Get Updates
Get notified of breaking news, exclusive insights, and must-see stories!

റഹ്മാനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ആരാധിക, ആ ആരാധികയുടെ പേര് മകൾക്ക് നൽകിയ താരം; ആ സംഭവം ഇങ്ങനെ

ഒരു കാലത്ത് തരം​ഗ സൃഷ്ടിച്ച നടനായിരുന്നു റഹ്മാൻ. റഹ്മാന്റെ സ്റ്റൈലും ഫാഷനും ലുക്കും ഒക്കെ അനുകരിച്ച് നടന്ന യുവാക്കൾ ഉണ്ടായിരുന്നു. റഹ്മാനെ ഒന്ന് നേരിൽ കാണാൻ കൊതിച്ച ആരാധകരുണ്ടായിരുന്നു, വിവാഹം കഴിക്കാൻ ആ​ഗ്രഹിച്ച ആരാധികമാരുണ്ടായിരുന്നു. ഒരു സമയത്ത് സിനിമയിൽ നിന്ന് മാറി നിന്നെങ്കിലും ആരാധകർക്ക് കുറവ് സംഭവിച്ചിരുന്നില്ല. അത്തരത്തിൽ റഹ്മാനെ അകമഴിഞ്ഞ് ആരാധിച്ച ഒരു പെൺകുട്ടി ഉണ്ടായിരുന്നു. റഹ്മാൻ തന്റെ മൂത്ത മകൾക്ക് ആ ആരാധികയുടെ പേരാണ് ഇട്ടത്. ആ സംഭവം വിശദമായി അറിയാം.

ഏതോ ഒരു പടത്തിന്റെ ഷൂട്ടിം​ഗിന് ഹോട്ടലിൽ താമസിക്കുമ്പോഴാണ് പ്രായം ചെന്ന ഒരു അമ്മയുടെ കോൾ റഹ്മാന് വന്നത് നേരിൽ കാണണം എന്നായിരുന്നു ആവശ്യം. താരം സമ്മതം പറയുകയും ചെയ്തു. 12 പേർ അടങ്ങുന്ന ഒരു സംഘമാണ് റഹ്മാനെ കാണാനെത്തിയത്. റഹ്മാനെ കാണാൻ എത്തിയ ആ ഉമ്മയ്ക്കും ഉപ്പയ്ക്കും ആറ് മക്കൾ ഉണ്ട്. അതിൽ റുഷിദ എന്ന പെൺകുട്ടി റഹ്മാന്റെ ആരാധികയാണ്. റഹ്മാനെ നേരിൽ കാണണം എന്ന വാശിയിലായിരുന്നു. അങ്ങനെയാണ് ആ കുടുംബം റഹ്മാനെ കാണാൻ എത്തിയത്.

rahman

റഹ്മാനെ അവർ വീട്ടിലേക്ക് വിളിച്ചു. ആ പെൺകുട്ടിയുടെ മുറി നിറയെ റഹ്മാന്റെ ചിത്രങ്ങളായിരുന്നു. വീട്ടുകാർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ റഹ്മാൻ ശരിക്കും ഞെട്ടി. റഹ്മാനെ കല്യാണം കഴിക്കണമെന്നായിരുന്നു ആ പെൺകുട്ടിയുടെ ആ​ഗ്രഹം.റഹ്മാൻ വിവാഹിതനാണെന്ന് അറിഞ്ഞതോടെ ആ പെൺകുട്ടി നിരാശയിലായി. പല ആലോചനകൾ ആ പെൺകുട്ടിക്ക് വന്നെങ്കിലും അവൾ സമ്മതിച്ചില്ല. അവളെ എങ്ങനെയെങ്കിലും പറഞ്ഞു മനസ്സിലാക്കാനാണ് ഉപ്പയും ഉമ്മയും പറഞ്ഞത്. വളരെ സ്നേഹത്തോടെ ആ പെൺകുട്ടിയോട് റഹ്മാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.

‌എന്തായാലും തങ്ങൾ തമ്മിലുള്ള വിവാഹം നടക്കില്ലെന്നും പിന്നെന്തിനാണ് വെറുതെ അവളുടെ ജീവിതം പാഴാക്കുന്നതെന്നും റഹ്മാൻ ചോദിച്ചു. പെൺകുട്ടിക്ക് കാര്യങ്ങൾ മനസ്സിലായി. ദുബായിൽ ജോലി ചെയ്യുന്ന യുവാവിനെ വിവാഹം ചെയ്തു. പെൺകുട്ടിക്ക് റഹ്മാനോടുള്ള ആരാധനയെക്കുറിച്ച് യുവാവിന് അറിയാം. അതുപോലെ റഹ്മാന്റെ ഭാര്യയ്ക്കും കാര്യങ്ങളെല്ലാം അറിയാം.

ആ ആരാധികയുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ റഹ്മാൻ കഴിഞ്ഞില്ല അവളുടെ സ്നേഹത്തിന് പകരം എന്തെങ്കിലും നൽകണമെന്ന് റഹ്മാൻ ഭാര്യയോട് പറഞ്ഞു. റഹ്മാന്റെ ആദ്യത്തെ മകളുടെ പേര് ആ ആരാധകിയുടെ പേരാണ്, റുഷ്ദ എന്നാണ് റഹ്മാന്റെ മകളുടെ പേര്. അതുപോലെ ആരാധികയ്ക്ക് ആദ്യമായി കുഞ്ഞ് ജനിച്ചപ്പോൾ റഹ്മാന്റെ പേരാണ് ഇട്ടത്. റഹ്മാന്റെ യഥാർത്ഥ പേരായ റഷീൻ എന്ന പേരാണ് കുഞ്ഞിന് ഇട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+