പ്രേമം പിടിച്ചപ്പോള്‍ പപ്പയുടെ ചോദ്യമാണ് ഞെട്ടിച്ചത്; വിവാഹം ക്ഷണിക്കാത്തതില്‍ പരാതി തീര്‍ന്നിട്ടില്ല

അടുത്തിടെയാണ് നടി ഗ്രേസ് ആന്റണിയും സംഗീത സംവിധായകനായ എബി ടോം സിറിയക്കും വിവാഹിതരായത്. അധികം പേരെ ക്ഷണിക്കാതെ, ലളിതവും മനോഹരവുമായ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വിവാഹ വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പോലും മണത്തറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ വിവാഹ ചിത്രങ്ങള്‍ പുറത്തുവന്നത് ആരും അറിഞ്ഞില്ല. ഇത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു.

ഒരുപാട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഗ്രേസും എബിയും വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹിതരായത്. പള്ളിയില്‍ നടന്ന ചടങ്ങില്‍ 15 പേര്‍ മാത്രമാണ് പങ്കെടുത്തത്. ലളിതവും ആര്‍ഭാടരഹിതവുമായ വിവാഹമായിരുന്നു തങ്ങളുടെ സ്വപ്നം എന്ന് ഗ്രേസ് പിന്നീട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പരസ്പരം പരിചയപ്പെട്ടതിനെ കുറിച്ചും അത് എങ്ങനെ വിവാഹത്തിലേക്ക് എത്തി എന്നതിനെക്കുറിച്ചും തുറന്നു പറയുകയാണ് ഗ്രേസും എബിയും. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇരുവരും മനസ് തുറന്നത്.

grace antony

ഗ്രേസിന്റെ വാക്കുകള്‍: കഴിഞ്ഞ 10 വര്‍ഷമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഞാന്‍ ബിഎ ഭരതനാട്യം പഠിക്കുമ്പോള്‍ ഡാന്‍സിന്റെ ഒരു പാട്ടിനു വേണ്ടിയാണ് എബിയെ ആദ്യമായി പരിചയപ്പെടുന്നത്. ഫേസ്ബുക്കില്‍ മെസേജ് ഇടുകയായിരുന്നു. ഒരു ഡാന്‍സ് പ്രോഗ്രാമിന് വേണ്ടി പാട്ട് ചെയ്തു തരാമോ എന്ന് ചോദിച്ചു. കൂട്ടുകാരി പറഞ്ഞതാണ് എബിയെ കുറിച്ച് അറിഞ്ഞത്.

പരിപാടി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് എബി മറുപടി തന്നത്. പരിപാടി കഴിഞ്ഞെന്ന് പറഞ്ഞപ്പോള്‍ സോറി വര്‍ക്കിന്റെ തിരക്കായി പോയി എന്ന് എബി പറഞ്ഞു. പിന്നീട് ഒരു ഷോര്‍ട്ട് ഫിലിം പ്ലാന്‍ ചെയ്തപ്പോള്‍ വീണ്ടും ബന്ധപ്പെട്ടു. അപ്പോഴും നോക്കാമെന്ന് പറഞ്ഞു. പിന്നീട് അതൊരു സൗഹൃദമായും ഒരു വര്‍ഷത്തിനു ശേഷം പ്രണയമായും വളര്‍ന്നു. പ്രണയം ആദ്യം പറഞ്ഞത് ഞാന്‍ തന്നെയാണ്.

പ്രണയിച്ചൊന്നും നടക്കാന്‍ അവസരം ഉണ്ടായിട്ടില്ല. എബി വളരെ പ്രാക്ടിക്കല്‍ ആണ്. പ്രേമിച്ചു നടക്കാനുള്ള സമയവും ഇല്ല. നല്ലൊരു സുഹൃത്തായിട്ടാണ് എബിയെ ഞാന്‍ കണ്ടത്. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും എബി നല്ലൊരു ഫ്രണ്ടായി കൂടെയുണ്ടായിരുന്നു. അപ്പോഴാണ് എനിക്ക് തോന്നിയത് ലൈഫില്‍ എബി കൂടെയുണ്ടെങ്കില്‍ എന്ന്.

എന്നാല്‍ ഗ്രേസിന് ഇങ്ങനെയൊരു തീരുമാനമെടുക്കാനുള്ള പക്വതയുണ്ടോ എന്നായിരുന്നു താന്‍ ചിന്തിച്ചതെന്ന് എബി പറഞ്ഞു. അന്ന് ഗ്രേസിന് 20 വയസ് മാത്രമേ ഉള്ളൂ. തല്‍ക്കാലം നമുക്ക് സുഹൃത്തുക്കളായി ഒരു വര്‍ഷം മുന്നോട്ടു പോകാം എന്നിട്ട് സീരിയസ് ആയി ചിന്തിക്കാം. ഇതു പറഞ്ഞ് മൂന്നാമത്തെ ദിവസം ഞാന്‍ ഐ ലവ് യു പറഞ്ഞു.

ഗ്രേസ്: അന്ന് ഹോസ്റ്റലില്‍ നില്‍ക്കുമ്പോള്‍ അധികം ഫോണ്‍ ഉപയോഗിക്കാനുള്ള മാര്‍ഗമില്ലായിരുന്നു. പിന്നീട് വീട്ടുകാരുടെ അനുവാദം കിട്ടിയപ്പോഴാണ് കുറച്ചുകൂടി പ്രേമിക്കാന്‍ സൗകര്യം കിട്ടിയത്. പ്രണയം അമ്മയാണ് ആദ്യം പൊക്കിയത്. ഞാന്‍ ഫോണ്‍ ചെയ്യുന്നത് അമ്മ കേട്ടു. അമ്മ ചോദിച്ചപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ തന്നെ തുറന്നു പറഞ്ഞു. ഒരു ഫോട്ടോ എബിയില്‍ നിന്നും മേടിച്ച് അമ്മയ്ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. എബിയോട് നാളെ വന്ന് അപ്പനെ കാണാന്‍ അമ്മ പറഞ്ഞു. ഇത് ഞാന്‍ എബിയോട് പറഞ്ഞു

അടുത്ത ദിവസം പപ്പയും അമ്മയും എബിയെ ഒരു ബേക്കറിയില്‍ വച്ച് കണ്ടു. ചിരിച്ചു കൊണ്ടാണ് അപ്പനും അമ്മയും തന്നെ വന്നു കണ്ടതെന്ന് എബി പറഞ്ഞു. പപ്പയുടെ ചോദ്യം കേട്ടപ്പോഴാണ് ഞെട്ടിപ്പോയത്. എന്തെങ്കിലും ഡിമാന്‍ഡ് ഉണ്ടോ എന്നായിരുന്നു പപ്പ ചോദിച്ചത്. അങ്ങനെയൊന്നുമില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞു. പെട്ടെന്ന് തന്നെ അവരുമായി നല്ല കൂട്ടായി. പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധമായി. ഞങ്ങളെല്ലാവരും കൂടിയാണ് ട്രിപ്പ് പോകുന്നത്. കല്യാണം കഴിഞ്ഞപ്പോള്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതായുള്ള തോന്നല്‍ ഇല്ലെന്ന് ഗ്രേസ് പറഞ്ഞു.

എബി: 'എന്റെ കുടുംബത്തില്‍ അമ്മയോടും അനിയത്തിയോടും ഇക്കാര്യം സംസാരിച്ചിരുന്നു. അപ്പനോട് ഇത്തിരി ലേറ്റ് ആയിട്ടാണ് സംസാരിച്ചത്. എന്റെ അനിയത്തിയുടെ കല്യാണത്തിന് ഇവരെല്ലാവരും ഉണ്ടായിരുന്നു. ഞങ്ങളുടെ പെരുമാറ്റം കണ്ട് അപ്പന്‍ തന്നെ ചോദിച്ചു. അടുത്തത് നിങ്ങളുടെ ആണോ എന്ന'.

