മമ്മൂട്ടി ഇത്തവണയും തഴയപ്പെട്ടു, എന്തുകൊണ്ട് പത്മഭൂഷണില്ല, അനീതിയല്ലേ ഇത്?
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇത്തവണയും പത്മഭൂഷണ്‍ പുരസ്കാരം ലഭിക്കാത്തത് സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചർച്ചകള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. തെലുങ്ക് നടന്‍ ചിരഞ്ജീവിക്ക് ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ച സാഹചര്യവും മമ്മൂട്ടി തഴയപ്പെടുന്നുവെന്ന വികാരം കൂടുതല്‍ ശക്തമാക്കുന്നു. 1998 ലാണ് മമ്മൂട്ടിക്ക് പത്മശ്രീ പുരസ്കാരം ലഭിക്കുന്നത്. ഇതിന് ശേഷം പലവട്ടം അദ്ദേഹത്തിന്റ പേര് പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പട്ടികയില്‍ പരിഗണനയ്ക്ക് വന്നെങ്കിലും അവസാനം തഴയപ്പെടുകയായിരുന്നു.
മമ്മൂട്ടിയെ നിരന്തരം തഴയുന്നതിന് പിന്നില്‍ രാഷ്ട്രീയവും സാമുദായികപരവുമായ കാരണങ്ങളുണ്ടെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നത്. 'സ്ഥിരമായി തഴയപ്പെടുന്നെങ്കിൽ അതിന് പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു.' എന്നാണ് സുധീർ ഇബ്രാഹിം എന്ന പ്രമുഖ ഇടത് സൈബർ പ്രവർത്തകന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.

'1998 ൽ ആണ് നടൻ മമ്മൂട്ടിയ്ക്ക് പത്മശ്രീ ലഭിക്കുന്നത്. പത്മ അവാർഡ് ലഭിക്കുന്നത് മമ്മൂട്ടിയ്ക്ക് ആണ്.മമ്മൂട്ടിയ്ക്ക് ശേഷം പത്മശ്രീ ലഭിച്ചവർക്ക് പിന്നീട് പത്മഭൂഷണും വിഭൂഷണുമൊക്കെ ലഭിച്ചു. ഇന്നിപ്പോ ചിരഞ്ജീവിയ്ക്ക് വരെ പത്മ വിഭൂഷൺ.കുറെ വർഷങ്ങളായി മമ്മൂട്ടിയുടെ പേര് പത്മഭൂഷൺ, പത്മവിഭൂഷൺ പട്ടികയിൽ പരിഗണനയ്ക്ക് വരുന്നതായി വാർത്തകൾ ഉണ്ടാകാറുണ്ട്. എന്നാൽ പ്രഖ്യാപനം ആകുമ്പോൾ ആ പേര് ഉണ്ടാകാറുമില്ല. ഇത്തവണയും പരിഗണിയ്ക്കുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.' സുധീർ ഇബ്രാഹീം കുറിക്കുന്നു.
എന്താകും ആ പേര് സ്ഥിരമായി വെട്ടിപ്പോകുന്നത്..? എല്ലാ രാഷ്ട്രീയ നേതാക്കളുമായും നല്ല സൗഹ്യദത്തിലാണ് മമ്മൂട്ടി എന്ന നടൻ. പുറമേയ്ക്ക് അയാൾ പല കാര്യങ്ങളിലും നിശബ്ദത പാലിക്കുമ്പോഴും അയാൾ ഒരു ഇടത്, സി പി എം അനുഭാവി എന്ന് തന്നെയാണ് ബലമായ വിശ്വാസം.അത് പറയുമ്പോൾ സ്ഥിരമായി അയാളെ ആക്രമിക്കുന്നവർ ഒട്ടിക്കുന്ന ചിത്രമാണ് അദ്വാനിയുടെ ആത്മകഥയുടെ മലയാളം പരിഭാഷയുടെ പ്രകാശനം. എന്ത് കൊണ്ട് അയാൾ അതിന് തയാറായി എന്ന് ഇപ്പോഴും അറിയില്ല, സൗഹ്യദങ്ങളാകാം.
പക്ഷെ അതേ ആൾ തന്നെയാണ് ഡി വൈ എഫ് ഐ യുടെ ചെന്നയിൽ നടന്ന ദേശീയ സമ്മേളനത്തിൽ, ഗുജറാത്തിൽ ഡി വൈ എഫ് ഐ ശക്തമായിരുന്നു എങ്കിൽ ഇങ്ങനെ ഒരു കാലാപം നടക്കില്ലായിരുന്നു എന്ന് പറഞ്ഞതും. അതിന്റെ പേരിൽ അയാളുടെ സിനിമ ബിഗ്‌ബി പ്രദർശ്ശിപ്പിക്കുന്ന അജന്ത അടക്കം തിയേറ്ററിലേയ്ക്ക് യുവമോർച്ച മാർച്ച് നടത്തിയത് ഇപ്പോഴും ഓർമ്മയുണ്ട്. യൂത്ത് കോൺഗ്രസ്സും പ്രതിഷേധിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
അയാൾ തന്നെയാണ് പല നടന്മാരും ഭീഷണിയ്ക്ക് മുന്നിൽ ഭയന്ന് ഡയറക്ടർ ബോർഡിൽ നിന്നും പിന്മാറിയപ്പോഴും കൈരളിയുടെ ചെയർമ്മാനായി ഉറച്ച് നിന്നതും. നാനൂറിലധികം സിനിമകൾ, മൂന്ന് ദേശീയ അവാർഡ്, പന്ത്രണ്ടോളം ഫിലിം ഫെയർ, യുവ നടന്മാർക്ക് വരെ വെല്ലുവിളിയായി ഇന്നും സംസ്ഥാന അവാർഡഡുകൾ മലയാള സിനിമക്ക് ചെയ്യുന്ന സംഭാവനകളും, സിനിമ ജീവിതത്തിനു പുറത്തു ചെയ്യുന്ന ജീവ കാരുണ്യ പ്രവർത്തികളും എന്ത് കൊണ്ടും അദ്ദേഹത്തിനെ പദ്മ ഭൂഷൺ പുരസ്‌കാരത്തിന് പണ്ടേയ്ക്കു പണ്ടേ അർഹൻ ആക്കിയിട്ടുണ്ട്.
