എന്താണിത്ര പ്രത്യേകത; ബേബി ഓമിയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ ദിയ ഭയന്നതു സംഭവിച്ചു
പ്രസവ വീഡിയോ വൈറലായതിനു പിന്നാലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണയുടെ കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ലക്ഷക്കണക്കിന് ഫോളോവേഴ്‌സ്. പ്രസവിച്ച് രണ്ടു മാസത്തിനു ശേഷമാണ് കുഞ്ഞിന്റെ മുഖം കഴിഞ്ഞ ദിവസം ദിയ പുറത്തുവിട്ടത്. നേരത്തെ നിശ്ചയിച്ചത് പോലെ തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ കുഞ്ഞ് ഓമിയുടെ ഫേസ് റിവീലിങ് വീഡിയോ പങ്കുവെക്കാനായിരുന്നു ദിയ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കുഞ്ഞിന് ചുമ ബാധിച്ചതോടെ ഈ പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു.
കുഞ്ഞിന്റെ മുഖം നേരത്തെ കാണിക്കാത്തതില്‍ ഫോളോവേഴ്‌സ് വലിയ നിരാശയിലായിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് വീഡിയോയിലൂടെ പറയുമ്പോഴും മുഖം മാത്രം ദിയ കാണിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി തങ്ങളുടെ കുടുംബ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിടുകയായിരുന്നു. സൂര്യകാന്തി പാടങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന കുടുംബ ചിത്രമാണ് ദിയ പുറത്തുവിട്ടത്. അതില്‍ കുഞ്ഞിന്റെ മുഖവും വെളിപ്പെടുത്തി. കുഞ്ഞ് ഈ ചിത്രത്തില്‍ അതിമനോഹരമായി ചിരിക്കുന്നുമുണ്ട്.

കുഞ്ഞിന്റെ സ്വകാര്യതയെ കരുതിയാണ് നേരത്തെ മുഖം കാണിക്കാതിരുന്നത്. പലപ്പോഴും സെലിബ്രിറ്റികളായവര്‍ തങ്ങളുടെ കുട്ടികളുടെ മുഖം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ ഭയക്കാറുണ്ട്. ഇതിനു കാരണം പിഞ്ചു കുഞ്ഞുങ്ങള്‍ ആണെന്ന് പോലും ഓര്‍ക്കാതെ നിരവധി പേര്‍ നെഗറ്റീവ് കമന്റുകള്‍ കുറിക്കാറുണ്ട്. ഇത് ഭയന്ന് പലരും കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ കാണിക്കാറില്ല.
നേരത്തെ കുഞ്ഞുമായി ദിയ സിനിമ തിയേറ്ററില്‍ പോകുന്നതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. ജനിച്ച് രണ്ടു മാസം പോലും പൂര്‍ത്തിയാകാത്ത കുഞ്ഞുമായി തീയറ്ററില്‍ പോകുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ ദിയ യൂട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം പങ്കുവെച്ചപ്പോഴും ചിലര്‍ നെഗറ്റീവ് കമന്റ്‌സ് ഇടാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊരു സാധാരണ കുഞ്ഞല്ലേ, എന്തിനാണ് ഇത്രയും നാള്‍ മുഖം ഒളിപ്പിച്ചത് എന്നു പറഞ്ഞാണ് പലരും വിമര്‍ശിക്കുന്നത്. 'സമാധാനമായി ഇനി മരിച്ചാലും കുഴപ്പമില്ല' എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ കൂടുതല്‍ പേരും അശ്വിനും ദിയക്കും ആശംസകള്‍ നേരുകയാണ്. കുഞ്ഞ് അപ്പൂപ്പനെ പോലെയാണെന്നും അതല്ല ദിയയെ പോലെ തന്നെയാണെന്നും പറയുന്നുണ്ട്. ചിലരാകട്ടെ ഓമി ഹന്‍സികയുടെ തനി പകര്‍പ്പാണെന്നും അഭിപ്രായം പങ്കുവയ്ക്കുന്നു.
അതേസമയം ചിലരാകട്ടെ കുഞ്ഞുമായി സൂര്യകാന്തി പാടങ്ങള്‍ക്കിടയില്‍ പോയി ഫോട്ടോ ഷൂട്ട് നടത്തിയതിനെതിരെയാണ് വിമര്‍ശിക്കുന്നത്. സൂര്യകാന്തി പൂക്കളില്‍ നിന്നുള്ള പൂമ്പൊടി വായുവില്‍ കലര്‍ന്ന് അത് കുട്ടികളുടെ ശരീരത്തിനുള്ളില്‍ ചെല്ലാന്‍ സാധ്യതയുണ്ടെന്നും ജലദോഷവും ചുമയും അലര്‍ജിയുമുള്ള കുട്ടികളില്‍ രോഗം വഷളാക്കുമെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്. മൂന്നു മാസം വരെയെങ്കിലും ഇത്തരം യാത്രകളൊക്കെ മാറ്റിവച്ച് കുഞ്ഞിന്റെ ആരോഗ്യം ശ്രദ്ധിക്കണമെന്ന് പറയുന്നവരുമുണ്ട്.












Click it and Unblock the Notifications