Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം ഭൂസ്വത്ത്, എഴുത്തുകാരൻ- ബിഗ് ബോസിലെ കോമണർ അനീഷ് അല്ല, മാസശമ്പളത്തിന് ജോലി ചെയ്യുന്ന ഇവർ

ബിഗ് ബോസ് മലയാളം സീസൺ 7നിൽ ഇക്കുറി കോമണർ ആയി എത്തിയതാണ് അനീഷ്. നാഴികയ്ക്ക് നാൽപത് വട്ടം എന്നോണം അനീഷ് അക്കാര്യം ഉയർത്തിക്കാണിക്കാറുമുണ്ട്. കോമണർ കാർഡ് വഴി അത്യാവശ്യം വോട്ടും സ്വന്തമാക്കാൻ അനീഷിന് സാധിച്ചിട്ടുണ്ട്.

താനൊഴികെ ബിഗ് ബോസിലുളള എല്ലാവരും സെലിബ്രിറ്റികളാണെന്നാണ് അനീഷിന്റെ വാദം. എന്നാൽ സ്വന്തം ഭൂസ്വത്തുളള, എഴുത്തുകാരനായ, നേരത്തെ അവതാരകനായിരുന്ന അനീഷ് എങ്ങനെയാണ് മറ്റ് മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തനായ സാധാരണക്കാരൻ ആകുന്നത് എന്നാണ് ബിഗ് ബോസിലുളള മറ്റുളളവരും പ്രേക്ഷകരും ചോദിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പ് വായിക്കാം: അനീഷ് കോമണർ ആണ്, ഇത്തവണ ഒരു കോമണർ ജയിക്കട്ടെ എന്ന് പറയുന്ന അനീഷ് ഫാൻസിനോട് ചില ചോദ്യങ്ങൾ.

• ബിഗ് ബോസിന് മുൻപ് 5 വർഷത്തോളം അനീഷ് നീക്കി വച്ചത് സ്വന്തം പുസ്തകം എഴുതാൻ അല്ലേ? സാഹിത്യത്തോട് വളരെ താല്പര്യം ഉള്ള ഒരാൾക്ക് അല്ലെ അത്രയും സമയം ഇതിനായി മാറ്റി വയ്ക്കാൻ കഴിയൂ?? പിന്നെ ഇത്രയും നാൾ എടുത്തു ഈ പുസ്തകം എഴുതുന്നത് സാമ്പത്തികമായ ലാഭം കൂടെ നോക്കി കൊണ്ടല്ലേ?

aneesh

അങ്ങനെ ഉള്ള അനീഷ് സാഹിത്യകാരൻ/എഴുത്തുകാരൻ എന്ന ലേബലിൽ ഇത്രയും വലിയ പ്ലാറ്റ്ഫോമിൽ വന്നിട്ട് എന്ത് കൊണ്ട് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല? അത് മറച്ചു വെച്ച് എപ്പോഴും കോമണർ എന്ന് പറഞ്ഞു ഉയർന്ന വിദ്യാഭ്യാസവും സ്വന്തമായി ഭൂസ്വത്തും എല്ലാം ഉള്ള അനീഷ് എപ്പോഴും ഞാൻ സാധാരണക്കാരൻ, ഞാൻ സാധാരണക്കാരൻ എന്ന് പറഞ്ഞു ആരെയാണ് കബളിപ്പിക്കാൻ ശ്രമിക്കുന്നത്??

ഇനി ആദില നൂറയുടെ കാര്യം. ബാക്കി ഉള്ളവർ ആർട്ടിസ്റ്റ്, മീഡിയ മുതലായ മേഖലകളിൽ നിന്ന് വന്നപ്പോൾ ഇവർക്ക് കൊടുത്തിരിക്കന്ന ടാഗ് "ലെസ്ബിയൻ കപ്പിൾ" എന്നാണ്. ആർട്ടിസ്റ്റ്, മീഡിയ പേഴ്സൺ എന്നിവ പോലെ ലെസ്ബിയൻ എന്നത് ഒരു തൊഴിൽ ആണോ? അത് അവരുടെ സെക്ഷ്വൽ ഐഡന്റിറ്റി മാത്രമാണ്.അനീഷ് എന്നും രാവിലെ സാധാരണക്കാരൻ കാർഡ് ഇറക്കുന്നത് പോലെ ഇവർ ഒരു ലെസ്ബിയൻ കാർഡും ഡെയ്ലി അവിടെ ഇറക്കുന്നത് കണ്ടിട്ടില്ല.ആളുകൾ തെറ്റായ സ്റ്റേറ്റ്മെന്റസ് പറയുമ്പോൾ അതിനെ തിരുത്തുന്നത് മാത്രമേ ചെയ്യാറുള്ളൂ.

കൊച്ചിയിൽ വിപ്രോയിൽ മാസശമ്പളത്തിനു ജോലി ചെയ്തു അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് വീട്ടുവാടകയും, ഇഎംഐയും, മാസച്ചെലവും കണ്ടെത്തുന്ന നമ്മളെ പോലുള്ള സാധാരണക്കാരാണ് ഇവർ രണ്ടു പേരും.സത്യം പറഞ്ഞാൽ ശരിക്ക് ഉള്ള കോമണേഴ്സ്💯. കഴിഞ്ഞ സീസണിൽ ബിഗ് ബോസിലേക്ക് വിളിച്ചപ്പോൾ രണ്ടു പേരും വരാതെ ഇരുന്നത് ജോലിയിൽ നിന്നും അവർക്ക് മൂന്ന് മാസത്തേക്ക് ഉള്ള ലീവ് ലഭിക്കാഞ്ഞത് കൊണ്ടാണ്. എന്നാൽ അനീഷിനെ ഈ വട്ടം ബിഗ് ബോസ് വിളിച്ചപ്പോൾ വെറും മൂന്ന് ദിവസം കൊണ്ട് അതിനുള്ള പേപ്പർ വർക്ക്‌ എല്ലാം ചെയ്തു തയ്യാർ ആകാൻ അനീഷിന് പറ്റി.

വീട്ടിൽ സാമ്പത്തിക ഭദ്രതയും ആദില നൂറയെ പോലെ ജീവിക്കാൻ ആഴ്ചയിൽ 6 ദിവസം പത്തൊ പന്ത്രണ്ടോ മണിക്കൂർ ഒരു ജോലിക്ക് പോകേണ്ട ആവശ്യം ഇല്ലാത്തത് കൊണ്ടാണ് അനീഷിന് അതിന് സാധിച്ചത്. ഈ രണ്ടു സാഹചര്യങ്ങളും താരതമ്യം ചെയ്‌താൽ ആരാണ് ബിഗ് ബോസിൽ ഉള്ള യഥാർത്ഥ കോമണേഴ്സ്?? അത് ആദില നൂറ മാത്രമാണ്. കാരണം അവർ രണ്ടു പേരും മാത്രമാണ് ഇന്ത്യയിലെ കോടിക്കണക്കിനു സാധാരണക്കാരെ പോലെ പഠിച്ചു നേടിയ ഒരു ജോലി ചെയ്തു ജീവിക്കുന്നത്.

പിന്നെ ഒരു സൈഡ് ഹസിൽ എന്ന് പറയാവുന്ന രീതിയിൽ ഒരു യൂട്യൂബ് ചാനൽ അനീഷിനെ പോലെ ഇവർക്കും ഉണ്ട്. പക്ഷേ അത് ഒരു എക്സ്ട്രാ വരുമാനം മാത്രം. അല്ലെങ്കിൽ ജോലി രാജി വച്ച് രണ്ടു പേർക്കും യൂട്യൂബർമാരായി ജീവിക്കാമായിരുന്നു. അപ്പോൾ ഈ മൂന്ന് മത്സരാർഥികളെ ഒന്ന് കൂടെ പരിചയപ്പെടുത്താം.

◾അനീഷ് തറയിൽ (എഴുത്തുകാരൻ )
◾ആദില നസ്രിൻ (കോമണർ)
◾ഫാത്തിമ നൂറ (കോമണർ)

പിആർ ടീമുകൾ വളരെ ബുദ്ധിപരമായി ഡിസൈൻ ചെയ്ത ഒന്ന് മാത്രമാണ് അനീഷിന്റെ സാധാരണക്കാരൻ, കർഷകൻ ഇമേജ്.കഴിഞ്ഞ വർഷം ജിന്റോയെ രാജാവാക്കിയ അതേ ആൾക്കാർ തന്നെ ഈ കുഴിയിൽ ഈ വർഷവും പോയി ചാടിയിട്ടുണ്ട് എന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+