എന്നിട്ടും അയാൾ സ്ഥിരമായി തഴയപ്പെടുന്നെങ്കിൽ അതിന് പിന്നിൽ ഒരു രാഷ്ട്രീയം ഉണ്ട് എന്ന് തന്നെ വിശ്വസിക്കുന്നു. ഇത് പറയാതെ പോകുന്നത് നീതികേടാണ് എന്നത് കൊണ്ട് മാത്രം - എന്നും സുധീർ ഇബ്രാഹീം കൂട്ടിച്ചേർക്കുന്നു.
അതേസമയം, 'മമ്മൂട്ടിക്ക് പദ്മഭൂഷണെങ്കിലും ഇക്കുറി നൽകി ആദരിച്ചേക്കുമെന്ന് ഏതൊ ഓൺ ലൈൻ സൈറ്റിൽ വായിച്ചിരുന്നു. ഇലക്ഷൻ വരുന്നത് കൊണ്ടും ചില ബിജെപി പ്രൊഫൈലുകളുടെ മുമ്പില്ലാത്ത മമ്മൂട്ടി സ്നേഹം കണ്ടും അത് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു' എന്നാണ് ഹാഫിസ് മുഹമ്മദ് എന്നയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ഞെട്ടാനൊന്നും ഇല്ലെന്നാലും. ചിരഞ്ജീവിക്ക് കിട്ടി, അതും പത്മവിഭൂഷൺ. രാജ്യത്തെ സീനിയർ നടന്മാരിൽ അഭിനയത്തിലും മറ്റ് അംഗീകാരങ്ങളിലും മുന്നിൽ നയിക്കുന്ന കമലഹാസൻ, മോഹൻ ലാൽ , മമ്മൂട്ടി സ്റ്റാർ വാല്യു വെച്ച്, അമിതാഭ് ബച്ചനും രജനീ കാന്തും കൂടി ചേർന്നതിലും, ലാലിനും കമലിനും പത്മഭൂഷൺ ലഭിച്ചെങ്കിൽ അമിതാഭിനും രജനീകാന്തിനും പത്മഭൂഷണൊപ്പം വിഭൂഷണും ഉണ്ട് ഇതിലിതേ വരെ പത്മഭൂഷൺ പോലും ലഭിക്കാത്ത ഒരേ ഒരു നടനാണ് മമ്മുക്കയെന്നും ഹാഫിസ് എഴുതുന്നു.
1998ൽ ഇതിൽ പലരെക്കാളും മുന്നെ ഗുജ്രാൾ സർക്കാറിന്റെ കാലത്ത് രാജ്യം പത്മശ്രീ നൽകി ആദരിച്ച മമ്മൂക്കക്ക് പത്മഭൂഷൺ ഇനിയെന്നെങ്കിലും നൽകിയാലും ആ വൈകലിലുള്ള അപമാനം മാഞ്ഞ് പോവത്തില്ല.
അതിനി കൊടുക്കുമെന്നും തന്നെയും തോന്നുന്നില്ല.
കൊല്ലാകൊല്ലം കേരളം നിർദ്ദേശിച്ചിട്ട് പോലും മമ്മൂട്ടിക്ക് നൽകാത്ത 'രാഷ്ട്രീയ'ത്തെ പറ്റി എഴുതിയപ്പൊ ബ്രിട്ടാസിന്റെ വിദ്വേഷ പ്രചാരം എന്നതിനാണ് സ്വീകാര്യത കിട്ടിയത് 'നിഷ്പക്ഷരിൽ'. അവർക്ക് താല്പര്യമില്ലാത്ത മമ്മൂട്ടിയുടെത് പോട്ടെ മോഹൻലാലിനും കമലിനും പോലും കിട്ടാത്ത പത്മവിഭൂഷൺ ആണ് ഇക്കുറി ചിരഞ്ജീവിക്ക്. അമ്മത്തമ്പുരാട്ടിക്കും രാജേട്ടനും ഉള്ള പ്രശംസക്കിടയിൽ വിട്ട് പോവരുത്. വിധേയത്വം ഇല്ലാത്തമലയാളിക്ക് ചടപ്പെങ്കിലും തോന്നേണ്ടതാണെന്നും ഹാഫിസും കൂട്ടിച്ചേർക്കുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications