എന്ത് കൊണ്ട് ആദില അവസാനം വരെ ബിഗ് ബോസിൽ ഉണ്ടായിരിക്കണം? രാജാവിനെ പേപ്പട്ടിയെ പോലെ ഓടിച്ചു
ബിഗ് ബോസ് മലയാളം സീസൺ 7നിൽ കോമണർ ആയി എത്തിയ അനീഷിന് ആരാധകർ ഏറെയുണ്ട്. ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ അനീഷ് ഉണ്ട്. എന്നാൽ അനൌദ്യോഗിക വോട്ടിഗ് ഫലത്തിൽ നിന്ന് വ്യക്തമാകുന്നത് മറ്റുളളവരേക്കാൾ ഏറെ മുന്നിലാണ് അനീഷ് എന്നതാണ്.
അതേസമയം അനീഷ് കാണിക്കുന്നത് വളരെ വെറുപ്പിക്കലാണെന്ന് അഭിപ്രായമുളള പ്രേക്ഷകരും ഉണ്ട്. ഒരാളുടേയും വ്യക്തിപരമായ സ്പേസിനെ അംഗീകരിക്കാതെ കടന്ന് കയറി ഒരു കാര്യം പല ആവർത്തി പറഞ്ഞ് അരോചകമാക്കുന്നത് അനീഷിന്റെ സ്ഥിരം പരിപാടിയാണ്. ഇതിനെ ചെറുത്ത് നിൽക്കുന്നത് ഒരാൾ മാത്രമാണ്, ആദില.
അതുകൊണ്ട് തന്നെ അനീഷ് ആരാധകരുടെ ഹേറ്റ് സോഷ്യൽ മീഡിയയിൽ ആദില ഏറ്റ് വാങ്ങുന്നുമുണ്ട്. ഈ ആഴ്ച ആദിലയെ പുറത്താക്കണം എന്നുളള പ്രചാരണവും അരങ്ങേറുന്നു. മറുവശത്ത് അനീഷ് ആരാധകർ അല്ലാത്തവർ പറയുന്നത് അനീഷിനെ നേരിടുന്ന ആദില ബിഗ് ബോസിൽ തുടരണം എന്നാണ്.

ബിഗ് ബോസ് ഫാൻസ് ഗ്രൂപ്പിലെ കുറിപ്പ് വായിക്കാം: '' എന്ത് കൊണ്ട് ആദില അവസാനം വരെ ബിഗ് ബോസിൽ ഉണ്ടായിരിക്കണം? ഇന്നലെ വൈകുന്നേരത്തെ മൈജി ടാസ്ക് കണ്ട അനീഷ് ഭക്തൻമാർ അല്ലാത്ത സാമാന്യവിവരം ഉള്ള പ്രേക്ഷകർക്ക് മനസ്സിലായിക്കാണും എന്ത് കൊണ്ടാണ് ആദില അവിടെ വേണ്ടത് എന്ന്. ടാസ്കിനിടയിൽ തന്റെ ശരീരത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ തട്ടിയ അനീഷിനോട് കയർക്കുന്ന ജിഷിൻ, എന്നാൽ തിരിച്ചു അനീഷിന്റെ ചൊറിയൽ കാരണവും, ടാസ്ക് ആയത് കൊണ്ടും അവസാനം ചൂളി ഒതുങ്ങുന്നു. തനിക്ക് നേരിട്ട ഡിസ്റെസ്പെക്ട് പല്ലു ഞെരിച്ചു സഹിക്കുന്നു.
എന്നാൽ ഡിസ്റെസ്പെക്ട് ആദിലയോട് ആണ് കാണിക്കുന്നതെങ്കിൽ ടാസ്കും, റൂൾസും എല്ലാം അവിടെ തീരുന്നു. ഇങ്ങോട്ട് ഡിസ്റെസ്പെക്ട് കാണിക്കാൻ വന്നവരെ ഒരു പേപ്പട്ടിയോടുള്ള അവജ്ഞയോടെ കൈകാര്യം ചെയ്തു മറുപടി കൊടുത്ത് ഒതുക്കുന്നത് വരെ പിന്നെ അതിന് മാറ്റമില്ല. ആദിലയോട് അനീഷ് ഭക്തൻമാർക്ക് ഉണ്ടായ വെറുപ്പ് വെറും വെറുപ്പ് അല്ല, അത് ഭയത്തിൽ നിന്ന് ഉണ്ടായ വെറുപ്പാണ്. തങ്ങളുടെ രാജാവിനെ വെറും പേപ്പട്ടിയെ പോലെ അടിച്ചു ഓടിക്കുന്നത് കാണാൻ വയ്യാത്ത പേടിയിൽ നിന്ന് ഉണ്ടായ വെറുപ്പ്.
അനീഷിന്റെ വൺ സൈഡ് വെറുപ്പിക്കൽ കണ്ട് പുളകം കൊള്ളാത്ത, അത് അസഹനീയമായി തോന്നുന്ന പ്രേക്ഷകർക്ക് അറിയാം, അതിനെ യാതൊരു ദയവും ഇല്ലാതെ അടിച്ചു ഒതുക്കാൻ കഴിവുള്ള ഒരേ ഒരാൾ ആദിലയാണെന്ന്. ജീവിതകാലം മുഴുവൻ ആരുടെയെങ്കിലും കാൽചുവട്ടിൽ ഒരു അടിമയെ പോലെ കഴിയാൻ തയ്യാറായ മനോഭാവം ഉള്ളവർക്കും, മുഖത്തു ആരെങ്കിലും കാർക്കിച്ചു തുപ്പിയാൽ ഒന്നും മിണ്ടാതെ അത് കുടിച്ചു ഇറക്കുന്നവർക്കും ആദില അഹങ്കാരിയും മോശക്കാരിയുമായിരിക്കും, എന്നാൽ സെൽഫ് റെസ്പെക്ട് എന്ന വാക്കിന്റെ വില അറിയുന്നവർക്ക്, അവൾ മാത്രമാണ് ശരി'.












Click it and Unblock the Notifications