അനീഷിന്റെ വാശി, മറ്റുള്ളവരുടെ ഈഗോ: ആർക്കും ഒന്നും കിട്ടാതെ പോയി; മീഡ് വീക്കില്‍ ആര് പുറത്തേക്ക്
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലെ ഈ ആഴ്ചയെ ഏറ്റവും ഉദ്വേഗജനകമാകുന്നത് മിഡ് വീക്ക് എവിക്ഷനാണ്. അനീഷ്, ഒനിയൽ, രേണു സുധി, സരിക, റെന, ശാരിക എന്നീ ആറ് പേരാണ് മിഡ് വീക്ക് എവിക്ഷനുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് രണ്ടു പേരായിരിക്കും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്ത് പോകുക. പ്രത്യേക ടാസ്ക്കിലൂടെയാണ് ആരാണ് പുറത്തേക്ക് പോകേണ്ടത് എന്ന് തീരുമാനിക്കുന്നത്.
മിഡ് വീക്ക് എവിക്ഷന്‍ പ്രഖ്യാപിച്ചതോടെ തങ്ങളുടെ ഇഷ്ട മത്സരാർത്ഥികള്‍ക്ക് വേണ്ടിയുള്ള വോട്ടുപിടുത്തവും ആരാധകർ ശക്തമാക്കിയിട്ടുണ്ട്. വിമർശകർ ഏറെയുണ്ടെങ്കിലും റൂൾസ് കറക്ട് പാലിച്ച് മുന്നോട്ട് പോകുന്ന വ്യക്തിയാണ് അനീഷെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. എത്രയൊക്കെ പ്രവോക്ക് ചെയ്താലും എത്ര പേർ വളഞ്ഞിട്ട് അക്രമിച്ചാലും മോശമായ ഒരു വാക്ക് പോലും അയാളുടെ വായിൽ നിന്നും വരില്ലെന്നും ആരാധകർ പറയുന്നു.

എതിരാളികൾക്ക് പരാതി ഉന്നയിക്കാനുള്ള ഒരു ലൂപ്ഹോളുപോലും അനീഷ് ഉണ്ടാക്കുകയുമില്ല. അയാൾ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ വന്നത് ആരെയും സുഖിപ്പിച്ച് നല്ല പിള്ള ചമഞ്ഞ് നടക്കാനല്ല. റെന മുതൽ മുൻഷി വരെ അയാൾക്ക് ഒരേപോലെയാണ്. ആരോടും പ്രത്യേക തരം അടുപ്പം അയാൾ കാത്ത് സൂക്ഷിക്കുകയില്ല. നിയമങ്ങൾക്ക് തിരക്കാത്ത ചെറിയ കാര്യം പോലും അയാൾ ചെയ്യുകയുമില്ല മറ്റുള്ളവരെ ചെയ്യാനൊട്ട് സമ്മതിക്കുകയുമില്ലെന്നും അനീഷ് ആരാധകന്‍ അവകാശപ്പെടുന്നു.
മുൻസീസണുകളിൽ ഒറ്റപ്പെടൽ സ്ട്രാറ്റജി നടത്തിയവർക്ക് പോലും ഒന്നോ രണ്ടോ പേർ നല്ല ബന്ധമുള്ളവർ കൂടെ ഉണ്ടായിരുന്നു.എന്നാൽ അനീഷിന് ഹൗസിലുള്ള എല്ലാവരും എതിരാളികൾ മാത്രമാണ്. അയാളെ പുകഴ്തിയാലും ഇകഴ്തിയാലും അയാൾക്ക് ഒരേ പോലെയാണ് . ഗ്രൂപ്പിസം , പ്രണയം , തറ വർത്തമാനം , മറ്റുള്ളവരെ താങ്ങി നടക്കൽ , ഇതൊന്നും അനീഷിൻ്റെ ചിത്രത്തിൽ പോലുമില്ലാത്ത കാര്യങ്ങളാണ്. നേരെ വാ നേരെ പോ എന്ന ലൈൻ .
പിന്നെ ഒരു പോയിൻ്റ് എന്താന്ന് വെച്ചാൽ വിശ്വസിച്ച് നമുക്കൊരു കാര്യം അനീഷിനെ ഏൽപ്പിച്ച് ധൈര്യമായി പോകാം.മറ്റുള്ളവർക്ക് അയാളെ മാനിപുലേറ്റ് ചെയ്തോ കൈ കൂലി കൊടുത്തോ വിലക്കെടുക്കാൻ ഒരിക്കലും സാധിക്കില്ല.ഇത് ഒരു ഗെയിം ആയത് കൊണ്ട് മാത്രമാണ് അനീഷ് എന്ന മനുഷ്യസ്നേഹി മാനുഷിക മൂല്യങ്ങൾക്ക് പരിഗണന നൽകാത്തത് എന്ന് കൂടി നിങ്ങൾ മനസിലാക്കണം. മിഡ് വീക്ക് എവിക്ഷനിൽ ഈ സാദു മനുഷ്യൻ പുറത്താവരുതെ എന്ന് നമുക്ക് പ്രാർഥിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അതേസമയം, അനീഷിൻ്റെ വാശിയും മറ്റുള്ളവരുടെ ഈഗോയും കാരണം റാങ്കിങ് ടാസ്കില്‍ ആർക്കും ഒന്നും നേടാനാകാതെ പോയെന്ന് അഭിപ്രായപ്പെടുന്നുവരുമുണ്ട്.
കുറച്ചു കൂടി ചിന്തിച്ചിരുന്നേൽ - അനീഷിനും മറ്റുള്ളവർക്കും ഒരുപോലെ ജയിക്കാമായിരുന്നു എന്ന് തോന്നി. അനീഷിൻ്റെ ഇപ്പോഴത്തെ ഗെയിം അനുസരിച്ച് അദ്ദേഹം ഒരു തരത്തിലുള്ള സഹകരണത്തിനും തയ്യാറാകില്ല. അതുകൊണ്ട് തന്നെ, എൻ്റെ അഭിപ്രായത്തിൽ - മറ്റുള്ളവർക്ക് അനീഷിന് ഒന്നാം സ്ഥാനം കൊടുക്കാമായിരുന്നു.
എന്നാൽ അനീഷിനെ പണിപ്പുരയിൽ കയറാൻ സമ്മതിക്കാതെ മറ്റുള്ളവർ എല്ലാവരും കൂടി തടയണമായിരുന്നു. അത് വഴി അനീഷിന് ലഭിക്കുന്ന ഒന്നാം സ്ഥാനം മൂലം അദ്ദേഹത്തിന് യാതൊരു പ്രയോജനവും ലഭിക്കില്ല എന്ന് മാത്രമല്ല, മറ്റുള്ളവർക്ക് 15/10 സെക്കൻഡ് പണിപ്പുരയിൽ കയറാനും അവരവരുടെ സാധനങ്ങൾ എടുക്കാനും സാധിക്കും. 15 സെക്കൻഡ് കൊണ്ട് രണ്ടാമതായി പോകുന്ന ആര്യന് ഭക്ഷണവും, മറ്റു സാധനങ്ങളും എടുക്കാനും സാധിക്കും,10 സെക്കൻഡ് കൊണ്ട് മറ്റുള്ളവർക്ക് അവരവരുടെ ഡ്രസ് എടുക്കാനും പറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications