ബിഗ് ബോസിൽ നിന്ന് ശ്വേതയെ പുറത്താക്കിയത് എന്തിന്? നുണകൾ മോഹൻലാൽ കണ്ടുപിടിച്ചു, തുറന്നടിച്ച് സംവിധായകൻ
മോഹൻലാലിന് ശേഷം താരസംഘടനയായ അമ്മയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരാകും എത്തുക എന്നതാണ് മലയാള സിനിമാ രംഗം ഇന്ന് ചർച്ച ചെയ്യുന്ന പ്രധാന വിഷയം. ജഗദീഷും ശ്വേതാ മേനോനും തമ്മിലാണ് പ്രധാന മത്സരം. ജഗദീഷിന് പൊതുസമൂഹത്തിൽ നല്ല ഇമേജുണ്ടെങ്കിലും സംഘടനയ്ക്കുളളിൽ വലിയ പിന്തുണ ഇല്ലെന്നാണ് നടി മാലാ പാർവ്വതി പറയുന്നത്.
അതേസമയം ശ്വേതാ മേനോന് എതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ എന്ന് സംവിധായകൻ ആലപ്പി അഷ്റഫ് ചോദിക്കുന്നു. ബിഗ് ബോസിൽ നിന്ന് എന്തിനാണ് ശ്വേതയെ പുറത്താക്കിയത് എന്നതും ആലപ്പി അഷ്റഫ് യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ആലപ്പി അഷ്റഫിന്റെ വാക്കുകൾ: '' ജഗദീഷിന് എതിരെ ഒരു കുറ്റം ചികഞ്ഞെടുത്തത് അദ്ദേഹം സംഘടനാ പ്രതിനിധി ആയിരുന്നപ്പോള്‍ സഹായിക്കുന്നു എന്ന പ്രതീതിയില്‍ പ്രവര്‍ത്തിച്ചിട്ട് വാക്ക് മാറിയ ഒരാളാണ് എന്നതാണ് നടി മാലാ പാര്‍വ്വതിയുടെ ആരോപണം. ജഗദീഷ് പറഞ്ഞത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരട്ടെ എന്നും അന്വേഷണം നടക്കട്ടെ എന്നും പുഴുക്കുത്തുകള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ വരട്ടെ എന്നുമാണ്. ഇതായിരിക്കണം മാലാ പാര്‍വ്വതിയെ ചൊടിപ്പിച്ചത്.

അമ്മ പ്രസിഡണ്ടായി മത്സരിക്കുന്ന ശ്വേതാ മേനോന് എതിരെ ഇതിനേക്കാളും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലേ. എന്തുകൊണ്ടാണ് ശ്വേതാ മേനോന് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്നത്. കല്ല് വെച്ച നുണകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ട് പിടിച്ച് തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നത് നമ്മളാരും അല്ല, സാക്ഷാല്‍ അമ്മയുടെ പ്രസിഡണ്ട് മോഹന്‍ലാല്‍ ആണ്.
അമ്മയുടെ നേതൃസ്ഥാനത്തേക്ക് വരുന്ന ആള്‍ക്ക് വേണ്ട ഏറ്റവും വലിയ ക്വാളിറ്റി വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്തുക എന്നതാണ്. ഏത് പ്രശ്‌നത്തില്‍ ഇടപെട്ടാലും ശ്വേതാ മേനോന് വിവാദം കൂടപ്പിറപ്പാണ്. ഇത് അവര്‍ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുളളതാണ്. വിവാദങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയ അമ്മയ്ക്ക് ഒരു വിവാദനായിക കൂടി തലപ്പത്ത് വന്നാലുളള സ്ഥിതി കൂടി ആലോചിച്ച് നോക്കിയാല്‍ നന്നായിരിക്കും.
അനൂപ് ചന്ദ്രന്‍ ബിഗ് ബോസില്‍ വെച്ച് ശ്വേതാ മേനോനുമായി ഇടഞ്ഞപ്പോള്‍ പറഞ്ഞത് ഇവരൊക്കെ സാംസ്‌ക്കാരിക മാലിന്യങ്ങള്‍ ആണെന്നാണ്. കൂടാതെ അവര്‍ക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത് ഇവിടെ പറയുന്നില്ല. അത് ശ്വേതാ മേനോനും മറന്നിട്ടില്ലെന്ന് കരുതുന്നു.
സ്ഥാനാർത്ഥിയായ അന്‍സിബ ഹസന്‍ പറയുന്നു, പീഡനക്കേസില്‍പ്പെട്ട രാഷ്ട്രീയക്കാര്‍ മത്സരിക്കുന്നില്ലേ, അതിനേക്കാള്‍ വലുത് അല്ലല്ലോ അമ്മ സംഘടന, അവര്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പം എന്ന്. നേതൃത്വം വഹിക്കുന്നയാള്‍ക്ക് ധാര്‍മികത ഉണ്ടായിരിക്കണം എന്ന് പറഞ്ഞത് ഇതാണ്. ഇവരെയാണ് ചിലരൊക്കെ നിലപാടുകളുടെ രാജകുമാരി എന്ന് വിശേഷിപ്പിച്ചത്. ബലാത്സംഗ-പീഡനക്കേസുകളിലെ പ്രതികളെ സംഘടനയില്‍ നിലനിര്‍ത്താനുളള വാക്കുകളാണ് ഇതെന്ന് ഓര്‍ക്കണം.
ഇച്ഛാശക്തിയും കാര്യപ്രാപ്തിയും യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ കഴിയുന്ന ഒരു നേതാവിനെയാണ് അമ്മ സംഘടനയ്ക്ക് ആവശ്യം. ജഗദീഷ് പറയുന്നത് തന്ത്രങ്ങളെ നേരിടാന്‍ താന്‍ തയ്യാറാണ് എന്നാണ്. എന്നാല്‍ കുതന്ത്രങ്ങളെ നേരിടാന്‍ തനിക്ക് പറ്റില്ല. ഇത്തരം കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും കാരണം ജഗദീഷ് ഒരുപക്ഷേ പിന്മാറിയേക്കാം.
ജഗദീഷ് അദ്ദേഹത്തിന്റെ ഭാര്യയുടെ വേര്‍പാടിന് ശേഷം വളരെ വ്യത്യസ്തനാണ്. നല്ല കര്‍മ്മങ്ങള്‍ മാത്രം ചെയ്യണം എന്ന് ചിന്തിക്കുന്ന ഒരാള്‍. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വലിയ ഓഫര്‍ വന്നിട്ടും അത് തിരസ്‌കരിച്ച ആളാണ്. ആരോഗ്യകരമല്ലാത്ത ഒരു മത്സരം ആണെങ്കില്‍ അദ്ദേഹം അതില്‍ കടിച്ച് തൂങ്ങുമെന്ന് കരുതുന്നില്ല. അതില്‍ നിന്ന് തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വം അളക്കാം. ഇപ്പോള്‍ ഉളളതില്‍ മികച്ച സ്ഥാനാര്‍ത്ഥി ജഗദീഷ് തന്നെയാണ്'', ആലപ്പി അഷ്‌റഫ് പറയുന്നു.












Click it and Unblock the Notifications