Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യനുമായുള്ള ബന്ധം എന്താണ്?; അഞ്ജന നമ്പ്യാർക്ക് മുൻപിൽ മനസ് തുറന്ന് ജിസേൽ

ബിഗ് ബോസ് മലയാളം സീസൺ 7 ൽ നിന്ന് ജിസേൽ പുറത്തായിരിക്കുകയാണ്. 64 ദിവസത്തിന് ശേഷമാണ് ജിസേൽ ഹൗസിൽ നിന്നും എവിക്ടായത്. ഹൗസിലെ മികച്ച ഗെയിമർമാരിൽ ഒരാളായ ജിസേലിന്റെ പുറത്താകൽ പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ എവിക്ഷനിൽ പ്രതികരിക്കുകയാണ് ജിസേൽ. ഏഷ്യാനെറ്റിൽ അഞ്ജന നമ്പ്യാർ നടത്തിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. വായിക്കാം

' ആദ്യ 40 ദിവസം ഞാൻ വളരെ നന്നായി പെർഫോം ചെയ്തു. എന്നാൽ പിന്നീട് ഞാൻ ഡൗൺ ആയി. എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഞാൻ എവിക്ട് ആയത് അൺഫെയർ ആയെന്ന് പറയുന്നില്ല. എന്നാൽ എന്നേക്കാൾ മോശമായ ആളുകൾ ഇപ്പോഴും അവിടെയുണ്ട്. അതിലൊരാൾ സാബുമാനാണ്. സാബു എന്റെ നല്ല സുഹൃത്താണ്., പക്ഷെ അവൻ അവിടെ സംസാരിക്കുന്ന് പോലും ഇല്ല. ആദില സ്ട്രോങ് ആയിക്കൊണ്ടിരിക്കുകയാണ്, പക്ഷെ തുടക്കത്തിൽ ആദില ഒന്നും ചെയ്തിരുന്നില്ല. ഒരുപക്ഷെ അവർക്ക് നല്ല പിന്തുണ കിട്ടുന്നുണ്ടാകുന്നുണ്ടാകും.

gis-175

ഞാൻ പൊസസിവ് അല്ല.ആര്യൻ ഉറങ്ങുമ്പോൾ സാധാരണ ഞാൻ അവന്റെ അടുത്ത് ഇരിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ആര്യൻ പറഞ്ഞത് ഞാൻ ഉറങ്ങട്ടെ രണ്ട് പേർ ഒരുമിച്ച് ഇരിക്കുമ്പോൾ ക്യാമറ ഫോക്കസ് ചെയ്യുമെന്ന് , അതിനാൽ എഴുന്നേറ്റ് പോകാൻ പറഞ്ഞു. അവൻ ഒളിച്ച് ഉറങ്ങുകയാണല്ലോ. ഞാൻ അങ്ങനെ പോയി. എന്നാൽ ലക്ഷ്മി വന്ന് അവിടെ ഇരുന്നപ്പോൾ അവൻ സംസാരിക്കാൻ തുടങ്ങി. ലക്ഷ്മി അല്ലാതെ മറ്റൊര് അവിടെ പോയി ഇരുന്നാലും പ്രശ്നമില്ലായിരുന്നു. എപ്പോഴും ആര്യനെ കൂട്ടിക്കെട്ടി എന്നെ നോമിനേറ്റ് ചെയ്യുന്ന ആളാണ് ലക്ഷ്മി. അതേ ആര്യനോട് എന്നിട്ട് ലക്ഷ്മി സംസാരിക്കുന്നു. ലക്ഷ്മിയെന്താ ആര്യന്റെ അമ്മയാണോ? ഞാൻ പ്രൊട്ടക്ടീവ് ആയിരുന്നു ആര്യന്റെ കാര്യത്തിൽ. ഗസ്റ്റ് വന്നപ്പോൾ ഞങ്ങളോട് തനിച്ച് കളിക്കാൻ പറഞ്ഞു. പക്ഷെ ഞങ്ങൾക്ക് അത് മനസിലായില്ല. പരസ്പരം പ്രൊട്ടക്ട് ചെയ്ത് ഞങ്ങൾ കളിച്ചത് ആളുകൾക്ക് മനസിലായില്ലെന്ന് പിന്നെ തോന്നി.ഞാൻ ഹൗസിൽ റിയലായി തന്നെയാണ് നിന്നത്. ആര്യൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്.

അമ്മ വന്നപ്പോൾ ഞാൻ പേടിച്ചു. ഹഗ് ചെയ്തപ്പോൾ ആദ്യം പറഞ്ഞത് ഗെയിം നല്ലതല്ലെന്നാണ്. ആര്യന‍റെ അമ്മ വന്നപ്പോൾ ബാക്കിയെല്ലാവരേയും മകളെ പോലെ എന്ന് പറഞ്ഞ് എന്നെ ബെസ്റ്റ് ഫ്രണ്ട് എന്നും. ഞങ്ങൾ രണ്ട് പേരുടേയും അമ്മമാർ ഇച്ചിരി കോൾഡ് ആയിരുന്നു. അതൊക്കെ കൊണ്ട് ഞങ്ങൾ രണ്ട് പേരും ബെഡ് ഒക്കെ മാറി. അമ്മമാർക്ക് വിഷമം ആയാൽ പിന്നെ അങ്ങനെ ചെയ്യുമല്ലോ. തുടക്കം മുതൽ ഞങ്ങൾ ഒരു ബെഡിലായിരുന്നു. എവിക്ട് ആയ ആളുകളുടെ ബെഡ് ഞങ്ങൾക്ക് പേടിയായിരുന്നു കിടക്കാൻ.

പെൺകുട്ടികളാണ് സാധാരണ ഞാനുമായി സൗഹൃദം ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ വന്നിട്ട് സർപ്രൈസായിപ്പോയി, കാരണം ആണുങ്ങളാണ് ഇവിടെ എന്റെ സുഹൃത്തക്കളായത്. പെണ്ണുങ്ങൾ ആരും എന്റെ സുഹൃത്തുക്കളായിരുന്നില്ല.

അനുമോളോട് എനിക്ക് ഇപ്പോൾ കുറച്ച് അടുപ്പമായി. തുടക്കത്തിൽ അനുമോൾക്ക് എന്നെ ഇഷ്ടമല്ലായിരുന്നു. അവളായിരുന്നു എപ്പോഴും എന്നോട് വഴക്ക് കൂടിക്കൊണ്ടിരിക്കുന്നു. അനുമോളും ആദിലയും നൂറയുമൊക്കെ ലിപ്സ്റ്റിക്ക് ഇട്ടിരുന്നു. പക്ഷെ അവരോടൊന്നും ഞാൻ തർക്കം പിടിച്ചില്ല, അതെന്റെ ജോലിയല്ല, ലിവ് ആന്റ് ലെറ്റ് ലിവ് എന്ന കാര്യത്തിലാണ് ഞാൻ വിശ്വസിക്കുന്നത്. അനുമോളുമായുള്ള പ്രശ്നം ജയിലിൽ വെച്ച് ഞാൻ പരിഹരിക്കാൻ നോക്കിയിരുന്നു. അവളുമായി സൗഹൃദം ഉണ്ടാക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു', ജിസേൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+