Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിഗ് ബോസ് കിരീടം നേടാന്‍ അർഹതിയില്ലാത്ത താരങ്ങള്‍': വിജയിച്ചിട്ടും പഴികേട്ടവർ ആരൊക്കെ?

'അർഹതയില്ലാത്ത മത്സരാർത്ഥിയാണ് ഇത്തവണ ബിഗ് ബോസ് കിരീടിം നേടിയത്' ഓരോ ബിഗ് ബോസ് ഷോ കഴിയുമ്പോഴും ഉയർന്ന് കേള്‍ക്കുന്ന ആരോപണങ്ങളില്‍ ഒന്നാണ് ഇത്. നാല് സീസണുകളില്‍ മാത്രം വിജയിയെ പ്രഖ്യാപിച്ച മലയാളത്തില്‍ പോലും ഇത്തരം വിവാദങ്ങള്‍ ഉയർന്ന് കേട്ടിട്ടുണ്ട്. സീസണ്‍ 4 ലായിരുന്നു ഇത് ഏറ്റവും കൂടുതല്‍ ശക്തം. എന്നാല്‍ തന്റേതായ ശൈലിയൂടെ മത്സരിച്ച് മുന്നേറിയാണ് ദില്‍ഷ ബിഗ് ബോസ് മലയാളം സീസണിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ജേതാവായി മാറിയത് എന്നതില്‍ സംശയമില്ല.

ഫൈനലില്‍ കൃത്യമായ ഭൂരിപക്ഷത്തിലുള്ള വോട്ടുകളും താരത്തിന് ലഭിച്ചു. സീസണ്‍ 5 ലേക്ക് വന്നാല്‍ ബിഗ് ബോസിനെ ഒരിക്കല്‍ പരസ്യമായി തള്ളിപ്പറഞ്ഞ അഖില്‍ മാരാർ കപ്പുയർത്താന്‍ യോഗ്യനല്ലെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആക്ഷേപം. എന്നാല്‍ തുടക്കം മുതല്‍ തന്നെ എതിരാളികളില്ലാത്തെ മുന്നേറിയ അഖില്‍ മാരാർ വലിയ ഭൂരിപക്ഷത്തോടെയാണ് ഫൈനലില്‍ കിരീടം ഉയർത്തിയത്.

bigg-boss

ഹിന്ദി ബിഗ് ബോസിലേക്ക് വരുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ കൂടുതല്‍ ശക്തമാണ്. ഷോ കഴിഞ്ഞതോടെ വലിയൊരു വിഭാഗം ആരാധകർ എതിർ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച ഏഴ് താരങ്ങളുടെ വിജയത്തെക്കുറിച്ചാണ് ഇനി ഇവിടെ പറയാന്‍ പോവുന്നത്. ഇക്കൂട്ടത്തില്‍ ഏറ്റവും അവസാനം സമാപിച്ച ബിഗ് ബോസ് 16 ജേതാവ് എംസി സ്റ്റാനുമുണ്ട് എന്നതാണ് ശ്രദ്ധേയം.

ദീപിക കാക്കർ

ബിഗ് ബോസ് 12ലെ വിജയിയാണ് ദീപിക കാക്കർ. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെ തോൽപ്പിച്ചാണ് നടി കിരീടം ഉയർത്തിയത്. എന്നാല്‍ താരത്തിന്റെ വിജയം അംഗീകരിക്കാന്‍ വലിയൊരു വിഭാഗം പ്രേക്ഷകരും തയ്യാറായിരുന്നില്ല. "അർഹതയില്ലാത്ത" വിജയി എന്ന ആക്ഷേപം താരത്തിന് വലിയ രീതിയില്‍ നേരിടേണ്ടി വന്നു.

