ഗര്‍ഭിണിയായിരുന്നപ്പോള്‍ തത്തക്കാരന്‍ പ്രവചിച്ചത് സത്യമായി; അന്ന് ആ പ്രസവ വീഡിയോ എടുത്തതിന് കാരണം ഒരു വ്യക്തി
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ വിശേഷങ്ങള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ. അടുത്തിടെ ദിയയുടെ പ്രസവം ചിത്രീകരിക്കുന്ന യൂട്യൂബ് വീഡിയോ വലിയ ചര്‍ച്ചയായിരുന്നു. കൃഷ്ണകുമാറിന്റെ താര കുടുംബത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം വന്ന കുഞ്ഞ് അതിഥിയാണ് ഏറ്റവും വലിയ ശ്രദ്ധകേന്ദ്രം. കുഞ്ഞ് ജനിച്ച് രണ്ടു മാസം ആയെങ്കിലും ഇതുവരെ മുഖം കാണിച്ചിട്ടില്ല.
പ്രസവത്തിനിടെ ഒരു സ്ത്രീ കടന്നുപോകുന്ന സങ്കീര്‍ണമായ മാനസിക-ശാരീരിക വെല്ലുവിളികള്‍ അതി വൈകാരികതയോടെയാണ് ദിയയുടെ വീഡിയോയില്‍ ചിത്രീകരിച്ചത്. കുടുംബത്തിന്റെ വലിയ പിന്തുണയും ഈ ഘട്ടത്തില്‍ ദിയക്കുണ്ടായിരുന്നു. ഈ വീഡിയോ കേരളത്തില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. പ്രസവം ചിത്രീകരിച്ച് കാശുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഭൂരിപക്ഷം പേരും ദിയയെ അനുകൂലിച്ചാണ് കമന്റുകള്‍ ഇട്ടത്. ഇതിനകം 87 ലക്ഷത്തിലേറെ പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. ഇപ്പോഴിതാ ഈ വീഡിയോ എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ദിയ.

സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു ദിയയുടെ വെളിപ്പെടുത്തല്‍. ബര്‍ത്ത് വ്‌ളോഗ് എടുക്കണമെന്ന പ്ലാന്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രസവം കാണിക്കണം എന്നൊന്നും ഉദ്ദേശിച്ചിരുന്നില്ല. പ്രസവ വീഡിയോ എടുക്കാനുള്ള കാരണം ദിയയുടെ ചേച്ചി അഹാനയാണ്. അഹാന ഒരു പെര്‍ഫെക്ഷനലിസ്റ്റ് ആണ്. പുതിയ ചെറിയ കാര്യങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്തു വയ്ക്കുന്ന ആളാണ്. തനിക്ക് അത്രയൊന്നും പേഷ്യന്‍സ് ഇല്ല.
അഹാനയാണ് ആ വീഡിയോയുടെ പല ഭാഗങ്ങളും എടുത്തത്. അമ്മു ആണ് ആ വീഡിയോ എഡിറ്റ് ചെയ്തതും. അതുകൊണ്ടാണ് ആ വീഡിയോ വേറൊരു ലെവല്‍ ആയത്. വീഡിയോയുടെ താഴെ പലരും കമന്റ് ചെയ്തിരുന്നു. ആഹാനയാണോ വീഡിയോ എഡിറ്റ് ചെയ്തതെന്ന്.
അമ്മു ചെയ്തത് കൊണ്ട് തന്നെ ആ വീഡിയോയ്ക്ക് കുറച്ച് കൂടുതല്‍ ഭംഗി വന്നു. ഓമി വരുന്ന ടൈം ഉള്‍പ്പെടെ അതില്‍ ചേര്‍ത്തിരുന്നു. എനിക്ക് അങ്ങനെയുള്ള ഐഡിയ ഒന്നും പോകില്ല. ഈ വീഡിയോയ്ക്ക് ഒരു വണ്‍ മില്യണ്‍ വ്യൂ കിട്ടുമെന്നായിരുന്നു ഞാന്‍ കരുതിയത്. അങ്ങനെയാണ് വീഡിയോ ഇട്ടതും. ഇപ്പോള്‍ വ്യൂ 87 ലക്ഷം കടന്നു. അച്ഛന്‍ ഒരു കാര്യം പറഞ്ഞു. ഈ വീഡിയോ ടിവിയിലൊക്കെ പലരും കൂട്ടമായിട്ടിരുന്ന് കണ്ടിട്ടുണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ ഒരു കോടിയിലേറെ ആളുകള്‍ ഈ വീഡിയോ കണ്ടിട്ടുണ്ടാവില്ലേ എന്ന് അച്ഛന്‍ ചോദിച്ചു. ഞാന്‍ ആലോചിച്ചു ശരിയാണ്. കുഞ്ഞിനെ ലക്കി ചാം ആയിട്ടാണ് ഞാന്‍ കാണുന്നത്.
ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെന്നൈയിലെ മറീന ബീച്ചില്‍ വച്ച് ഒരു തത്തക്കാരനെ കണ്ടിരുന്നു. ആ വീഡിയോയും ഇപ്പോള്‍ വൈറലാണ്. ആണാണോ പെണ്ണാണോ എന്ന് തത്തക്കാരനോട് ചോദിക്കുമ്പോള്‍ പുള്ളി ഇത് ആണാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. അന്ന് ഞാന്‍ മൂന്നോ നാലോ മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് കൃത്യം ഒരു മാസം മുന്‍പ് കുഞ്ഞ് വയറ്റില്‍ കിടന്നുകൊണ്ട് ലൈഫില്‍ ദിയയെ ഒരു വലിയ പാഠം പഠിപ്പിക്കുമെന്നും അയാള്‍ പറഞ്ഞിരുന്നു.
അമ്മയാകുന്നതിനെക്കുറിച്ച് ആയിരിക്കും തത്തക്കാരന്‍ ഉദ്ദേശിച്ചത് എന്നാണ് ഞാന്‍ കരുതിയത്. ഇപ്പോള്‍ കയ്യില്‍ നിന്ന് പൈസ വെള്ളം പോലെ ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും താനത് അറിയുന്നില്ലെന്നും അയാള്‍ പറഞ്ഞിരുന്നു. ഷോപ്പിങ്ങിനെ കുറിച്ചാണ് അയാള്‍ പറഞ്ഞത് എന്നാണ് ഞാന്‍ കരുതിയത്. ഇതൊക്കെ പറഞ്ഞ് ആ വീഡിയോയില്‍ ഞങ്ങള്‍ ചിരിക്കുന്നുമുണ്ട്
ജൂണിലാണ് ആ സാമ്പത്തിക തട്ടിപ്പ് കേസ് പൊങ്ങി വരുന്നത്. കയ്യില്‍ നിന്ന് വെള്ളം ഒഴുകുന്നതുപോലെ പൈസ ചോരുന്നത് അപ്പോള്‍ ഞാനറിഞ്ഞിരുന്നില്ല. പുള്ളി പറഞ്ഞതൊക്കെ സത്യമായിരുന്നു. ബേബി വയറ്റില്‍ ഉള്ളപ്പോള്‍ ഞാന്‍ ഒരു വലിയ പാഠം പഠിച്ചു. തത്തക്കാരന്‍ പറഞ്ഞത് കോമഡി ആയിട്ടാണ് ആദ്യം എടുത്തത്. പുള്ളി പറഞ്ഞ പല കാര്യങ്ങളും നടന്നപ്പോള്‍ എന്തോ ഉണ്ടെന്ന് മനസിലായി. തത്തക്കാരന്റെ അടുത്ത് നിന്ന് എഴുന്നേറ്റ് മുന്നോട്ടു പോയ ശേഷം ഉടനെ തിരിഞ്ഞുനോക്കിയപ്പോള്‍ പുള്ളിയെ അവിടെ കണ്ടില്ല. അവിടെയൊക്കെ ഞങ്ങള്‍ അയാളെ നടന്നു നോക്കി. നന്ദനത്തിലെ നവ്യാ നായരുടെ അവസ്ഥയായിരുന്നു എനിക്ക്. 'ഞാന്‍ കണ്ടുള്ളൂ'. ഇനി മലയാളികള്‍ ആരെങ്കിലുമൊക്കെ മറീന ബീച്ചില്‍ പോകുമ്പോള്‍ ഈ തത്തക്കാനെ അന്വേഷിക്കാന്‍ സാധ്യതയുണ്ട്.
തത്തക്കാരന്‍ അശ്വിനെക്കുറിച്ചും ഒരു കാര്യം പറഞ്ഞു. എന്ത് ആഗ്രഹിച്ചാലും ഒന്നും കിട്ടില്ലെന്നാണ് അശ്വിനെ കുറിച്ച് അയാള്‍ പറഞ്ഞത്. എനിക്ക് കിട്ടുന്ന ഒരു അനുഗ്രഹമുണ്ട്. എന്റെ കൂടെ നില്‍ക്കുന്നിടത്തോളം അശ്വിനും ആ അനുഗ്രഹം ലഭിക്കും. ഇവന്‍ ഒറ്റയ്ക്കാണെങ്കില്‍ ഇവന്‍ വിചാരിക്കുന്ന ഒന്നു നടക്കില്ല - ദിയയുടെ വാക്കുകള്‍.












Click it and Unblock the Notifications