'ആണ് പൊട്ട ചെയ്താലും പെണ്ണ് പൊട്ട ചെയ്താലും അത് അതുപോലെ തന്നെ കാണിക്കണം'; ഗായത്രി സുരേഷ്
സിനിമ ലൊക്കേഷനുകളിൽ നിന്ന് മോശം അനുഭവം തനിക്ക് ഉണ്ടായിട്ടില്ലെന്ന് നടി ഗായത്രി സുരേഷ്. തന്നെ സംബന്ധിച്ച് സിനിമ എന്നത് ആസ്വദിക്കാനുള്ള സമയാണ്. മറ്റ് മേഖലകൾ പോലെ തന്നെയാണ് സിനിമയും. സിനിമ ലൈം ലൈറ്റിൽ ആയത് കൊണ്ട് പ്രശ്നങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നതെന്നും നടി പറഞ്ഞു. മനോരമ ഓൺലൈനിനോടായിരുന്നു പ്രതികരണം. വായിക്കാം
'മറ്റെല്ലാ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമ മേഖലയിലും നടക്കുന്നത്. സിനിമ ലൈം ലൈറ്റിൽ ആയത് കൊണ്ട് പ്രശ്നങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നത്.എനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഞാൻ സിനിമ സെറ്റുകളിൽ എൻജോയ് ചെയ്യാറാണ് പതിവ്. നമ്മുടെ സമയമാകുമ്പോൾ പോയി അബിനയിക്കും, അല്ലാത്ത സമയം സെറ്റിലുള്ളവരോടൊക്കെ സംസാരിക്കും. ഇടക്ക് ചായകുടിക്കും. നല്ല ഹോട്ടലുകളിൽ താമസിക്കാം. രുചികരമായ നല്ല ഭക്ഷണങ്ങൾ കഴിക്കാം. അങ്ങനെ എനിക്ക് ലൊക്കേഷൻ എന്നത് ഒരു ട്രിപ് മോഡാണ്. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായൊരു മേഖല തന്നെയാണ് സിനിമ.

സിനിമയിലെ സ്ത്രീ സംഘടനകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ-'എനിക്ക് സിനിമയിലെ സ്ത്രീ സംഘടനകളുമായി ബന്ധമില്ല. അതുകൊണ്ട് തന്നെ അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. ചിലർക്ക് തോന്നി സംഘടനയുടെ ആവശ്യം ഉണ്ടെന്ന്, അപ്പോൾ തീർച്ചയായും അത് ആരംഭിക്കുക തന്നെ വേണം.
സിനിമയിൽ എല്ലാ ക്യാരക്ടറുകളും നല്ലതായിരിക്കില്ല. പൊട്ട ചെയ്യുന്ന ക്യാരക്ടേഴ്സ് ഉണ്ട്, നല്ലത് ചെയ്യുന്നവരും. പക്ഷേ പൊട്ട ചെയ്യുന്നവരെ ഭയങ്കര ബാഗ്രൗണ്ട് മ്യൂസിക് ഒക്കെയിട്ട് ആഘോഷിക്കരുത്. അതിപ്പോൾ പെണ്ണുങ്ങളായാലും. പെണ്ണ് പെണ്ണിനോടായാലും ആണ് ആണിനോടായാലും പൊട്ട പറഞ്ഞാൽ അത് ആഘോഷിക്കരുത്. ജെന്റർ ഇനീക്വാലിറ്റിയൊന്നുമല്ല പറയുന്നത്. നല്ലതും പൊട്ടയും അതുപോലെ തന്നെ കാണിക്കാൻ ശ്രമിക്കുന്നതാണ് ഉചിതം. നടി പാർവ്വതി ഒരു പരിപാടിക്കിടെ അവിടുത്തെ ഓഡിയൻസോട് പറഞ്ഞ കാര്യങ്ങളിൽ ചിലത് മാത്രം എടുത്ത് അതിനെ കുറിച്ച് ചർച്ചയാക്കി. അതിനെയൊക്കെ എന്താണ് പറയുക?
മുൻധാരണ വെച്ച് കളിയാക്കുന്നത് ഇഷ്ടമല്ല. അങ്ങനെയുളളവരുടെ അടുത്ത് നിന്ന് മാറി നടക്കുന്നയാളാണ് ഞാൻ. സിനിമ നടിയാണെങ്കിൽ, ആ നടിയല്ലേ അത്രയൊക്കെയെ ഉണ്ടാകൂ എന്ന കാഴ്ചപ്പാടുളളവരുണ്ട്. എല്ലാവരും മനുഷ്യരാണ്. ഓരോരുത്തർക്കും അവരുടേതായ തെറ്റുകളും ശരികളും ഉണ്ട്. ഒരാളെ അടിച്ചമർത്തി, അതിൽ തമാശ കണ്ടെത്തരുത്'. താരം പറഞ്ഞു.












Click it and Unblock the Notifications