അനുമോള്‍ ബിഗ്ബോസ് വിന്നറായാല്‍ ഭാവിയില്‍ സംഭവിക്കുന്നത്; രണ്ടു കാറുണ്ടായിട്ടാണ് ദാരിദ്ര്യം പറയുന്നത്
ബിഗ് ബോസ് മലയാളം സീസണ് 7 നാളെ അവസാനിക്കാനിരിക്കെ ക്ലൈമാക്സില്‍ ആര് വിന്നര്‍ ആകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് പുറത്തായവരും കൂടി തിരിച്ചു വന്നതോടെ അത്യന്തം നാടകീയമായ രംഗങ്ങളിലൂടെയാണ് ഹൗസ് കടന്നുപോകുന്നത്. ഇപ്പോള്‍ എല്ലാവരുടെയും ടാര്‍ജറ്റ് അനുമോളാണ്. അനുമോള്‍ക്ക് പിആര്‍ ഉണ്ടെന്ന സംശയമാണ് ഇപ്പോള്‍ ഹൗസിനുള്ളിലും പുറത്തും ശക്തമായി ചര്‍ച്ചയാകുന്നത്.
ഇത് ആദ്യമായാണ് പിആര്‍ എന്ന വിഷയം ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും ഒരുപോലെ കത്തിപ്പടരുന്നത്. അതിന് കാരണം അനുമോള്‍ 16 ലക്ഷം മുടക്കി പിആര്‍ നല്‍കിയിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതാണ്.
സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ നെട്ടോട്ടമോടുന്ന അനുമോള്‍ പിആറിന് പൈസ കൊടുക്കില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ വിന്നര്‍ ആകാന്‍ ഏതറ്റം വരെയും പോകുന്ന ആളാണ് അനുമോളെന്ന് മറ്റൊരു വിഭാഗം പറയുന്നു. പിആര്‍ പഠിപ്പിച്ചുവിട്ട കരച്ചില് സ്ട്രാറ്റജിയാണ് അനുമോള്‍ പിന്തുടരുന്നതെന്ന് ഇവര്‍ പറയുന്നു. അനുമോള്‍ അല്ലെങ്കില്‍ അനീഷ് വിജയിക്കും എന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

അനുമോള്‍ പിആറിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അതില്‍ തെറ്റില്ലെന്ന് പറയുന്നവരും ഉണ്ട്. കാരണം ബിഗ് ബോസില്‍ ഇതുവരെ വിജയിച്ചിട്ടുള്ളവരെല്ലാം വലിയ സെലിബ്രിറ്റി സ്റ്റാറ്റസ് ഇല്ലാതെ വന്നവരാണ്. അനുവിന്റെ തന്നെ പല സെലിബ്രിറ്റി കൂട്ടുകാരും മുന്‍പുള്ള ബിഗ് ബോസ് സീസണുകളില്‍ പോയി വിജയിക്കാതെ മടങ്ങിയവരാണ്. തങ്ങള്‍ക്ക് പിആര്‍ ഇല്ലാത്തതാണ് പുറത്താകാന്‍ കാരണമെന്ന് ഇവര്‍ അനുവിനെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി അനുവുമായി ബന്ധപ്പെട്ടു നില്ക്കുന്നവര് തന്നെ പറഞ്ഞിരുന്നു.
ഇക്കുറി ബിഗ് ബോസ് ഹൗസിനുള്ളില്‍ നിന്ന് നേരത്തെ പുറത്തായ ഓരോരുത്തരും വിശ്വസിക്കുന്നത് തങ്ങള്‍ക്ക് പിആര്‍ ഇല്ലാത്തത് കൊണ്ടാണ് വോട്ട് കിട്ടാത്തത് എന്നാണ്. പലരും പരസ്യമായി ഇക്കാര്യം പറയുകയും ചെയ്തു. ടാസ്ക്കുകളില് നല്ല പ്രകടനം കാണിക്കാതിരുന്നിട്ടു പോലും ബിഗ് ബോസ് ഹൗസിനുള്ളില്‍ പലരും നിലനില്‍ക്കുന്നത് പിആര്‍ ഉള്ളതുകൊണ്ടാണെന്നായിരുന്നു പുറത്തായവരുടെ വാദം.
ഷോ തീരാന്‍ ഇനി രണ്ട് ദിവസം കൂടിയാണ് ബാക്കിയുള്ളത്. അതിനു ശേഷം ഇക്കാര്യങ്ങളൊക്കെ വെളിപ്പെടും എന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും പ്രതീക്ഷിക്കുന്നത്. അനുമോള്‍ വിന്നര്‍ ആയാലും പിആര്‍ ഉള്ളതു കൊണ്ടാണ് വിജയിക്കുന്നതെന്ന പേരുദോഷവും ലഭിച്ചു കഴിഞ്ഞു.
ഇനി അനുമോള്‍ പിആര്‍ നല്കിയിട്ടാണ് ബിഗ്ബോസ് വിന്നറായിട്ടുണ്ടെങ്കില് ഭാവിയില്‍ ഷോയുടെ നിലവാരം തന്നെ കുത്തനെ ഇടിയാന്‍ സാധ്യതയുണ്ടെന്ന് പലരും സോഷ്യല്‍ മീഡിയകളില്‍ പ്രവചിക്കുന്നു. കയ്യില്‍ കാശ് ഉള്ളവര്‍ക്ക് മാത്രമേ ബിഗ് ബോസില്‍ ജയിക്കാന്‍ യോഗ്യത ഉണ്ടാകൂ എന്ന പൊതുധരണ സൃഷ്ടിക്കപ്പെടും.
കൈയിലുള്ള കാശ് മുറുക്കി ചെലവാക്കുന്നു എന്ന് അവകാശപ്പെടുന്ന അനുമോള്‍ 17 ലക്ഷത്തിന്റെ കാര്‍ വാങ്ങി വീട്ടില്‍ ഇട്ട ശേഷമാണ് ആള്‍ട്ടോയില്‍ സഞ്ചരിക്കുന്നതെന്ന് യൂട്യൂബറായ സായി കൃഷ്ണ പറയുന്നു. അനുമോള്‍ വീക്ക് കണ്ടസ്റ്റന്റ് അല്ലെന്നും ഒരു പിആര്‍ മികച്ച ട്രെയിനിങ് നല്കി ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറ്റിയ മത്സരാര്‍ത്ഥിയാണെന്നും പല യൂട്യൂബര്‍മാരും പറയുന്നു. അനുമോള്‍ ഇപ്രാവശ്യം ജയിച്ചാല്‍ അടുത്ത സീസണ് മുതല്‍ എല്ലാ മത്സരാര്‍ത്ഥികളും പൈസ വാരി എറിഞ്ഞു വരുമെന്ന് മുന്നറിയിപ്പ് നല്‍കുന്നവരും ഉണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications