Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപിനെ ജയിലിൽ കണാൻ ചെന്നപ്പോൾ അവർ തടഞ്ഞു..പക്ഷെ, സംസാരിച്ചത് 55 മിനിറ്റ്'; നാരായണൻകുട്ടി

ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നടൻ നാരായണൻകുട്ടി. ദിലീപ് കാരണം തനിക്ക് പല അവസരങ്ങളും ലഭിച്ചിട്ടുണ്ടെന്നും നടി കേസിൽ അറസ്റ്റിയാലപ്പോഴടക്കം താൻ ദിലീപിനെ സന്ദർശിച്ചിട്ടുണ്ടെന്നും നാരായണൻകുട്ടി പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. നാരായണൻകുട്ടിയുടെ വാക്കുകളിലേക്ക്

'തെങ്കാശിപ്പട്ടണത്തിലേക്കൊക്കെ എന്നെ വിളിച്ചത് ദിലീപാണ്. നായകന്റെ താത്പര്യം പോലെയാണ് പലർക്കും അന്ന് വേഷം കിട്ടിക്കൊണ്ടിരുന്നത്. ആളുമായി നല്ലൊരു സൗഹൃദം എനിക്കുണ്ട്. ഇടയ്ക്കിടെ കാണാറും വിളിക്കാറും സംസാിക്കാറുമൊക്കെയുണ്ട്. ദിലീപ് ജയിലിൽ കിടന്നപ്പോൾ ഞാൻ നേരിട്ട് പോയി കണ്ടിരുന്നു, ഞാൻ ഹൈക്കോടതിയിൽ സർവീസിൽ ഇരിക്കുന്ന സമയമായിരുന്നു അത്. ഞാൻ ചെന്നപ്പോൾ പറഞ്ഞു,എല്ലാവരും കണ്ടുപോയി ഇനി കാണാൻ പറ്റില്ലെന്ന്. ഞാൻ പറഞ്ഞു അതൊരു കടലാസിൽ എഴുതി തരാൻ. അപ്പോൾ ഒരാൾ പറഞ്ഞു എടോ അയാൾ ഹൈക്കോടതിയിലെ സ്റ്റാഫാണ് കയറ്റി വിടെന്ന്. അങ്ങെനയാണ് കയറ്റി വിട്ടത്. ഏകദേശം 55 മിനിറ്റോളം ഞാൻ ദിലീപുമായി സംസാരിച്ചു.

dileepnara-

ദിലീപ് എന്റെ വീട്ടിലും ഞാൻ ദിലീപിന്റെ വീട്ടിലേക്കുമൊക്ക പോകാറുണ്ട്. ദിലീപ് തന്നെയാണ് എനിക്ക് പല വേഷങ്ങളും തന്നിട്ടുള്ളത്. ജയറാമും ചില അവസരങ്ങൾ തന്നിട്ടുണ്ട്. മമ്മൂക്കയ്ക്കും എന്നെ ഇഷ്ടമാണ്, അദ്ദേഹവും നിറയെ അവസരങ്ങൾ തന്നു. ചട്ടമ്പിനാട്, തസ്കരവീരൻ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അവസരം തന്നിട്ടുണ്ട്. എല്ലാവരു പറയുന്നത് പോലൊരു ദേഷ്യക്കാരൻ അല്ല മമ്മൂക്ക. ഒരാൾ എന്തെങ്കിലും ചെയ്യുമ്പോൾ നമ്മൾ അതിന് ഇടംങ്കോലിട്ടാൽ അവർക്ക് ദേഷ്യം വരില്ലേ? ആ ദേഷ്യം തന്നെയേ മമ്മൂക്കയ്ക്ക് ഉള്ളൂ. ഉള്ളത് ഉള്ളത് പോലെ പറയും, മനസിലൊന്നും വെക്കില്ല, പിള്ളേരുടെ സ്വഭാവമാണ്.

കലാഭവനിൽ നാദിർഷ, ദിലീപ് , അബി എല്ലാവരുമായി എനിക്ക് നല്ല ബന്ധമായിരുന്നു. വിദേശത്തടക്കം ഒരുപാട് ഷോകൾ ഞങ്ങൾ കളിച്ചിട്ടുണ്ട്. ഞങ്ങളുടെ പരിപാടിക്ക് വേറെ തന്നെ ഒരു ഓഡിയൻസ് ഉണ്ടായിരുന്നു. സ്കിറ്റുകൾ ചിലത് പാളി പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങൾ മനോഹരമായി അതൊക്കെ കൈകാര്യം ചെയ്തിട്ടുണ്ട്.

ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിലാണ് ഞാൻ ആദ്യമായ അഭിനയിച്ചത്. സൈനുദ്ദീൻ ആണ് എന്നെ നിർദേശിച്ചത്. സൈനുദ്ദീൻ ആ ചിത്രത്തിന്റ് അസിസ്റ്റൻര് ഡയറക്ടർ ആയിരുന്നു. രഘുനാഥ് പാലേരിയോട് പറഞ്ഞ് എനിക്ക് ഒരു വേഷം തന്നു. അതിന് ശേഷം നമ്മൾ ഒരുമിച്ചെത്തിയ സിനിമ തെങ്കാശിപ്പട്ടണം ആണ്', നാരായണൻകുട്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+