അസീസിന്റെ അനുകരണം ഇഷ്ടമല്ലെന്ന് അശോകന്‍ തുറന്ന് പറഞ്ഞു: ഇനി ചെയ്യില്ലെന്ന തീരുമാനവുമായി നടന്‍
തന്നെ ചില മിമിക്രി താരങ്ങള്‍ വികലമായ രീതിയില്‍ അനുകരിക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞുകൊണ്ട് നടന്‍ അശോകന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. അസീസ് നെടുമങ്ങാട് ഉള്‍പ്പെടേയുള്ളവരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അശോകന്റെ വിമർശനം. ഇപ്പോഴിതാ ഇനി മുതല്‍ അശോകനെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിരിക്കുകയാണ് അസീസ് നെടുമങ്ങാട്.
ഒരു അഭിമുഖത്തില്‍ അശോകന്‍ ചേട്ടന്‍ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞിരുന്നു. അശോകന്‍ ചേട്ടന്റെ ഒരു സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ച് തന്നത്. പുള്ളിയുടെ ഇഷ്ടമാണ് അത്. എന്നെ ആരെങ്കിലും അനുകരിക്കുമ്പോള്‍ എനിക്ക് അത് അരോചകമായി തോന്നിയാല്‍ തുറന്ന് പറയാം. ആ സ്വാതന്ത്രമാണ് പുള്ളിയും ഉപയോഗിച്ചത്. പുള്ളിക്ക് അത് അരോചകമായി തോന്നിയിട്ടുണ്ടാകാമെന്നും അസീസ് പറയുന്നു.

എന്തായാലും ഞാന്‍ ഒരു തീരുമാനം എടുത്തിട്ടുണ്ട്. ഇനി അശോകന്‍ ചേട്ടനെ അനുകരിക്കില്ല. വേറെ എന്തൊക്കെ കാര്യങ്ങള്‍ എനിക്ക് ചെയ്യാം. സ്കിറ്റുകളൊക്കെ ചെയ്യാമല്ലോ. താരങ്ങളുടെ ഫിഗർ ഷോയൊക്കെ ഔട്ടായിക്കൊണ്ടിരിക്കുന്ന ഘട്ടമാണ്. പുതിയ, പുതിയ കണ്ടത്തെലുകള്‍ ഉണ്ടാവും. മിമിക്രിക്കാരായ നമുക്കും ജീവിക്കണ്ടേയെന്നും അസീസ് കൂട്ടിച്ചേർക്കുന്നു.
ചില മിമിക്രിക്കാർ തന്നെ അനുകരിക്കുന്നത് കാണുമ്പോള്‍ ഇറിറ്റേറ്റ് ആകുമെന്നായിരുന്നു അശോകന്‍ നേരത്തെ പറഞ്ഞത്. 'മിമിക്രിക്കാരില്‍ നല്ല രീതിയില്‍ ചെയ്യുന്നവരും വളരെ മോശമായിട്ട് ചെയ്യുന്നവരുമുണ്ട്. പലരും ചെയ്യുന്നത് കാണുമ്പോള്‍ ഇറിട്ടേറ്റാവും. ഉള്ളതിന്റെ പത്ത് മടങ്ങിലേറെ കൂട്ടിയാണ് പലരും കാണിക്കുന്നത്. മിമിക്രിക്കാർ കാണിക്കുന്നത് പോലെ ഞാന്‍ നോക്കിയിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. വളരെ ചെറിയ ഒരു പോയിന്റില്‍ പിടിച്ച് അവർ അങ്ങ് വലിച്ച് നീട്ടുകയാണ്' അശോകന്‍ അന്ന് പറഞ്ഞു.
കളിയാക്കി ചെയ്യുന്ന നിരവധിയാളുകളുണ്ട്. അവരൊക്കെ നമ്മെളെപ്പോലെയുള്ള താരങ്ങളെക്കൊണ്ട് പ്രശസ്തരാവുകയും പൈസ വാങ്ങിക്കുകയും ചെയ്യുന്നു. അതൊക്കെ ചെയ്തോട്ടെ. സ്നോഹം കൊണ്ട് ചെയ്യുന്നവരും കളിയാക്കി ചെയ്യുന്നവരുമുണ്ട്. അസീസ് നെടുമങ്ങാട് അത്ര നന്നായി എന്നെ ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടില്ല. അസീസ് നല്ല രീതിയില്‍ മിമിക്രി ചെയ്യുന്നയാളാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു.
കണ്ണൂർ സ്‌ക്വാഡിലെ പ്രധാന കഥാപാത്രമായ അസീസ് നെടുമങ്ങാട് തന്നെ നല്ല രീതിയിൽ ചെയ്യാറുണ്ട് എന്ന അവതാരികയുടെ പ്രസ്താവനയോടായിരുന്നു തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് അശോകന്‍ തുറന്ന് പറഞ്ഞത്. അസീസ് ഞാൻ മുമ്പേ പറഞ്ഞ ആളുകളിൽ പെടുന്ന ഒരാളാണ്. പുള്ളിയൊക്കെ നമ്മളെപ്പോലുള്ള കുറെ ആക്ടേഴ്സിനെ മിമിക്രി ചെയ്തിട്ടാണ് പോപ്പുലർ ആയതെന്ന് അങ്ങേരു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അത് ഓരോരുത്തരുടെ ഇഷ്ടം. മിമിക്രി കാണിക്കുന്നത് ഓരോരുത്തരുടെ തൊഴിൽ അല്ലേ. നമുക്ക് അതിനകത്ത് ഒന്നും പറയാൻ പറ്റില്ലെന്നും അശോകന്‍ അന്ന കൂട്ടിച്ചേർത്തു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications