ബിഗ് ബോസ് മലയാളം അനീഷ് എന്തുകൊണ്ട് ജയിക്കണം? അനുമോളുമായി പോരാട്ടം ഇഞ്ചോടിഞ്ച്, ആകാംഷ
ബിഗ് ബോസ് മലയാളം സീസൺ 7 ഫിനാലെയിലേക്ക് അടുക്കുകയാണ്. ഇക്കുറി അനുമോളോ അനീഷോ ആവും വിജയിക്കുക എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അനൌദ്യോഗിക പോളുകളിൽ ഇരുവരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടാണ് നടക്കുന്നത്.
അനുമോളിന് പിആറിന്റെ ബലം ഉണ്ടെന്നും കോമണർ ആയ അനീഷ് ജയിക്കണം എന്നുമാണ് പ്രേക്ഷകരിൽ ഒരു വിഭാഗം പറയുന്നത്. എന്ത് കൊണ്ട് അനീഷ് ബിഗ് ബോസ് ജയിക്കണം എന്ന് പറയുകയാണ് ആരാധകരിലൊരാൾ.
''ഇനി മൂന്ന് ദിവസം മാത്രം അവശേഷിക്കേ മനസ്സിൽ വരുന്ന ഏതാനും ചിന്തകൾ പങ്കു വെക്കുകയാണ്. ഒച്ചവച്ചു ബഹളം ഉണ്ടാക്കി ആക്രോശിക്കുന്നതും, തെറി പറയുന്നതും മോശം പദ പ്രയോഗങ്ങൾ ഉപയോഗിക്കുന്നതും, മറ്റുള്ളവരെ കരി വാരി തേക്കുന്നതും, അപകീർത്തിപ്പെടുത്തുന്നതും, സ്വന്തം കണ്ണിലെ കരട് കാണാതെ മറ്റുള്ളവരുടെ കരട് മാറ്റാൻ ശ്രമിക്കുന്നതും, കുല സ്ത്രീ ചമയുന്നതും, മറ്റുള്ളവരുടെ വികാരങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ പ്രേമ നാടകം കളിച്ചു തേക്കുന്നതും, അത് ആവർത്തിച്ചാവർത്തിച്ച് ചർച്ച ചെയ്തു ആ മനുഷ്യനെ അപമാനിക്കുന്നതും,കട്ടപ്പ കളിക്കുന്നതും, പരസ്പര ബഹുമാനമില്ലാതെ സംസാരിക്കുന്നതും, ദുഷിച്ചതും വൃത്തികെട്ടതുമായ പ്രയോഗങ്ങൾ നടത്തുന്നതും പ്രേത്യേകിച്ചു മുതിർന്നവരോട്, എങ്ങനെയെങ്കിലും നെഗറ്റീവ് കോൺടെന്റ് ആയാലും ശ്രദ്ധിക്പ്പെടണം എന്ന തരത്തിലാണ് ഹൗസിലെ ഓരോരുത്തരുടെയും കോൺടെന്റുകൾ.

മൊത്തത്തിൽ പറഞ്ഞാൽ എല്ലാ നെഗറ്റീവ് മയം. പ്രത്യേകിച്ച് എവിക്ട് ആയി പുറത്തു പോയവർ തിരിച്ചു വന്നപ്പോൾ ആകെ ചന്തയായി ഹൗസ്. ഇവിടെയാണ് അനീഷ് എന്ന തൃശൂർക്കാരന്റെ പ്രസക്തി. മുരടൻ എന്നതിൽ നിന്നും എല്ലാവർക്കും ഇഷ്ടപ്പെട്ട അനീഷേട്ടൻ എന്ന നിലയിലേക്കുള്ള ട്രാൻസ്‌ഫോർമേഷൻ. എല്ലാവരേയും വെറുപ്പിച്ചപ്പോഴും മറ്റുള്ളവർ അനീഷേട്ടനെ ട്രിഗ്ഗർ ചെയ്തപ്പോഴും മാന്യത വിട്ട് അദ്ദേഹം പെരുമാറിയിട്ടില്ല.
മോശം പദ പ്രയോഗങ്ങൾ ആരുടെ നേർക്കും അദ്ദേഹം പ്രയോഗിച്ചിട്ടില്ല. സ്ത്രീകളോടെല്ലാം മാന്യത വിട്ട് പെരുമാറിയിട്ടില്ല. ആത്മാർത്ഥമായി കൂട്ടുകാരനെ സ്നേഹിച്ചു. ആ കൂട്ടുകാരന് തിരിച്ചു ഇങ്ങോട്ട് ആത്മാർത്ഥ മായി സ്നേഹമില്ല കട്ടപ്പ കളിക്കുകയാണെന്നു അറിഞ്ഞിട്ടും യാതൊരു വെറുപ്പും ഉള്ളിൽ വെക്കാതെ സ്നേഹിച്ചു കൊണ്ടിരുന്നു. ഹൌസിൽ ഒരു പെണ്ണിനോട് പ്രണയം തോന്നി. ആത്മാർതമായി അത് പകത്വയോടെ പ്രൊപ്പോസ് ചെയ്തപ്പോഴും തന്നെ ഗെയിംനു വേണ്ടി ഉപയോഗിക്കുകയായിരുന്നുവെണ് അറിഞ്ഞപ്പോഴും ഒരുതരത്തിലും ദേഷ്യം ഉള്ളിൽ വെക്കാതെ ക്ഷമ ചോദിക്കുകയും സഹായിക്കേണ്ട അവസരങ്ങളിൽ സഹായിക്കുകയും ചെയ്തു.
എല്ലാവരെയും കെയർ ചെയ്യുന്ന അനീഷേട്ടൻ. ഹൗസിലെ ഡ്യൂട്ടികളെല്ലാം ആത്മാർഥമായി ചെയ്തു. ജയിൽ പോകാൻ അനിഷേട്ടനെക്കാൾ യോഗ്യത ഉണ്ടായിരുന്നവർ അവിടെ ഉണ്ടായിരുന്നിട്ടും 5 ലധികം പ്രാവശ്യം ജയിലിൽ പോകേണ്ടി വന്നു. ഫൺനു വേണ്ടി ആണെങ്കിൽ പോലും ജയിലിൽ 'അനീഷ് ഈ ജയിലിന്റെ ഐശ്വര്യം എന്ന് എഴുതിവെച്ചു' അദ്ദേഹത്തെ അപമാനിച്ചു. രണ്ടു/ മൂന്ന് ആഴ്ച മുൻപ് വരെ അനീഷേട്ടന് എതിരായിരുന്നു എല്ലാവരും. അപ്പോഴൊക്കെ ഒറ്റക്ക് തന്നെയാണ് അനീഷേട്ടൻ നേരിട്ടത്.
അനീഷേട്ടാ എന്തൊരു മനുഷ്യനാണ് താങ്കൾ. ഇനി നിങ്ങൾ ചിന്തിക്കു പോസിറ്റീവ് കോൺടെന്റ് ആണോ നെഗറ്റീവ് കോൺടെന്റ് ആണോ കപ്പ് എടുക്കേണ്ടത്? പോസിറ്റീവ് കോൺടെന്റ് ആണെങ്കിൽ നിങ്ങൾ അനീഷേട്ടന് വോട്ട് കൊടുത്താൽ അത് സാധാരണ ജനങ്ങൾക്കു ഒത്തിരി സന്തോഷിക്കാൻ ആ ജയത്തിലുണ്ടാകും. സെലിബ്രിറ്റിട്ടികൾ എല്ലാം തന്നെ അനുമോൾക്ക് വേണ്ടി വോട്ട് ചോദിയ്ക്കാൻ രംഗത്തുണ്ട്. അനീഷേട്ടന്ന് നമ്മൾ സാധാരണക്കാരെയുള്ളു ഇനി''.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications