ആഘോഷിക്കപ്പെട്ട ആദ്യ ദാമ്പത്യം തകര്‍ന്നു; മാലിക്കിന്റേത് മൂന്നാം വിവാഹം... ആരാണ് സന ജാവേദ്?
പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ വിവാഹമാണ് ഇന്ന് സോഷ്യല്‍ മീഡിയ ഫീഡുകളില്‍ നിറയുന്നത്. സാനിയ മിര്‍സുമായുള്ള വിവാഹമോചന അഭ്യൂഹങ്ങള്‍ വാര്‍ത്തകളില്‍ പരക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ട് ഷൊയ്ബ് മാലിക്കിനെ മറ്റ് സ്ത്രീകളുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാക് നടി ആയിഷ ഒമറുമായി ബന്ധപ്പെട്ടായിരുന്നു ആദ്യം അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്.
എന്നാല്‍ പിന്നീട് ആയിഷ തന്നെ ഇത് തള്ളി രംഗത്തെത്തി. ഇതിന് ശേഷമാണ് സന ജാവേദ് ചിത്രത്തിലേക്ക് വന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇരുവരും വിവാഹിതരായതോടെ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. ഉറുദു ടെലിവിഷനിലെ പരമ്പരകൡലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സന ജാവേദ്. 2012-ല്‍ 'ഷെഹര്‍-ഇ-സാത്ത്' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ പിന്നീട് നിരവധി സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടു.

'ഖാനി' എന്ന റൊമാന്റിക് ചിത്രത്തിലെ ടൈറ്റില്‍ റോള്‍ അവതരിപ്പിച്ചതിന് ശേഷമാണ് സന ജാവേദ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. 2020 ഒക്ടോബറില്‍ കറാച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ഗായകന്‍ ഉമൈര്‍ ജസ്വാളിനെ സന ജാവേദ് വിവാഹം ചെയ്തു. ഇതത് വലിയ വാര്‍ത്തയായിരുന്നു. പാകിസ്ഥാനിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെടുന്ന സെലിബ്രിറ്റി ദമ്പതികളില്‍ ഒരാളായി ഇവര്‍ മാറി.
എന്നാല്‍ അവരുടെ ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വൈകാതെ വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. എന്നാല്‍ വിവാഹ മോചനത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗിക സ്ഥിരീകരണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ദാമ്പത്യം സംബന്ധിച്ചുള്ള എല്ലാം നീക്കം ചെയ്തു. കഴിഞ്ഞ വര്‍ഷം തൊട്ടാണ് ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്.
ജനുവരി 20 ന് നടന്ന വിവാഹ ഫോട്ടോകള്‍ ഷൊയ്ബ് മാലിക്കും സന ജാവേദും ഫേസ്ബുക്കില്‍ പങ്കിട്ടതോടെയാണ് സംഭവം എല്ലാവരും അറിഞ്ഞത്. വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ സന തന്റെ പേര് മാറ്റി. സന ഷൊയിബ് മാലിക് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയിരിക്കുന്നത്. 2010 ല്‍ ആയിരുന്നു സാനിയയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹം.
2018 ല്‍ ഇരുവര്‍ക്കും ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന കുഞ്ഞും പിറന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സാനിയ മിര്‍സ അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിച്ചത്. ഷൊയ്ബ് മാലിക്ക് ഇപ്പോഴും ക്രിക്കറ്റ് ലീഗുകളില്‍ സജീവമാണ്. അതിനിടെ സാനിയയും മാലിക്കും കഴിഞ്ഞ വര്‍ഷം ഒരു ടി വി പരിപാടിയും അവതരിപ്പിച്ചിരുന്നു.












Click it and Unblock the Notifications