ഒന്‍പത് വര്‍ഷം ഞങ്ങള്‍ പ്രണയം അധികം പേരറിയാതെ സൂക്ഷിച്ചു. അഭിമുഖങ്ങളിലൊന്നും ഗ്രേസ് ഇക്കാരും പറഞ്ഞിട്ടില്ല. സുഹൃത്തുക്കള്‍ക്ക് എല്ലാവര്‍ക്കും അറിയാമായിരുന്നു. വിവാഹ ശേഷം എബിയുടെ മുഖം വെളിപ്പെടുത്താതെയാണ് ഫോട്ടോ പങ്കുവെച്ചത്. അങ്ങനെ പലരുടെയും പേര് ചേര്‍ത്ത് കല്യാണ വാര്‍ത്ത വന്നു. ഒടുവില്‍ വീട്ടുകാര് തന്നെ എബിയുടെ ഫോട്ടോ ഇടാന്‍ പറഞ്ഞു.

കല്യാണത്തിന് ആരെയും ക്ഷണിക്കാത്തതിന് കാരണമുണ്ട്. ബന്ധുക്കളും സിനിമാ മേഖലയിലുമായി ഒരുപാട് അടുത്ത ആളുകള്‍ ഉണ്ട്. കല്യാണവും റിസപ്ഷനും ഒക്കെ നടത്തണമെങ്കില്‍ ഒരു വര്‍ഷത്തെ സമ്പാദ്യമെങ്കിലും ഈ ഒരു ദിവസത്തേക്ക് വേണം. അത്ര ചെലവാക്കി ചെയ്യണമോ എന്ന് ഞങ്ങള്‍ രണ്ടു പേരും ചിന്തിച്ചു. ആലോചിച്ചപ്പോള്‍ ആരെയും ഉപേക്ഷിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയാണ് വീട്ടിലുള്ളവരെ മാത്രം ഉള്‍പ്പെടുത്തി വിവാഹം നടത്തിയത്.

പേരന്റ്‌സിനും ഇത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയപ്പോള്‍ അവരും പിന്തുണച്ചു. ഇപ്പോഴും അവര്‍ക്ക് വിഷമമുണ്ട്. ബന്ധുക്കളെ വിളിക്കാത്തതില്‍. ആ പരാതികളൊക്കെ ഇപ്പോഴും അവര്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.

ഗ്രേസ്: എന്റെ കല്യാണത്തിന്റെ ബാധ്യതകള്‍ വീട്ടുകാരുടെ ചുമലില്‍ വച്ച് കൊടുക്കാന്‍ താല്‍പര്യമില്ല. വിവാഹത്തിന്റെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെ നോക്കിക്കോളാം എന്നാണ് വീട്ടുകാരോട് പറഞ്ഞത്. അങ്ങനെ പറയാന്‍ പറ്റുന്ന പെണ്‍കുട്ടികള്‍ ചുരുക്കം പേരാണ്. എന്റെ ചേച്ചിയുടെ കല്യാണം അവര്‍ നടത്തിയതിന്റെ ബുദ്ധിമുട്ടുകള്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.

നമ്മള്‍ തന്നെ അധ്വാനിച്ചു കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് വലിയ അഭിമാനമാണ്. അപ്പോള്‍ പൈസ ചെലവാക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കും. ഇത്രയും വേണമോ എന്ന്. അപ്പോള്‍ പൈസക്കും വാല്യു ഉണ്ടാവും. മറ്റൊരാള്‍ തരുമ്പോള്‍ കൂടുതല്‍ പോരട്ടെ എന്നാണ് പലരും ചിന്തിക്കുന്നത്. ഞങ്ങള്‍ രണ്ടു പേരും അധ്വാനിച്ച് വളര്‍ന്നു വന്നവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+