Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മോഹന്‍ലാല്‍ ചിത്രം വലിയ പ്രതീക്ഷയായിരുന്നു: പക്ഷെ, പൊട്ടി; പാളിയത് ക്ലൈമാക്സില്‍

ഏറെ പ്രതീക്ഷകളുമായി എത്തി വലിയ പരാജയം നേരിടേണ്ടി വന്ന ഒരു ജോഷി-മോഹന്‍ലാല്‍ ചിത്രമാണ് പ്രജ. 2001 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പല ഡയലോഗുകളും ഇന്നും ഹിറ്റാണെങ്കിലും സിനിമയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. ഇപ്പോഴിതാ എന്താണ് ആ സിനിമക്ക് സംഭവിച്ചതെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചന്‍.

പ്രജ ഞാന്‍ നിർമ്മിച്ച ചിത്രം അല്ല, വിതരണത്തിന് എടുത്തതാണ്. എന്താണ് ആ ചിത്രത്തിന് സംഭവിച്ചതെന്ന് അറിയാം. സിനിമ മൊത്തത്തില്‍ എടുത്ത് നോക്കുകയാണെങ്കില്‍ മോഹന്‍ലാലിന്റെ ഗംഭീര പെർഫോമന്‍സ് അല്ലേ കാണാന്‍ സാധിക്കുക. എന്‍എഫ് വർഗീസുമായുള്ള ഒരു ഡയലോഗ് ഓക്കെയുണ്ടല്ലോ. ഇപ്പോഴും യൂട്യൂബിലും മറ്റുമൊക്കെ അത് വരുമ്പോള്‍ ഞാന്‍ അത് നോക്കി നില്‍ക്കും.

mohanlal-

ആ സീനൊക്കെ എടുക്കുമ്പോള്‍ ജോഷിയേട്ടനും രഞ്ജിയുമൊക്കെ വളരെ സന്തോഷത്തിലാണ്. സീന്‍ കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ ഞാന്‍ കെട്ടിപ്പിടിച്ച് രണ്ട് കവിളിലും ഉമ്മ കൊടുത്തു. അത്രയും ഡയലോഗ് കാണാപ്പാഠം പഠിച്ച് പറയാന്‍ ആരേക്കൊണ്ട് സാധിക്കും. രഞ്ജിയാണേല്‍ രാവിലെയാണ് നാല് പേജ് ഡയലോഗൊക്കെ കൊടുക്കുക. ടേക്ക് വിളിച്ചാല്‍ എത്ര വലിയ ഡയലോഗ് ആണെങ്കിലും അദ്ദേഹം നിന്ന് തകർക്കുമെന്നും സ്വർഗ്ഗചിത്ര അപ്പച്ചന്‍ പറയുന്നു.

ആ സിനിമ എനിക്ക് നഷ്ടം വന്ന സിനിമയാണ്. അത് കാര്യമാക്കുന്നില്ല, സിനിമ എന്ന് പറയുന്നത് ലാഭം കിട്ടുന്നത് മാത്രം അല്ലാലോ. സിനിമയെ സംബന്ധിച്ച് എല്ലാവർക്കും വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ തിയേറ്ററില്‍ വന്നിരുന്നപ്പോഴേക്കും എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. നമ്മളേക്കാള്‍ ബുദ്ധി പ്രേക്ഷകർക്ക് ഉണ്ട് എന്ന് പറയുന്നതിന്റെ ഒരു ഉദാഹരണമാണ് ഇത്.

ഡയലോഗുകള്‍ കൂടുതലായത് പടത്തിന് തിരിച്ചടിയായി എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്കല്ല ആർക്കും തോന്നിയിട്ടില്ല. സാധാരണ ഗതിയില്‍ മോഹന്‍ലാല്‍ തന്നെ പറയാറുണ്ട്, ഇത് ഇച്ചിരി കൂടുതലാണെന്ന്. അങ്ങനെ ഒന്നും ഒരിക്കലും ഉണ്ടായിട്ടില്ല. ക്ലൈമാക്സിലേക്ക് വന്നപ്പോള്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ അതേക്കുറിച്ചൊന്നും ഇപ്പോള്‍ പോസ്റ്റുമോർട്ടം നടത്തിയിട്ട് കാര്യമില്ല.

സുന്ദരകില്ലാഡി കണ്ടവരൊക്കെ നല്ല സിനിമയാണെന്ന് പറയുന്നു. എന്നാല്‍ വലിയ വിജയമായില്ല. ഒന്നാമത് ആ കഥ ആ കിണറുമായി ബന്ധപ്പെട്ട് അങ്ങനെ കിടക്കുകയാണ്. അവിടെ നിന്നുള്ള ഒരു നീക്കുപോക്ക് വന്നില്ല. അതായത് വേറെ വിഷ്വലൊന്നും ഇല്ല. കോമഡികളൊന്നും കാര്യമായി വർക്ക് ആയില്ല. സാധാരണ ഫാസില്‍ സാറുടെ സിനിമയിലൊക്കെ നല്ല കോമഡികള്‍ ഉണ്ടാവുന്നതാണ്.

മാനത്തെ വെള്ളിത്തേരിലും പറ്റിയതും ഇതൊക്കെ തന്നെയാണ്. വേറെ ആർട്ടിസ്റ്റുകളെ ഇട്ടിരുന്നേല്‍ ചിലപ്പോള്‍ മാറി വന്നേനെ. പുതിയ സിനിമയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ എന്റെ മനസ്സില്‍ ഒരു സിനിമയുണ്ട്. അത് നടന്നെങ്കില്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. നടക്കുമോ എന്ന കാര്യത്തില്‍ ഈ നിമിഷം വരെ ഉറപ്പൊന്നും പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+