എന്തുകൊണ്ട് കല്യാണം കഴിച്ചില്ല? കാരണം അതായിരുന്നു: നടന്‍ വിനോദ് തോമസിനെ ഓർത്ത് താരങ്ങള്‍
കോട്ടയം: കഴിഞ്ഞ ദിവസം കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിനിമ- സീരിയല്‍ താരം മീനടം കുറിയന്നൂര്‍ വിനോദ് തോമസി(47)നെ അനുസ്മരിച്ച് സിനിമാലോകം. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ വിനോദ് തോമസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർച്ചയായി കാറിനുള്ളിലെ എസി പ്രവർത്തിച്ചതിന് തുടർന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിന്റെ മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുരഭി, മധുപാല്‍, തരുണ്‍ മൂർത്തി തുടങ്ങിയ നിരവധി പേരാണ് വിനോദ് തോമസിനെകുറിച്ചുള്ള ഓർമ്മകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു. ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയംത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചർച്ചകളുമായി' എന്നാണ് സുരഭി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

"കുറി "എന്ന സിനിമയിൽ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാൻ പരിചയപ്പെടുന്നത്.പക്ഷേ അതിനു മുൻപേ അദ്ദേഹത്തിന്റെ പാട്ടുകൾ യൂട്യൂബിൽ വന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു". എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാൾ, സീൻ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകൾ പാടി, തമാശകൾ പറഞ്ഞ്.
" mam" എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓർമ്മയില്ല. പലവട്ടം ഞാൻ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്. അപ്പോൾ സാഗർ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികൾ ഉണ്ടെങ്കിൽ പറയൂ,തൃശ്ശൂർ ഭാഗത്ത് ഞാനും നോക്കാം.
" അതല്ല സ്ത്രീകൾക്ക് എപ്പോഴും നമ്മൾ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാൻ അതിന് പിന്നാലെ പോകുമ്പോൾ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവർ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാൾ എന്റെ ജീവിതം ഞാൻ അർപ്പിക്കുന്നത് എന്റെ "കല"ക്ക് വേണ്ടിയാണ്....." അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുൻപേ - സുരഭി ഫേസ്ബുക്കില്‍ കുറിച്ചു.
മധുപാല്‍
വർഷങ്ങൾക്ക് മുമ്പ് ഒരു ഷോർട് ഫിലിമിൽ പള്ളിയിൽ അച്ചൻ ആയി അഭിനയിച്ചത് കണ്ടപ്പോൾ തോന്നിയ ഒരടുപ്പം ഉണ്ട്. പിന്നീട് അയ്യപ്പനും കോശിയിലെയും ചെറുതെങ്കിലും ഗംഭീരമായ വേഷം. പിന്നെ അയാളെ ഞാൻ കാണുന്നത് ഒപ്പം ക്യൂൻ ഓഫ് തോന്നയ്ക്കൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ്. എത്ര അനായാസമായാണ് വിനോദ് അഭിനയിക്കുന്നത്.
എത്ര സ്നേഹത്തോടെയാണ് കഥാപാത്രങ്ങളെ കൂടെ കൂട്ടുന്നത്. എത്ര അടുപ്പത്തോടെയാണ് സഹപ്രവർത്തകരെ കരുതുന്നത്. പറഞ്ഞു തീരാത്ത ഒരുപാട് കഥകൾ ബാക്കി വച്ച് പിരിയുന്നു എന്ന് ഓർക്കുവാനും ആവുന്നില്ല. തൊട്ടരികിൽ എവിടെയോ ഉണ്ടെന്ന് വിശ്വസിക്കുവാനാണിഷ്ടം. പ്രിയപ്പെട്ട വിനോദ് ഇത്ര പെട്ടെന്ന് ഒരു വേർപാട്.... ഇനിയും എത്രയോ പേരെ കൂടെ ചേർക്കാനുള്ളതായിരുന്നു.
തരുണ്‍ മൂർത്തി
ചേട്ടാ... ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത് പോയി. പകരമായി സൗദി വെള്ളക്കയിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ ഡേറ്റ് ക്ലാഷ് വന്നു ചെയ്യാതെ പോയി. കടം വെച്ച് പോയ...
ഒരു കൊതിപ്പിച്ച നടൻ












Click it and Unblock the Notifications