റെക്കോർഡുകള്‍ സൃഷ്ടിച്ച് പുഷ്പയുടെ തേരോട്ടം: കല്ലുകടിയായി വിമർശനങ്ങള്‍, പാളിയത് അവിടെയോ?
ബോക്സ് ഓഫീസില്‍ റെക്കോർഡുകള്‍ സൃഷ്ടിക്കുന്നതിനിടയിലും ഒരുവിഭാഗം പ്രേക്ഷകരില്‍ നിന്നും നിശിതമായ വിമർശനമാണ് അല്ലു അർജുന്‍ ചിത്രം പുഷ്പ-2 നേരിട്ടുകൊണ്ടിരിക്കുന്നത്. ഡിസംബര്‍ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 175.1 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കളക്ഷന്‍ എന്ന റെക്കോഡും പുഷ്പ-2 സ്വന്തമാക്കി.
ആദ്യദിന കളക്ഷനില്‍ ഷാരൂഖ് ഖാന്‍ ചിത്രം ജാവന്റെ റെക്കോർഡാണ് അല്ലു അർജുന്‍ ചിത്രം മറികടന്നത്. ഓവര്‍സീസ് കളക്ഷന്‍ കൂടെ ചേരുമ്പോള്‍ ആകെ ആദ്യ ദിന കളക്ഷന്‍ 200 കോടി കടന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വലിയ തോതില്‍ പണം വാരുമ്പോഴും മലയാളികള്‍ ചിത്രത്തിനെതിരെ വലിയ വിമർശനം നടത്തുന്നു.

മികച്ച ഒരു മൂവി ആവേണ്ടിയിരുന്ന പുഷ്പ 2 ഒരു ശരാശരിയിലേക്കു ചുരുങ്ങിയത് മാറി സഞ്ചരിച്ച കഥയും സിനിമയുടെ 3 മണിക്കൂർ 21 മിനിറ്റ് എന്ന ദൈർഘ്യവും ആണെന്നാണ് പ്രമുഖ ഗ്രൂപ്പായ സിനിഫൈല്‍ ഗ്രൂപ്പില്‍ സെബാസ്റ്റ്യന്‍ എന്നയാള്‍ കുറിക്കുന്നത്.
നല്ല രീതിയിൽ എൻഗേജിങ് ആയി പോയിക്കൊണ്ടിരുന്നു ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫിന്റെ തുടക്കവും നല്ലൊരു ക്ലൈമാക്സിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിടത്താണ് അനാവശ്യമായി കഥയുടെ സഞ്ചാരം തന്നെ മാറിപോവ്കയും സിനിമയുടെ പ്രധാന തീം ആയ ചന്ദനക്കടത്തോ എന്തിനേറെ പല രംഗങ്ങളും വരെ മറന്നു പോകുന്ന രീതിയിൽ മറ്റൊരു ദിശയിലേക്ക് സഞ്ചരിച്ചു. എന്നാൽ ആ ദിശാമാറ്റം ആദ്യത്തെ ഒരു വേഗതയോ ആകര്ഷണതായോ ലഭിക്കാതെ പോയെന്നും അദ്ദേഹം കുറിക്കുന്നു.
പോരായ്മകളുണ്ടെങ്കിലും മികച്ച ദൃശ്യ ഭംഗി, ഫൈറ്റ്, അല്ലുവിന്റെ സ്ക്രീൻ പ്രെസ്സെൻസ്, ഫഹദ്, ഡാൻസ് കൊറിയോഗ്രാഫി എന്നിവ കൊണ്ടൊക്കെ ഒരു നല്ല തിയേറ്റർ എക്സ്പീരിയൻസ് തരാൻ ചിത്രത്തിന് സാധിച്ചു. ഒരു 30 മിനിട്ടു എങ്കിലും ചിത്രം വെട്ടികുറച്ചെങ്കിൽ ഒന്നുകൂടി നല്ലതായിരുന്നേനെ എന്ന് തോന്നി. അതുപോല ക്ലൈമാക്സ് രംഗങ്ങൾ ഒരു മാസ്സ് ഫീലിൽ അവസാനിപ്പിക്കാതെ വീണ്ടും ഫാമിലി പ്രേക്ഷകർക്ക് വേണ്ടി വലിച്ചു നീട്ടിയതും കണ്ടു.
ഒരു എന്റെർറ്റൈനെർ എന്ന രീതിയിൽ യുക്തിയൊക്കെ അല്പം മാറ്റി വെച്ച് ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് തീർച്ചയായും ടിക്കറ്റ് തിടുക്കം. ഇത് പോലെ ഉള്ള സിനിമകൾ പുലർച്ചെ നാല് മണിക്കുള്ള ഷോ ഒഴിവാക്കുകയാണ് നല്ലത്. ഒരുപക്ഷെ കൂടുതൽ നെഗറ്റിവ് റിവ്യൂസ് വരാൻ സാധ്യത ആ സമയത്തിന്റെ ആവാം എന്നാണ് തോന്നിയിട്ടുള്ളതെന്നും സെബാസ്റ്റ്യന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications