ഗ്ലാമറസ് നായിക ഇന്ന് കടുത്ത ഇസ്ലാം വിശ്വാസി: ചെയ്ത കാര്യങ്ങളില്‍ കരച്ചില്‍, ആ ഫോട്ടോ ആരും കാണരുത്
ഒരു കാലത്ത് ഗ്ലാമറസ് വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞാടിയ താരമായിരുന്നു മുംതാസ്. ഖുഷി എന്ന ചിത്രത്തിലെ 'കട്ടിപ്പുടി കട്ടിപ്പുടിഡാ' എന്ന ഗനരംഗത്ത് വിജയ്ക്കൊപ്പം തകർത്താടിയ മുംതാസിനെ ആരും അത്രപെട്ടെന്ന് മറക്കാന്‍ ഇടയില്ല. താണ്ടവം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ 'പാലും കുടമെടുത്ത്' എന്ന ഗാനരംഗത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലും താരം ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.
നായിക വേഷത്തില്‍ എത്തിയ നിരവധി ചിത്രങ്ങള്‍ ഉണ്ടെങ്കിലും ഗ്ലാമറസ് വേഷങ്ങളിലെ ഗാനരംഗത്തിന് വേണ്ടിയായിരുന്നു തെന്നിന്ത്യന്‍ സിനിമ കുടുതലായും താരത്തെ ഉപയോഗിച്ചത്. 2015 ന് ശേഷം സിനിമ അഭിനയത്തില്‍ നിന്നും പൂർണ്ണമായും വിട്ടു നില്‍ക്കുന്ന മുംതാസ് പിന്നീട് പൂർണ്ണമായും ആത്മീയതയുടെ പാതയിലേക്ക് തിരിയുന്നതാണ് പിന്നീട് കണ്ടത്.

2018 ല്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് തമിഴ് 2 വിലെ മികച്ച മത്സരാർത്ഥികളില്‍ ഒരാള്‍ കൂടിയായിരുന്നു മുംതാസ്. ഇപ്പോഴിതാ തമിഴ് ഗലാട്ടയെന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഒരിക്കല്‍ കൂടെ ശ്രദ്ധേയയാകുകയാണ് മുംതാസ്. താന്‍ മുമ്പ് അഭിനയിച്ച ചിത്രങ്ങളിലെ ഗ്ലാമറസ് രംഗങ്ങളോ ഫോട്ടോകളോ ആരും ഷെയർ ചെയ്യരുതെന്നാണ് താരം ആവശ്യപ്പെടുന്നത്.
പുതിയ ആളുകള്‍ക്ക് എന്റെ ഭൂതകാലം എന്താണെന്ന് അറിയില്ല. അവർ എന്നെക്കുറിച്ച് കൂടുതല്‍ അറിയാനായി ഗൂഗിളില്‍ പോയി നോക്കും. ഞാൻ എന്ത് ചെയ്താലും എന്റെ മുൻകാലം മായ്ച്ച് കളയാൻ സാധിക്കുന്ന ഒന്നല്ല. എന്റെ ഗ്ലാമറസ് ഫോട്ടോകൾ അവർ കാണണമെന്ന ആഗ്രഹം എനിക്കില്ല. എനിക്ക് കൈ നിറയെ പണം കിട്ടിയാല്‍ ഞാന്‍ അഭിനയിച്ച പടങ്ങളുടെ അവകാശമെല്ലാം ഞാന്‍ വാങ്ങുമായിരുന്നു. എന്നിട്ട് എല്ലാ ഫോട്ടോകളും ഡിലീറ്റ് ചെയ്യുമെന്നും അഭിമുഖത്തില്‍ മുംതാസ് പറയുന്നു.
എന്നെ ആരും ഗ്ലാമറസ് വേഷങ്ങളില്‍ കാണാന്‍ പാടില്ല എന്നതാണ് എന്റെ ആഗ്രഹം. ഇതൊന്നും നടക്കാന്‍ പോകുന്ന കാര്യമല്ലെന്ന് എനിക്ക് അറിയാം. നാളെ ഞാൻ മരിച്ച് പോയാൽ എന്റെ ഗ്ലാമറസ്, മോശപ്പെട്ട ഫോട്ടോകൾ ആരും പോസ്റ്റ് ചെയ്യരുത് എന്ന അഭ്യർത്ഥനയുണ്ട്. എനിക്ക് വേണ്ടി അത് നിങ്ങൾ ചെയ്യണം. ഇല്ലെങ്കിൽ എന്റെ മനസ് വല്ലാതെ വേദനിക്കുമെന്നും താരം പറയുന്നു.
എനിക്ക് മാറ്റം വന്ന് തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ വീട്ടിലിരുന്ന് കരയും. ചേട്ടനൊക്കെ വന്ന് നോക്കുമ്പോള്‍ ഞാന്‍ കരയുകയായിരിക്കും. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിക്കും. അറിയില്ല, ആത്മാവ് ശുദ്ധിയാവുന്നത് പോലെ തോന്നുന്നുവെന്നാണ് പറയാറുണ്ട്. അപ്പോഴൊക്കെ കുറേ വർഷങ്ങൾ മുമ്പ് ചെയ്ത തെറ്റ് ഓർമ വരും. അന്ന് ധരിച്ച വസ്ത്രങ്ങളും ഡാൻസ് ചെയ്ത പാട്ടുകളും ഓർമ വരും. അപ്പോള്‍ വീണ്ടും ഞാന്‍ കരയും.
അബായയാണ് എനിക്ക് ഇപ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട വസ്തം. ലോകത്തിലുള്ള മികച്ച ഡിസൈനർ വസ്ത്രങ്ങൾ എനിക്ക് വാങ്ങാം. അതെല്ലാം ഞാൻ ധരിച്ചിട്ടുണ്ട്. ഒരു അബായ ധരിക്കുമ്പോൾ തോന്നുന്നത് പറഞ്ഞറിയിക്കാൻ പറ്റില്ല. അബായ ധരിക്കുമ്പോള്‍ ഞാനൊരു രാഞ്ജിയെ പോലെയാണെന്നാണ് എനിക്ക് തോന്നാറുള്ളതെന്നും മുംതാസ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications