Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിഗർതാണ്ട ഡബിൾ എക്സ് ഇതാ ഒടിടിയിലേക്ക്..ചിത്രം ഇവിടെ കാണാം; ജപ്പാനും പെൻഡുലവും നാളെ റിലീസ്

കൊച്ചി: തീയറ്ററുകളിൽ ആളെക്കൂട്ടിയ ചിത്രങ്ങൾ ഇതാ ഇനി ഒടിടിയിലേക്ക്. പ്കരേക്ഷകർ കാത്തിരുന്ന ജിഗർതാണ്ട ഡബിൾ എക്സ്, ജപ്പാൻ, പെൻഡുലം,അദൃശ്യജാലകങ്ങൾ തുടങ്ങിയ ചിത്രങ്ങളിലാണ് ഒടിടി റിലീസായി എത്തുന്നത്. പ്ലാറ്റ്ഫോമുകളും റിലീസ് തീയതികളും അറിയാം

വിജയ് ബാബുവിന്റെ 'പെൻഡുലം'

ടൈം ലൂപ്പ്, ലൂസിഡ് ഡ്രീം തുടങ്ങി ഴോണറിൽ ഒരുങ്ങിയ ചിത്രമാണ് പെൻഡുലം. നവാഗതനായ രജിൻ എസ് ബാബു ഒരുക്കിയ സിനിമയിൽ വിജയ് ബാബുവാണ് പ്രധാന കാഥാപാത്രത്തെ ഇവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, രമേശ് പിഷാരടി, അനുമോൾ, ദേവിക രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സൈന പ്ലേക്കാണ് പെൻഡുലം സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ എട്ടിന് റിലീസ് ചെയ്യും.

jig-

അദൃശ്യ ജാലകങ്ങൾ

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു രചനയും സംവിധാനവും ചെയ്ത ചിത്രമാണ് അദൃശ്യജാലകങ്ങൾ. ഇന്ദ്രൻസ്, നിമിഷ സജയൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യജാലകങ്ങൾ. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ ടൊവീനോ എത്തുന്നത്. നിരവധി രാജ്യാന്തര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. എന്നാൽ തീയറ്ററുകളിൽ ചിത്രം ശ്രദ്ധ നേടിയില്ല.
നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഡിസംബർ എട്ടിനാണ് റിലീസ്.

കാത്തിരുന്ന ജിഗർതാണ്ട ഡബിൾ എക്സ്

തമിഴിൽ തരംഗം തീർത്ത കാർത്തിക് സുബ്ബരാജ് ചിത്രം ജിഗർതാണ്ടയുടെ രണ്ടാം ഭാഗമാണ് ജിഗർതാണ്ട ഡബിൾ എക്സ്. എസ്‍ ജെ സൂര്യയും രാഘവ ലോറൻസുമാണ് ചിത്രത്തിലെ പ്രധാന റോളുകളിൽ എത്തുന്നത്. ദീപാവലി റിലീസായി തീയറ്ററില്‍ എത്തിയ ചിത്രം തീയറ്ററിൽ വലിയ വിജയമായിരുന്നു.കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിൽ നിന്നും നിമിഷയും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സിദ്ധാർഥ്‌, വിജയ് സേതുപതി, ബോബി സിംഹ, ലക്ഷ്മി മേനോൻ എന്നിവരായിരുന്നു ആദ്യ ഭാഗത്ത് അഭിനയിച്ചത്. 2014ല്‍ ഏറെ ചർച്ചയായിരുന്നു ഇത്.

കാർത്തി ചിത്രം ജപ്പാൻ കാണാം

രാജു മുരുകന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ജപ്പാനിൽ കാർത്തിയാണ് നായകൻ. മലയാളിയായ അനു ഇമ്മാനുവലാണ് നായിക. ഇത്തവണത്തെ ദീപാവലി റിലീസ് ആയി എത്തിയ ചിത്രം തീയറ്ററിൽ വൻ പരാജയമായിരുന്നു. ഡിസംബർ 11 ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റീലീസ് ചെയ്യുന്നത്.

ഫഹദ് ഫാസിലിന്റെ ധൂമം

ഫഹദ് ഫാസിലും അപർണ ബാലമുരളിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കെജിഎഫ്, കെജിഎഫ്2, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മലയാളത്തിൽ നിർമ്മിച്ച ആദ്യ ചിത്രം കൂടിയായിരുന്നു ധൂമം.ബുക്ക് മൈ ഷോയുടെ ബിഎംഎസ് സ്ട്രീം എന്ന പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ദ് ആർച്ചീസ് എത്തി

ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ആർച്ചീസ്. സോയ അക്തർ ഒരുക്കുന്ന ചിത്രത്തിൽ ഷാറുഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ-ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ, അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദ എന്നിവരാണ് പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മിഹിര്‍ അഹൂജ, വേദങ് റെയ്ന, ഡോട്ട്, യുവ്‌രാജ് മെന്ദ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഡിസംബർ ഏഴിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+