‘ഞാൻ മരണത്തിന് കീഴടങ്ങുന്നു’; മംമ്ത മോഹൻദാസിനെ കുറിച്ച് വ്യാജ വാർത്ത, എട്ടിന്റെ പണികൊടുത്ത് നടി
കൊച്ചി:സിനിമാ താരങ്ങളെ കുറിച്ച് നിരവധി വ്യാജ വാർത്തകൾ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി മംമ്ത മോഹൻദാസിനെതിരെയാണ് വ്യാജ പ്രചരണം. ഗീതു നായർ എന്ന വ്യാജ പ്രൊഫൈലിൽ നിന്നായിരുന്നു നടിക്കെതിരെ വാർത്ത വന്നത്. അതേസമയം പേജിനെതിരെ നടിയും രംഗത്തെത്തി.
''ഇനി പിടിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ മരണത്തിന് കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ', എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത വന്നത്. വാർത്ത ശ്രദ്ധയിൽ പെട്ട മംമ്ത പേജിന് താഴെ കമന്റുമായി എത്തി.

'ശരി ഇനി പറയൂ നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതൽ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ? ഇതുപോലുള്ള വ്യാജ പേജുകൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് ശരിക്കും തെറ്റിധരിപ്പിക്കുന്നതാണ്', നടി കമന്റ് ചെയ്തു. സംഭവത്തിൽ നടിയെ പിന്തുണച്ച് നിരവധി പേർ കമന്റ് ചെയ്തു. ഇതിന് പിന്നാലെ പേജിൽ നിന്ന് വാർത്ത നീക്കം ചെയ്യുകയും പേജ് താൽക്കിലകമായി ഡി ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതേസമയം ദിലീപ് നായകനായെത്തുന്ന 'ബാന്ദ്ര'യാണ് മംമ്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രം. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ സുപ്രധാന വേഷമാണ് മംമ്ത അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications