Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിപിക്കും ​ഗോപികയ്ക്കും അത്രമേൽ പ്രിയപ്പെട്ട സ്ഥലം; വിവാഹ വാർഷികം ആഘോഷിച്ചത് എവിടെ വെച്ചാണെന്നോ?

കഴിഞ്ഞ ദിവസമായിരുന്നു ​ഗോവിന്ദ് പത്മസൂര്യയുടെയും ​ഗോപിക അനിലിന്റെയും ഒന്നാം വിവാഹ വാർഷികം. വിവാഹ വാർഷദ ദിനത്തിൽ ജി പി പങ്കുവെച്ച കുറിപ്പ് വൈറൽ ആയിരുന്നു. ഇപ്പോൾ ​ഗോപിക പങ്കുവെച്ച ഹൃദയ സ്പർശിയായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്.

ഇന്ന് ‍ഞങ്ങളുടെ മനോഹരമായ ജീവിതത്തിന്റെ ആദ്യ വർഷം അടയാളപ്പെടുത്തുന്നു. സന്തോഷം, സ്നേഹം, ചിരി, സാഹസികത, നൈറ്റ് ഡ്രൈവ്, വഴക്കുകൾ, ഒരുമിച്ചുള്ള യാത്രകൾ, രാത്രിയേറെ വൈകിയുള്ള സംസാരം, പുതിയ സ്ഥലങ്ങൾ എല്ലാം കൊണ്ടും നിറഞ്ഞ ഒരു വർഷം. ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ പരസ്പര സ്നേ​ഹം ശക്തമായി, ‍ഞങ്ങളുടെ സ്നേഹം സാക്ഷാത്ക്കരിക്കുന്നതിന് എല്ലാ വിധത്തിലും പരസ്പരം പിന്തുണയ്ക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവളാണ്. ‌‌

Temple

മികച്ച പിന്തുണ നൽകുന്ന വ്യക്തി, പ്രചോദനം, എന്റെ നല്ല സുഹൃത്ത്, എന്റെ മികച്ച യാത്രാ പങ്കാളി, എന്റെ നേട്ടം ആഘോഷിക്കുന്ന വ്യക്തി, അതിനൊക്കെ നന്ദി പറഞ്ഞാൽ മതിയാവില്ല. നിങ്ങൾ എന്നെ എങ്ങനെ സന്തോഷിപ്പിക്കുന്നുവെന്നത് ഞാൻ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ സന്തോഷകരമായ ജീവിതം ഞാൻ കൂടുതൽ സന്തോഷകരമാക്കുന്നുണ്ടെന്ന് കരുതുന്നു, ​ഗോപിക കുറിച്ചു.

അതേ സമയം കപാലീശ്വര ക്ഷേത്രത്തിന് മുന്നിൽ ​ഗോപികയക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ച് ഞങ്ങളുടെ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കേണ്ട ശരിയായ സ്ഥലത്ത് നിന്ന് ആഘോഷിക്കുന്നു എന്ന് ജി പി കുറിച്ചിരുന്നു. രണ്ട് പേരും എന്നും സന്തോഷത്തോടെ ഇരിക്കട്ടേ എന്നാണ് ആരാധകർ ആശംസിച്ചത്.

2024 ജനുവരി 28നായിരുന്ന ജി പിയുടെയും ​ഗോപികയുടെയും വിവാഹം. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പ്രണയ വിവാഹമാണ് എന്ന് തരത്തിൽ സംസാരം വന്നപ്പോൾ ജി പി തന്നെയാണ് വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറ‍ഞ്ഞത്. ജി പിയുടെ അച്ഛന്റെ സഹോദ​രി വഴിയാണ് വിവാഹ ആലോചന വന്നത്. കപാലീശ്വര ക്ഷേത്രത്തിൽ വെച്ചായിരുന്നു ​ഗോപികയും ജി പിയും കണ്ടുമുട്ടിയത്. അതുകൊണ്ട് തന്നെയാണ് വിവാഹ വാർഷിക ദിനത്തിലും ഇരുവരും കപാലീശ്വര ക്ഷേത്രത്തിലേക്ക് എത്തിയത്.

നടൻ അവതാരകൻ എന്നീ നിലയിൽ ധാരാളം ആരാധകരെ സ്വന്തമാക്കിയ താരമാണ് ​ഗോവിന്ദ് പത്മസൂര്യ. അത് പോലെ സാന്ത്വനം എന്ന മെ​ഗാ ഹിറ്റ് സീരിയയിൽ അഞ്ജലി എന്ന വേഷം ചെയ്ത് ആരാധകരെ നേടിയ താരമാണ് ​ഗോപിക. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമാണ് ​ഗോപിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+