Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഏത് അഖിൽ മാരാർ? ശോഭ ഉളളത് കൊണ്ട് ബിഗ് ബോസ് ജയിച്ച ആളോ? ഫുൾ മണ്ടത്തരം', ചുട്ട മറുപടിയുമായി ഷിയാസ് കരീം

ബിഗ് ബോസ് മലയാളം സീസൺ 5ലെ വിജയിയായ അഖിൽ മാരാർക്ക് ചുട്ട മറുപടിയുമായി സീസൺ ഒന്നിലെ മത്സരാർത്ഥിയായ ഷിയാസ് കരീം. ബിഗ് ബോസിലേക്ക് ഹോട്ടൽ ടാസ്കിലെ ഗസ്റ്റ് ആയി ഷിയാസ് കരീം പോയിരുന്നു. പിന്നാലെ അനുമോളുടെ പാവയെ എടുത്ത് പുറത്തേക്ക് എറിഞ്ഞ്. അകത്ത് കയറി ഗെയിം ചെയ്ഞ്ച് ചെയ്യുകയല്ല ഗസ്റ്റ് ചെയ്യേണ്ടത് എന്ന് അഖിൽ മാരാർ വിമർശിച്ചത്. ഇതിന് മറുപടിയുമായാണ് ഷിയാസ് കരീം രംഗത്ത് വന്നത്.

ഷിയാസ് കരീമിന്റെ വാക്കുകൾ: '' അനുമോളുടെ പ്ലാച്ചി ഭയങ്കര ക്രിഞ്ച് ആയി തോന്നിയിട്ടുണ്ട്. ആ പാവയില്‍ മാത്രമായി ഒതുങ്ങിപ്പോകുന്നു. ഞങ്ങളുടെ സീസണിലൊന്നും ഈ പാവയെ എടുത്തുളള പരിപാടികളൊന്നും ഇല്ലായിരുന്നു. തനിക്ക് തോന്നി അതിനെ കളഞ്ഞാല്‍ അവള്‍ കുറച്ച് സ്‌ട്രോംഗ് ആകും എന്ന്. അനുമോള്‍ ഗെയിം കളിക്കുന്നില്ല. ആ പാവയില്‍ ഒതുങ്ങിപ്പോകുന്നു. പാവ ഒരു മത്സരാര്‍ത്ഥി പോലെയാണ് തോന്നിയത്. അതാണ് എറിഞ്ഞ് കളഞ്ഞത്.

അനുമോള്‍ക്ക് അവിടെ സുഹൃത്തുക്കളൊന്നും ഇല്ല. കരയുമ്പോള്‍ ഷാനവാസും അനീഷും ജിഷിനും പോലുളളവര്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അനു തനിക്ക് പെങ്ങളെ പോലെയാണ്. പക്ഷേ അവിടെ പോയി ഫേവറേറ്റിസം കാണിക്കാന്‍ പറ്റില്ല. അനുമോള്‍ മാത്രമല്ല, ഷാനവാസും ജിഷിനും അക്ബറുമെല്ലാം സുഹൃത്തുക്കളാണ്. പാവ എടുത്ത് കളഞ്ഞെങ്കില്‍ എന്ന് പ്രേക്ഷകരില്‍ പലര്‍ക്കും തോന്നിയിട്ടുണ്ടാകും. അത് തനിക്കും തോന്നി. പുറത്ത് ഇറങ്ങുമ്പോള്‍ ആ പാവ കിട്ടും എന്ന് അവളോട് പറഞ്ഞു.

anumol

അനുമോളുടെ പാവയായ പ്ലാച്ചിയെ പുറത്തേക്ക് എറിഞ്ഞതില്‍ മുന്‍ ബിഗ് ബോസ് വിജയിയായ അഖില്‍ മാരാര്‍ നടത്തിയ പ്രതികരണത്തിനും ഷിയാസ് കരീം മറുപടി പറഞ്ഞു. അഖില്‍ മാരാരോ, അതാരാണ്. അഖില്‍ കോട്ടാത്തല എന്ന് പറയൂ. ഏതോ സീസണില്‍ ശോഭ ഉളളത് കൊണ്ട് ജയിച്ച അഖില്‍ മാരാരാണോ ഈ പറയുന്നത്.. അദ്ദേഹത്തെ വലിയ സംഭവമായിട്ട് തോന്നിയിട്ടില്ല. ആദ്യമൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു.

