Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുകാരനായ പിഷാരടിയെ എന്തിന് മമ്മൂട്ടി കൂടെ നിര്‍ത്തുന്നു? മറുപടിയുമായി രമേഷ് പിഷാരടി

നടന്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രമേഷ് പിഷാരടി. മമ്മൂക്കയുമായുള്ളത് ബഹുമാനത്തോടെ കൂടിയുള്ള ബന്ധമാണ് എന്നും അതിന് സൗഹൃദം എന്ന് വിശേഷിപ്പിക്കാവനാകില്ല എന്നും രമേഷ് പിഷാരടി പറഞ്ഞു. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രമേഷ് പിഷാരടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'മമ്മൂട്ടിയോടൊപ്പം പോകുന്നതിന് ട്രോളാന്‍ എന്താണ് ഉള്ളത്. സൗഹൃദം എന്നൊക്കെ പറയുന്നത് നമ്മള്‍ തോളേല്‍ കൈയിടുകയൊക്കെ ചെയ്യണം. മമ്മൂക്കയുമായുള്ള എന്റെ ബന്ധം സ്‌നേഹവും ബഹുമാനവും കൊണ്ടുണ്ടായതാണ്. അദ്ദേഹത്തിന് എന്നോടുള്ളത് സ്‌നേഹവും പരിഗണനയുമാണ്. അദ്ദേഹം എന്നെ അല്‍പം കൂടി പരിഗണിക്കുന്നു. അദ്ദേഹത്തിന്റെ അടുത്തേക്കുള്ള മാര്‍ജിനില്‍ അല്‍പം കൂടി എനിക്ക് നീട്ടി വരച്ച് തരുന്നു.

MAMMOOTTY

നമ്മള്‍ തിയേറ്ററില്‍ കണ്ട പലസിനിമകളും സിനിമയുടെ കാലഘട്ടം മുഴുവനുള്ള ചരിത്രം, ഓര്‍മകള്‍, രാഷ്ട്രീയപരമായിട്ടുള്ള ചര്‍ച്ചകള്‍ ഇതിലൊക്കെ അദ്ദേഹത്തോട് നമുക്ക് സംസാരിക്കാന്‍ പറ്റുന്നു. ചില ട്രോളുകള്‍ ഞാനും കണ്ടിട്ടുണ്ട്. ഞാന്‍ അതിനെ സന്തോഷത്തോടെ സ്വീകരിക്കും. അവസരം കിട്ടാന്‍ വേണ്ടി നടക്കുന്നു എന്ന് പറയുന്നവരുണ്ട്. ഞാന്‍ അദ്ദേഹത്തെ വെച്ച് ഡയറക്ട് ചെയ്ത പടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല.

അദ്ദേഹം എന്നോട് പറഞ്ഞു ഒരു വേഷം നീ ചെയ്‌തോ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്യുന്നില്ല എന്നാണ് പറഞ്ഞത്. ഞാന്‍ ചെയ്ത രണ്ട് പടത്തിലും ഞാന്‍ അഭിനയിച്ചിട്ടില്ല. അതിന് ശേഷം വന്ന സി ബി ഐ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു പടത്തിലും ഞാനില്ല, എട്ടോളം പടങ്ങളുണ്ട്. ഇങ്ങനെ നടന്നാല്‍ അവസരം കിട്ടും എന്ന് പറയുന്നതൊക്കെ ആള്‍ക്കാര്‍ക്ക് ഇതിനെ കുറിച്ച് അറിയാത്തത് കൊണ്ടാണ്.

അദ്ദേഹം ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന ഒരു വലിയ മനുഷ്യനാണ്. അദ്ദേഹം എന്നെ പരിഗണിക്കുന്നത് എനിക്കൊരു വലിയ അവാര്‍ഡ് ലഭിച്ചത് പോലെ ഞാന്‍ ആസ്വദിക്കുന്നു. എന്നോട് രാഷ്ട്രീയത്തിലിറങ്ങണമെങ്കില്‍ ഇറങ്ങിക്കോ എന്ന് പറഞ്ഞിട്ടുണ്ട്. സിനിമാ നടന്‍ എന്ന അഡ്രസ് വെച്ച് പ്രവര്‍ത്തിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ കോണ്‍ഗ്രസുകാരനാണ് എന്ന് വെച്ച് എന്നെ മാറ്റി നിര്‍ത്തേണ്ട കാര്യം മമ്മൂക്കയ്ക്കില്ല.

എനിക്ക് അങ്ങനെ ഇല്ലല്ലോ. എനിക്ക് ആരോടാ വിരോധം. ചോദ്യം വരുന്നത് ചെറിയ മനസുകളില്‍ നിന്നാണ്. അദ്ദേഹത്തെ പോലെ ഒരു വലിയ മനുഷ്യന്‍ ഒരാളെ രാഷ്ട്രീയ കാരണം കൊണ്ട് അകറ്റി നിര്‍ത്തുമോ. മതപരമായ കാരണങ്ങള്‍ കൊണ്ട് അകറ്റി നിര്‍ത്തുമോ. അങ്ങനെ ചെയ്യില്ല. അവര്‍ അത്രയും ഉന്നതമായ സ്ഥാനത്തിരിക്കുന്നത് അവര്‍ക്ക് അത്രയും വിശാലമായ കാഴ്ചപ്പാടുള്ളത് കൊണ്ടാണ്. എനിക്ക് അതൊരു വലിയ ഭാഗ്യമാണ്.'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+