിനെ നമ്മൾക്ക് കാണാൻ പറ്റുകയില്ല.

വെബ് സീരീസിലും അത് പോലെ തന്നെ ചെറിയ വ്യത്യാസം മാത്രം. ഒരു പ്രായമായ അപ്പൂപ്പൻ ആണ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത്. ഇതെല്ലാം എനിക്ക് തോന്നിയ സംശയങ്ങളാണ്. നിങ്ങൾ വെബ് സീരീസ് കണ്ടു നോക്കുക. അല്ലെങ്കിൽ അതിന്റെ മലയാളം വേർഷൻ യൂട്യൂബുകളിൽ കിടപ്പുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+