ബിഗ് ബോസില്‍ പോയി പുറത്തിറങ്ങിയ ശേഷം കാണിക്കുന്ന അല്‍പ്പത്തരത്തിനോട് താല്‍പര്യമില്ല. പാവ എടുത്ത് എറിഞ്ഞത് എന്റെ ഇഷ്ടമാണ്. അത് അഖില്‍ മാരാര്‍ ആണോ തീരുമാനിക്കുന്നത്. അഖില്‍ മാരാരുടെ കയ്യില്‍ നിന്നല്ലല്ലോ എറിഞ്ഞത്. അത് തന്റെ തീരുമാനമാണ്. അയാളുടെ പ്രതികരണം കണ്ടിട്ടില്ല. ഫുള്‍ മണ്ടത്തരം ആണ് പറയുന്നത്. ഇടയ്ക്ക് പാര്‍ട്ടിയെ കുറിച്ചൊക്കെ പറയുന്നത് കേള്‍ക്കാം. എന്തോ പ്രശ്‌നമുണ്ട്, ഷിയാസ് കരീം പറഞ്ഞു.

അനുമോളുടേത് കരച്ചില്‍ നാടകമല്ല. അവളെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് അറിയാം. പെട്ടെന്ന് കരയുകയും ചിരിക്കുകയും ചെയ്യുന്ന സ്വഭാവമാണ്. ഓരോ മനുഷ്യരും ഓരോ സ്വഭാവമാണ്. ലാലേട്ടന്‍ വന്ന് ചോദിച്ചിട്ടും അവള്‍ കരഞ്ഞില്ല എന്നല്ല, പറഞ്ഞ കാര്യത്തില്‍ ഉറച്ച് നിന്നു എന്നതാണ്. ഇമോഷണലി ആക്രമിക്കുമ്പോഴാണ് അനുമോള്‍ക്ക് കരച്ചില്‍ വരുന്നത്. ലാലേട്ടന്‍ ചോദിച്ചപ്പോള്‍ താന്‍ കണ്ടു എന്നതില്‍ അവള്‍ ഉറച്ച് നിന്നു.

അവള്‍ തന്നോടും പറഞ്ഞിരുന്നു, ഞാന്‍ കണ്ട കാര്യമാണ് ഇക്കാ എന്ന്. ചില കാര്യങ്ങള്‍ കണ്ടില്ല എന്ന മട്ടില്‍ ഇരിക്കേണ്ടി വരും, അതാണ് ബിഗ് ബോസ് എന്ന് അവളോട് പറഞ്ഞു. ജിസേലും ആര്യനും തമ്മിലുളളത് താന്‍ കാണാത്ത കാര്യമാണ്. അനു പറഞ്ഞു അങ്ങനെ ഉണ്ട് എന്ന്. ആര്യന്‍-ജിസേല്‍ സുഹൃത്തുക്കളായാണ് അവിടെ പോയപ്പോള്‍ കണ്ടത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരുമിച്ച് ഇരുന്നാലോ ഒരു ബെഡില്‍ കിടന്നാലോ അവര്‍ തമ്മില്‍ വേറൊരു ബന്ധമാണ് എന്ന് പറയുന്ന ആളല്ല താന്‍. കണ്ണ് കൊണ്ട് കാണാത്ത കാര്യം പറയില്ല.

നെവിന്‍ ഒരു പ്യുവര്‍ സോള്‍ ആണ്. കളവ് തമാശയായി ചെയ്യുന്ന കാര്യമാണ്. ഷാനവാസുമായുളള വിഷയം സംസാരിച്ചിരുന്നു. കപ്പ് പൊട്ടിച്ചത് നെഗറ്റീവ് ആകുമോ എന്ന് ഷാനവാസിന് ഭയമുണ്ട്. പ്രേക്ഷകര്‍ മണ്ടന്മാരൊന്നും അല്ല, എല്ലാ സീസണുകളും കണ്ട ആളുകളാണ് എന്ന് ഷാനവാസിനോട് പറഞ്ഞു. രേണു സുധി നല്ല മത്സരാര്‍ത്ഥി ആയിരുന്നു. അവരുടെ നിര്‍ബന്ധം കൊണ്ടാണ് പുറത്ത് പോയത്. ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുണ്ടാകും. കാരണം നല്ല സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഫൈനലിലോ അല്ലെങ്കില്‍ അവസാനമോ പുറത്ത് പോകുമായിരുന്നുളളൂ.

ടോപ് ഫൈവില്‍ എത്താന്‍ സാധ്യത ഉളളവര്‍ ആദില, നൂറ, അനുമോള്‍, അനീഷ്, അക്ബര്‍ അല്ലെങ്കില്‍ ഷാനവാസ് എന്നിവര്‍ ആയിരിക്കും. ഇപ്പോള്‍ ആരും ഫേക്ക് അല്ല. മുഖം മൂടിയൊക്കെ അഴിഞ്ഞ് വീണിട്ടുണ്ട്, ഷിയാസ് കരീം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+