ജൂഹി പാർമർ

ജനപ്രിയ ടെലിവിഷൻ താരമായ ജൂഹി പാർമറായിരുന്നു ബിഗ് ബോസ് ഹിന്ദിയുടെ അഞ്ചാം സീസണിൽ വിജയി. താരത്തിന്റെ ആരാധകർ വിജയം വന്‍ ആഘോഷമാക്കി മാറ്റിയപ്പോള്‍ മറ്റുള്ളവർ അവളെ "അർഹതയില്ലാത്ത" വിജയി എന്ന് സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയില്‍ ആക്ഷേപിച്ചു. ബിഗ് ബോസ് അധികൃതർ താരത്തിന് അനുകൂലമായി പ്രവർത്തിച്ചുവെന്ന ആരോപണവും ശക്തമാണ്. മഹെക് ചാഹലായിരുന്നു സീസണിലെ റണ്ണർ അപ്പ്.

ശില്‍പ്പ ഷിന്‍ഡേ

ബിഗ് ബോസ് സീസണ്‍ 11 ജേതാവ് ശില്‍പ്പ ഷിന്‍ഡേയ്ക്കെതിരേയും ഇത്തരമൊരു ആരോപണം ഉയർന്നിട്ടുണ്ട്. ഹിന ഖാന്‍ സീസസണിലെ വിജയായി മാറുമെന്നായിരുന്നു ഭൂരിപക്ഷം പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 44 ലക്ഷം രൂപയും ട്രോഫിയും വീട്ടിലേക്ക് കൊണ്ടുപോയത് ശില്‍പ്പയായിരുന്നു. ഇതോടെ അർഹതയില്ലാത്ത വിജയി എന്ന ആരോപണം ശില്‍പ്പയ്ക്കെതിരേയും ഉയർന്നു.

തേജസ്വി പ്രകാശ്

ബിഗ് ബോസ് 15 ലെ വിജയി തേജസ്വി പ്രകാശും സമാനമായ ആരോപണം നേരിട്ട മറ്റൊരു താരമാണ്. സൽമാൻ ഖാൻ വിജയിയെ പ്രഖ്യാപിച്ചപ്പോൾ മത്സരാർത്ഥികളിൽ ഭൂരിഭാഗവും കൈ അടിക്കാതെ ഞെട്ടി ഇരിക്കുന്ന വീഡിയോ അക്കാലത്ത് വൈറലായിരുന്നു. റണ്ണറപ്പായ പ്രതീക് സെഹജ്പാൽ ഷോയിൽ വിജയിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്.

ദിവ്യ അഗർവാൾ

ബിഗ് ബോസ് ഒടിടിയിലെ ആദ്യ സീസണിലെ വിജയിയാണ് ദിവ്യ അഗർവാൾ. ഫൈനലിൽ നിശാന്ത് ഭട്ട്, ദിവ്യ അഗർവാൾ, പ്രതീക് സെഹജ്പാൽ എന്നിവരായിരുന്നു ആദ്യ മൂന്ന് സ്ഥാനക്കാർ. നിരവധി സെലിബ്രിറ്റികളും പ്രേക്ഷകരും പ്രതീക് വിജയിക്കുമെന്നായിരുന്നു പ്രവചിച്ചതും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കിരീടം ഉയർത്താനുള്ള യോഗ്യതയുണ്ടായിരുന്നത് ദിവ്യ അഗർവാളിനാണ്.

എംസി സ്റ്റാന്‍

വലിയ ആരാധകരുള്ള റാപ്പറാണ് എംസി സ്റ്റാനെങ്കിലും അദ്ദേഹത്തിന്റെ ബിഗ് ബോസ് വിജയത്തില്‍ പലരും തൃപ്തരായിരുന്നില്ല. സീസണിലുടനീളം എംസി സ്റ്റാൻ തനിക്ക് വീട്ടിലേക്ക് പോകണമെന്നും ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും പലതവണ പറയുന്നത് കേട്ടിരുന്നു. ഷോയിൽ "താൽപ്പര്യമില്ലാത്ത" ആളായതിനും ടാസ്‌ക്കുകൾ ചെയ്യാത്തതിനും താരം ട്രോളുകള്‍ക്കും വിധേയമായിരുന്നെങ്കിലും ഗ്രാന്‍ഡ് ഫിനാലെയില്‍ സ്റ്റാന്‍ വിജയി ആവുകയായിരുന്നു. ശിവ് താക്കറെയോ പ്രിയങ്ക ചാഹറോ ഷോയിൽ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+