അഖിൽ മാരാരുടെ ഭാര്യ ലക്ഷ്മി ബിഗ് ബോസ് സീസൺ 6 ൽ വരുമോ?; പ്രതികരണം ഇങ്ങനെ
കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 6 ഉടൻ വരുമെന്നാണ് അനൗദ്യോകിക റിപ്പോർട്ടുകൾ. മത്സാർത്ഥികളെ കണ്ടെത്തുന്നതിനായി അഭിമുഖങ്ങൾ ഉൾപ്പെടെയുള്ള നടപടികളിലേക്ക് അണിയറ പ്രവർത്തകർ കടന്നെന്നുള്ള സൂചനകൾ ഉണ്ട്. അങ്ങനെയെങ്കിൽ ഫെബ്രുവരി 25 ഓടെയെങ്കിലും പുതിയ ഷോ എത്തിയേക്കുമെന്നാണ് വിവരങ്ങൾ.
എന്തായാലും ആരൊക്കെയാകും ഇത്തവണ മാറ്റുരയ്ക്കുന്നതെന്ന ചർച്ചകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനിടയിൽ ഇപ്പോഴിതാ അടുത്ത ബിഗ് ബോസ് ഷോയിലേക്ക് മത്സരാർത്ഥിയായി മുൻ ബിഗ് ബോസ് വിജയ് അഖിൽ മാരാരുടെ ഭാര്യ ഉണ്ടാകുമോയെന്ന ചോദ്യമാണ് ഉയരുന്നത്. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിൻറെ ഭാര്യ ലക്ഷ്മി ഇതിനോട് പ്രതികരിച്ചത്.

ബിഗ് ബോസിലേക്ക് പോകില്ലെന്ന് പറഞ്ഞ് ഒടുവിൽ ബിഗ് ബോസ് കപ്പും കൊണ്ട് ഇറങ്ങിയ താരമാണ് സീസൺ 5 ന്റെ വിജയിയായ അഖിൽ മാരാർ. അഖിൽ ബ്ഗ് ബോസിൽ തകർത്ത് മത്സരിക്കുമ്പോൾ അഖിലിന് വേണ്ടി പുറത്ത് ശക്തമായ പിന്തുണയുമായി നിന്നയാളായിരുന്നു ഭാര്യ ലക്ഷ്മി. അഖിലിനെതിരെ കടുത്ത വിമർശനങ്ങൾ പല കോണുകളിൽ നിന്നും ഉയർന്നപ്പോഴെല്ലാം അതിനെയെല്ലാം പ്രതിരോധിച്ച് ലക്ഷ്മി നൽകിയ അഭിമുഖങ്ങളെല്ലാം അന്ന് വൈറലായിരുന്നു.
അതുകൊണ്ട് തന്നെ അഖിലിന്റെ പിൻഗാമിയായി ഷോയിലേക്ക് ലക്ഷ്മി എത്തുമോയെന്നതായിരുന്നു അഭിമുഖത്തിലെ ചോദ്യം. ഇതിന്
തീർച്ചയായും ഇല്ല എന്നാണ് ലക്ഷ്മി നൽകിയ മറുപടി. 'എനിക്ക് താത്പര്യമില്ല. അവിടെ പോയാൽ ഭക്ഷണം കിട്ടില്ലല്ലോ. എനിക്ക് ഭക്ഷണം ഇല്ലാതെ പറ്റില്ല.ഭക്ഷണം ഉണ്ടാക്കണം കഴിക്കണം കൊടുക്കണം അണ്ണനുമായി അടികൂടണം ഇതൊക്കെയാണ് എന്റെ ആഗ്രഹം', ലക്ഷ്മി പറഞ്ഞു.
അഖിൽ മാരാർ തന്റെ പുതിയ സിനിമയിലേക്ക് ഒരു റോൾ തന്ന് വിളിച്ച് പോകുമോയെന്ന ചോദ്യത്തിന് അതിനും താൻ ഇല്ലെന്ന് അവർ വ്യക്തമാക്കി. അതൊന്നും എന്റെ മേഖലയല്ല, എനിക്ക് താത്പര്യം വീട്ടിലിരിക്കുകയെന്നതാണ്, അതാണ് എന്റെ കംഫേർട്ട് സോൺ, ലക്ഷ്മി പറഞ്ഞു.
മറ്റെന്തെങ്കിലും ആഗ്രഹം ലക്ഷ്മിക്കുണ്ടോയെന്ന ചോദ്യത്തിന് മറുപടി നൽകിയത് അഖിൽ മാരാർ ആയിരുന്നു. 'അതെ അഞ്ച് കുഞ്ഞുങ്ങൾ വേണമെന്നതാണ് അവളുടെ ആഗ്രഹം. പ്രസവം നിർത്തിയതായിരുന്നു. അത് മാറ്റാനായി ഞങ്ങൾ ആസ്റ്ററിൽ പോകാൻ പോകുകയാണ്', അഖിൽ പറഞ്ഞു.
ജാഡ മാത്രമേ അഖിലിനുള്ളൂവെന്നും താൻ ആഗ്രഹിക്കുന്നതെല്ലാം നടത്തിത്തരുന്നയാളാണ് അഖിലെന്നും ലക്ഷ്മി അഭിമുഖത്തിൽ പറയുന്നുണ്ട്. 'എന്തെങ്കിലും ഒരിഷ്ടം പറഞ്ഞാൽ ആദ്യം എന്നെ ചീത്തവിളിക്കും, എന്നാൽ പിന്നീട് അത് നടത്തിതരും', എന്നായിരുന്നു ലക്ഷ്മിയുടെ വാക്കുകൾ.












Click it and Unblock the Notifications