ബിഗ് ബോസ് മലയാളത്തില്‍ ഇന്ന് അനീഷ് ചരിത്രം കുറിക്കുമോ? അതോ അനുമോളോ?
മലയാളം ബിഗ് ബോസിന്റെ ഏഴ് സീസണുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു സാധാരണക്കാരൻ (കോമൺമാൻ) കപ്പ് ഉയർത്തുമോ എന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാന്‍ സാധിക്കും. അവസാന ഘട്ടത്തില്‍ അനുമോളും അനീഷും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അക്ബർ, ഷാനവാസ്, നെവീന്‍ എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയ മറ്റ് മത്സരാർത്ഥികള്‍.
ഒരു മത്സരാർത്ഥികളുടേയും ആരാധകർ തങ്ങളുടെ ഇഷ്ട താരമായിരിക്കും വിജയി എന്ന് അവകാശവാദത്തോടെ രംഗത്ത് വരുന്നുണ്ട്. 'ഇന്ന് അനീഷിന്റെ ദിനമായിരിക്കും. ഒരു സാധാരണ മലയാളി വന്ന് സീസൺ 7ന്റെ ട്രോഫി സ്വന്തമാക്കുന്ന ദിനം. ഇത് ഒരു വ്യക്തിയുടെ മാത്രം വിജയമല്ല, മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം നേടിയെടുത്ത വിജയമാണ്.' ഒരു അനീഷ് ആരാധകന്‍ പറയുന്നു.

അനീഷ് ഒരു രാജാവല്ല; അദ്ദേഹത്തെ രാജാവാക്കാൻ പണം മുടക്കിയ പെയ്ഡ് പിആർ ടീമുകളൊന്നും ഇല്ല. പ്രേക്ഷകർ തന്നെയായിരുന്നു അനീഷിന്റെ പിആർ. ഒരു കോമൺമാൻ കപ്പെടുക്കാതിരിക്കാൻ ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച മറ്റൊരു സീസൺ ബിഗ് ബോസ് ചരിത്രത്തിലുണ്ടാവില്ല. വന്നവർക്ക o, നിന്നവർക്ക o, പോയവർക്ക o എല്ലാം ഒരു 'സെവൻ്റെ പണി' നൽകിയ വ്യക്തിയാണ് അനീഷ്. ആരും പ്രതീക്ഷിക്കാതെ ഒരു കോമൺമാൻ ടോപ് 5ൽ എത്തിയത് നമ്മുടെ എല്ലാവരുടെയും വിജയമാണ്.
ഒന്നുമുതൽ നൂറ് ദിവസം വരെ തിരിഞ്ഞുനോക്കുമ്പോൾ, വെറുപ്പിച്ചവരെ പോലും പുണ്യാളന്മാരാക്കി മാറ്റിയ അത്ഭുത സീസണായിരുന്നു ഇത്. വമ്പൻ പിആർ കളികൾക്കിടയിലും മലയാളികൾ ഒന്നടങ്കം അനീഷിനെ വോട്ട് ചെയ്ത് വിജയിപ്പിക്കാൻ മുന്നോട്ടുവന്നു. വ്യക്തിജീവിതം വരെ എടുത്ത് ആക്രമിച്ചവർ, കുടുംബത്തെപ്പറ്റി അപവാദം പ്രചരിപ്പിച്ചവർ, നിർത്തിപ്പോയവരെ തിരിച്ചുകൊണ്ടുവന്ന് വെളുപ്പിച്ച പിആർ ടീമുകൾ, വീട്ടിൽ ആഹാരംപോലും ഇല്ലാത്ത സമയത്ത് മറ്റുള്ളവരുടെ ഭക്ഷണം കട്ടുതിന്നത് എന്റർടൈൻമെന്റ് ആക്കി നെവിനെ കളത്തിലിറക്കിയ പ്രചാരണങ്ങൾ - എല്ലാം അനീഷിനെതിരെ നടന്നു. നിർത്തിയ കോണ്ടസ്റ്റന്റുമാരെ വരെ ടോപ് 5ലെത്തിച്ച സ്ക്രിപ്റ്റുകൾ വരെ ഉണ്ടായി. എന്നിട്ടും ഈ ഏഴ് സീസണിന്റെ എല്ലാ 'പണികളും' അതിജീവിച്ച് പ്രേക്ഷകരുടെ ഇടയിൽനിന്ന് വന്ന ഒരാളാണ് അനീഷ് - ആരാധകന്‍ പറയുന്നു.
അഖിൽ, സാബു, ജിൻ്റോ തുടങ്ങിയവർ പറഞ്ഞതുപോലെ 'കോമൺമാൻ ആയതുകൊണ്ടുമാത്രം നിൽക്കുന്നു' എങ്കിൽ അവരുടെ സീസണിലെ കോമൺമാൻ വിജയികളാകേണ്ടതല്ലേ? കോമൺമാർ പലരും വന്നിട്ടുണ്ട്, ഇനിയും വരും. പക്ഷേ, പെട്ടെന്ന് കപ്പെടുക്കുക എന്നത് വെറും നാലാഴ്ച നിൽക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സീസണിലെ കപ്പ് കോമൺമാൻ അനീഷിന് തന്നെ ലഭിക്കട്ടെ - മലയാളികളുടെ യഥാർഥ വിജയമായി അത് മാറട്ടെ - എന്നും അവർ കൂട്ടിച്ചേർക്കുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications